---
title: "ശ്രീകണ്ഠാപുരം നഗരസഭ, പേരാവൂർ, മയ്യിൽ ഗ്രാമ പഞ്ചായത്തുകളിൽ ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 28ന്"
english_title: "panchayath election "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/94194/panchayath-election"
published_at: "2023-02-02T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dbe16f89c3a_Screenshot_20230202_214250_Google.jpg"
keywords: []
---

# ശ്രീകണ്ഠാപുരം നഗരസഭ, പേരാവൂർ, മയ്യിൽ ഗ്രാമ പഞ്ചായത്തുകളിൽ ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 28ന്

> **Lead Summary:** **കണ്ണൂർ:**- ശ്രീകണ്ഠാപുരം നഗരസഭ, പേരാവൂർ, മയ്യിൽ ഗ്രാമ പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനമായി. ഫെബ്രുവരി 28ന് വോട്ടെടുപ്പ് നടക്കും. 

## Article Content

**കണ്ണൂർ:**- ശ്രീകണ്ഠാപുരം നഗരസഭ, പേരാവൂർ, മയ്യിൽ ഗ്രാമ പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനമായി. ഫെബ്രുവരി 28ന് വോട്ടെടുപ്പ് നടക്കും. 

മാർച്ച് ഒന്നിന് വോട്ടെണ്ണും. ഫെബ്രുവരി ഒമ്പത് വ്യാഴാഴ്ചയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയ്യതി. ഫെബ്രുവരി 10 വെള്ളിയാഴ്ച സൂക്ഷ്മപരിശോധന നടത്തും. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തിയ്യതി ഫെബ്രുവരി 13. 

തെരഞ്ഞെടുപ്പ് പൂർത്തിയാക്കാനുള്ള അവസാന തിയതി മാർച്ച് രണ്ട്. മാർച്ച് 30നകം തെരഞ്ഞെടുപ്പ് ചെലവു കണക്ക് സമർപ്പിക്കണം. ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന്റെ ഭാഗമായി വരണാധികാരികളുടെ യോഗം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്നു. കലക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ലിറ്റി ജോസഫ് കാര്യങ്ങൾ വിശദീകരിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/94194/panchayath-election)