---
title: "25 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി മൂന്നുപേർ പിടിയിൽ"
english_title: "three arrested with tobacco products"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/94297/three-arrested-with-tobacco-products"
published_at: "2023-02-03T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dca63230512_news-card.jpg"
keywords: []
---

# 25 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി മൂന്നുപേർ പിടിയിൽ

> **Lead Summary:** പയ്യന്നൂരിൽ 25 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി മൂന്നുപേർ പിടിയിൽ ഇരിട്ടി സ്വദേശികളായ മുജീബ് കെ വി, മുഹമ്മദ് അലി കെ, കബീർ സി എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത് ജില്ലാ നാർകോട്ടിക് സെല്ലും പയ്യന്നൂർ പോലീസും നടത്തിയ പരിശോധനയിലാണ് 6000 പാക്കറ്റ് കൂളും, 28000 പാക്കറ്റ് ഹാൻസും പിടികൂടിയത്. കർണാടകയിൽ നിന്ന് കേരളത്തിലേക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തിക്കൊണ്ട് വരുന്നുണ്ടെന്ന് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പയ്യന്നൂർ സ്റ്റേഷൻ പരിധിയിൽ പെരുമ്പാ പാലത്തിന് സമീപം വെച്ച് വാഹന പരിശോധന നടത്തി വരുന്നതിനിടെയാണ് പുലർച്ചെ മൂന്നരയ്ക്ക് കാസർഗോഡ് ഭാഗത്തുനിന്നും വന്ന കെ എൽ 58 എസി 163 നമ്പർ പിക്കപ്പ് വാഹനം പരിശോധിച്ചത്. വാഹനത്തിൽ എന്താണെന്ന് ചോദിച്ചപ്പോൾ പ്രതികൾ പരുങ്ങിക്കളിക്കുന്നതായി കണ്ടപ്പോൾ സംശയം തോന്നി വാഹനം പരിശോധിച്ചപ്പോഴാണ് പുകയില ഉൽപ്പന്നശേഖരണം കണ്ടെത്തിയത്. കുട്ടികൾക്കും മറ്റും നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നതിനായാണ് കേരളത്തിലേക്ക് കടത്തിക്കൊണ്ടു വരുന്നത് എന്ന് വ്യക്തമായി. പയ്യന്നൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മഹേഷ് കെ നായർ, കണ്ണൂർ റൂറൽ ജില്ല പോലീസ് മേധാവിയുടെ ഡാൻസാഫ് ടീം അംഗങ്ങളായ ജിജിമോൻ, എസ് സി പി ഒ ബിനേഷ്, എസ് സി പി ഒ ശ്രീജിത്ത്, സിപിഒ അനൂപ് എന്നിവർ പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.

## Article Content

പയ്യന്നൂരിൽ 25 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി മൂന്നുപേർ പിടിയിൽ ഇരിട്ടി സ്വദേശികളായ മുജീബ് കെ വി, മുഹമ്മദ് അലി കെ, കബീർ സി എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത് ജില്ലാ നാർകോട്ടിക് സെല്ലും പയ്യന്നൂർ പോലീസും നടത്തിയ പരിശോധനയിലാണ് 6000 പാക്കറ്റ് കൂളും, 28000 പാക്കറ്റ് ഹാൻസും പിടികൂടിയത്. കർണാടകയിൽ നിന്ന് കേരളത്തിലേക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തിക്കൊണ്ട് വരുന്നുണ്ടെന്ന് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പയ്യന്നൂർ സ്റ്റേഷൻ പരിധിയിൽ പെരുമ്പാ പാലത്തിന് സമീപം വെച്ച് വാഹന പരിശോധന നടത്തി വരുന്നതിനിടെയാണ് പുലർച്ചെ മൂന്നരയ്ക്ക് കാസർഗോഡ് ഭാഗത്തുനിന്നും വന്ന കെ എൽ 58 എസി 163 നമ്പർ പിക്കപ്പ് വാഹനം പരിശോധിച്ചത്. വാഹനത്തിൽ എന്താണെന്ന് ചോദിച്ചപ്പോൾ പ്രതികൾ പരുങ്ങിക്കളിക്കുന്നതായി കണ്ടപ്പോൾ സംശയം തോന്നി വാഹനം പരിശോധിച്ചപ്പോഴാണ് പുകയില ഉൽപ്പന്നശേഖരണം കണ്ടെത്തിയത്. കുട്ടികൾക്കും മറ്റും നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നതിനായാണ് കേരളത്തിലേക്ക് കടത്തിക്കൊണ്ടു വരുന്നത് എന്ന് വ്യക്തമായി. പയ്യന്നൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മഹേഷ് കെ നായർ, കണ്ണൂർ റൂറൽ ജില്ല പോലീസ് മേധാവിയുടെ ഡാൻസാഫ് ടീം അംഗങ്ങളായ ജിജിമോൻ, എസ് സി പി ഒ ബിനേഷ്, എസ് സി പി ഒ ശ്രീജിത്ത്, സിപിഒ അനൂപ് എന്നിവർ പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/94297/three-arrested-with-tobacco-products)