---
title: "മാരക ലഹരി മരുന്നായ എംഡി എം എയുമായി യുവാവ് പിടിയിൽ"
english_title: "arrest with mdma"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/94112/arrest-with-mdma"
published_at: "2023-02-02T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dbbb03c2cb7_news-card.jpg"
keywords: []
---

# മാരക ലഹരി മരുന്നായ എംഡി എം എയുമായി യുവാവ് പിടിയിൽ

> **Lead Summary:** **കണ്ണൂർ; **മാരക ലഹരിമരുന്നായമെത്താ ഫിറ്റാമിനുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. കണ്ണാടിപ്പറമ്പ് പള്ളേരി ആറാം പീടിക സ്വദേശി കലങ്ങോത്ത് വീട്ടിൽ കെ.സജീറിനെ യാണ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻ്റ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ പി പി ജനാർദ്ദനനും സംഘവും അറസ്റ്റ് ചെയ്തത്. കൂട്ടുപുഴ ഭാഗത്ത് വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് 17.620 ഗ്രാം മാരക ലഹരി മരുന്നായ മെത്താംഫിറ്റാമിനുമായി യുവാവ് എക്സൈസ് പിടിയിലായത്.കർണ്ണാടക ഗോണി കുപ്പയിൽ നിന്നും വരികയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരനായിരുന്നു യാത്രക്കാരെ പരിശോധിക്കുന്നതിനിടെയാണ് ഇയാൾ എക്സൈസ് പിടിയിലായത്. റെയ്ഡിൽപ്രിവന്റീവ് ഓഫീസർ ഷിബു.കെ.സി,സിവിൽ എക്‌സൈസ് ഓഫീസർ മാരായ വിഷ്ണു.ആർ.എസ്., ശരത്.പി.ടി,സുജിത്.ഇ,പങ്കജാക്ഷൻ.സി എന്നിവരും ഉണ്ടായിരുന്നു.

## Article Content

**കണ്ണൂർ; **മാരക ലഹരിമരുന്നായമെത്താ ഫിറ്റാമിനുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. കണ്ണാടിപ്പറമ്പ് പള്ളേരി ആറാം പീടിക സ്വദേശി കലങ്ങോത്ത് വീട്ടിൽ കെ.സജീറിനെ യാണ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻ്റ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ പി പി ജനാർദ്ദനനും സംഘവും അറസ്റ്റ് ചെയ്തത്. കൂട്ടുപുഴ ഭാഗത്ത് വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് 17.620 ഗ്രാം മാരക ലഹരി മരുന്നായ മെത്താംഫിറ്റാമിനുമായി യുവാവ് എക്സൈസ് പിടിയിലായത്.കർണ്ണാടക ഗോണി കുപ്പയിൽ നിന്നും വരികയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരനായിരുന്നു യാത്രക്കാരെ പരിശോധിക്കുന്നതിനിടെയാണ് ഇയാൾ എക്സൈസ് പിടിയിലായത്. റെയ്ഡിൽപ്രിവന്റീവ് ഓഫീസർ ഷിബു.കെ.സി,സിവിൽ എക്‌സൈസ് ഓഫീസർ മാരായ വിഷ്ണു.ആർ.എസ്., ശരത്.പി.ടി,സുജിത്.ഇ,പങ്കജാക്ഷൻ.സി എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/94112/arrest-with-mdma)