---
title: "സതീശൻ പാച്ചേനിയുടെ കുടുംബത്തിന് കോൺഗ്രസിന്റെ സ്‌നേഹവീട്, കുറ്റിയടിക്കൽ കർമ്മം നടന്നു"
english_title: "house for satheeshan pacheni"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/94370/house-for-satheeshan-pacheni"
published_at: "2023-02-03T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dce2bd81d6a_news-card-Recovered.jpg"
keywords: []
---

# സതീശൻ പാച്ചേനിയുടെ കുടുംബത്തിന് കോൺഗ്രസിന്റെ സ്‌നേഹവീട്, കുറ്റിയടിക്കൽ കർമ്മം നടന്നു

> **Lead Summary:** സതീശൻ പാച്ചേനിയുടെ കുടുംബത്തിന്റെ വീടിന് കുട്ടിയടിക്കൽ കർമ്മം അമ്മാനപ്പാറയിൽ നടന്നു. സ്വന്തം വീട് വിറ്റ് പാർട്ടി ഓഫീസിന് പണം നൽകിയ രാഷ്ട്രീയ നേതാവ് സതീശൻ പാച്ചേനിക്ക് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം ബാക്കി വെച്ചാണ് അദ്ദേഹം മരണമടഞ്ഞത്. കെ എസ് യു പ്രസിഡന്റ്, കെ പി സി സി സെക്രട്ടറി, ഡി സി സി പ്രസിഡന്റ് എന്നീ നിലകളിൽ കോൺഗ്രസ്‌ പാർട്ടിയിൽ ദീർഘകാലം സേവനമനുഷ്ടിച്ച അദ്ദേഹത്തിന്റെ വീട് വിറ്റ തുക കൊണ്ടാണ് ഡി സി സിയുടെ ആസ്ഥാനമന്ദിരം പണി പൂർത്തിയാക്കിയത്. ആ തുക പാർട്ടി തിരിച്ചുനൽകിയപ്പോൾ സഹോദരൻ സുരേഷ് പാച്ചേരിയുടെ വീടിനു സമീപം 14 സെന്റ് സ്ഥലം വാങ്ങിയിരുന്നു. എന്നാൽ അവിടെ ഒരു വീട് നിർമ്മിക്കാനുള്ള ശ്രമത്തിനിടെയാണ് അദ്ദേഹത്തിന്റെ ആകാലമരണം. 60 ലക്ഷത്തോളം രൂപ ചിലവിട്ട് നിർമ്മിക്കുന്ന സതീശൻ പാച്ചയനിയുടെ കുടുംബത്തിനു വേണ്ടിയുള്ള കോൺഗ്രസിന്റെ സ്നേഹവീടിന് കുറ്റിയടിക്കൽ കർമ്മം ഇന്ന് നടന്നു.പരിയാരം അമ്മാനപ്പാറയിലാണ് വീട് നിർമ്മിക്കുന്നത്. കുറ്റി അടിക്കൽ കർമ്മത്തിന് DCC പ്രസിഡന്റ് മാർട്ടിൻ ജോർജ്, ഉൾപ്പെടെ നിരവധി നേതാക്കൾ പങ്കെടുത്തു.

## Article Content

സതീശൻ പാച്ചേനിയുടെ കുടുംബത്തിന്റെ വീടിന് കുട്ടിയടിക്കൽ കർമ്മം അമ്മാനപ്പാറയിൽ നടന്നു. സ്വന്തം വീട് വിറ്റ് പാർട്ടി ഓഫീസിന് പണം നൽകിയ രാഷ്ട്രീയ നേതാവ് സതീശൻ പാച്ചേനിക്ക് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം ബാക്കി വെച്ചാണ് അദ്ദേഹം മരണമടഞ്ഞത്. കെ എസ് യു പ്രസിഡന്റ്, കെ പി സി സി സെക്രട്ടറി, ഡി സി സി പ്രസിഡന്റ് എന്നീ നിലകളിൽ കോൺഗ്രസ്‌ പാർട്ടിയിൽ ദീർഘകാലം സേവനമനുഷ്ടിച്ച അദ്ദേഹത്തിന്റെ വീട് വിറ്റ തുക കൊണ്ടാണ് ഡി സി സിയുടെ ആസ്ഥാനമന്ദിരം പണി പൂർത്തിയാക്കിയത്. ആ തുക പാർട്ടി തിരിച്ചുനൽകിയപ്പോൾ സഹോദരൻ സുരേഷ് പാച്ചേരിയുടെ വീടിനു സമീപം 14 സെന്റ് സ്ഥലം വാങ്ങിയിരുന്നു. എന്നാൽ അവിടെ ഒരു വീട് നിർമ്മിക്കാനുള്ള ശ്രമത്തിനിടെയാണ് അദ്ദേഹത്തിന്റെ ആകാലമരണം. 60 ലക്ഷത്തോളം രൂപ ചിലവിട്ട് നിർമ്മിക്കുന്ന സതീശൻ പാച്ചയനിയുടെ കുടുംബത്തിനു വേണ്ടിയുള്ള കോൺഗ്രസിന്റെ സ്നേഹവീടിന് കുറ്റിയടിക്കൽ കർമ്മം ഇന്ന് നടന്നു.പരിയാരം അമ്മാനപ്പാറയിലാണ് വീട് നിർമ്മിക്കുന്നത്. കുറ്റി അടിക്കൽ കർമ്മത്തിന് DCC പ്രസിഡന്റ് മാർട്ടിൻ ജോർജ്, ഉൾപ്പെടെ നിരവധി നേതാക്കൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/94370/house-for-satheeshan-pacheni)