പെട്ടെന്നുള്ള ആളിക്കത്തൽ, കൂട്ടനിലവിളി, നിസ്സഹായരായി കണ്ടുനിന്നവർ, കുറ്റിയാട്ടൂരിനെ കണ്ണീരിലാഴ്ത്തി ദമ്പതികളുടെ വിയോഗം

പെട്ടെന്നുള്ള ആളിക്കത്തൽ, കൂട്ടനിലവിളി, നിസ്സഹായരായി  കണ്ടുനിന്നവർ, കുറ്റിയാട്ടൂരിനെ കണ്ണീരിലാഴ്ത്തി ദമ്പതികളുടെ വിയോഗം
Feb 2, 2023 04:05 PM | By Thaliparambu Editor

കണ്ണൂർ: പട്ടാപ്പകൽ നടുറോഡിൽ കാർ നിന്ന് കത്തുന്നു. അന്തരീക്ഷത്തിലുയർന്ന ഭീകരമായ കൂട്ടനിലവിളികൾക്കിടെ എന്തു ചെയ്യണമെന്നറിയാതെ ഒരുനിമിഷം തലയിൽ കൈവെച്ച് നിന്നുപോയി നാട്ടുകാർ. ആളിക്കത്തുന്ന തീയണക്കാൻ കണ്ടുനിന്നവർ പരക്കംപായുന്നതിനിടെ ആ നിലവിളികൾ മെല്ലെയമരുന്നു.തീനാളങ്ങൾക്കിടയിൽനിന്ന് എങ്ങനെയോ നാലുപേരെ തടിച്ചുകൂടിയവർ രക്ഷപ്പെടുത്തുന്നു…. ഹൃദയഭേദകമായിരുന്ന കാഴ്ചകൾക്കാണ് വ്യാഴാഴ്ച രാവിലെ 10.40ന് കണ്ണൂർ ജില്ല ആശുപത്രിക്കു സമീപം നാട്ടുകാർ സാക്ഷ്യം വഹിച്ചത്. പൂർണ ഗർഭിണിയായ കുറ്റ്യാട്ടൂർ കാരാറമ്പ് സ്വദേശികളായ റീഷ (26)യെ പ്രസവവേദനയെ തുടർന്ന് ജില്ല ആശുപത്രിയിലേക്ക് എത്തിക്കാനാണ് ഭർത്താവ് പ്രജിത്തും (32) ഇവരുടെ മ​കളും മാതാപിതാക്കളും കാറിൽ രാവിലെ വീട്ടിൽനിന്ന് പുറപ്പെട്ടത്. ജില്ല ആശുപത്രിയിലെത്താൻ മീറ്ററുകൾ മാത്രം ശേഷിക്കെയാണ് കാറിൽനിന്ന് പുകയുയർന്നതും പിന്നാലെ തീ കത്തിപ്പടർന്നതും. റീഷയുടെ മകളും മാതാപിതാക്കളും ഉൾപ്പടെ നാലുപേരാണ് പിൻസീറ്റിലിരുണ്ടായിരുന്നത്. ഇവരെ ഒരുവിധം നാട്ടുകാർ പുറത്തിറക്കിയെങ്കിലും മുന്നിലെ ഡോറുകൾ തുറക്കാൻ റീഷക്കോ പ്രജിത്തിനോ രക്ഷാപ്രവർത്തനത്തിന് എത്തിയവർക്കോ കഴിഞ്ഞില്ല.ഡോര്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും തീ ആളിപ്പടര്‍ന്നതിനാല്‍ അതിന് സാധിച്ചില്ലെന്നും മരണവെപ്രാളത്തില്‍ അവരുടെ നിലവിളി നിസ്സഹായരായി കണ്ടുനില്‍ക്കാന്‍ മാത്രമേ കഴിഞ്ഞുള്ളുവെന്നും ആര്‍ക്കും അടുക്കാനാകാത്ത വിധത്തിലാണ് തീ ആളിപ്പടര്‍ന്നത്. നിമിഷ നേരത്തിനുള്ളില്‍ തന്നെ കാറിന് ഉള്‍വശം പൂര്‍ണമായി കത്തിനശിച്ചുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.ഷോർട്ട് സർക്യൂട്ടാവാം അപകട കാരണമെന്നാണ് നിഗമനം. കാറിന് രണ്ടുവർഷത്തെ പഴക്കമുണ്ട്. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് കണ്ണൂർ എസ്പി അറിയിച്ചു.

car accident kuttyattoor

Next TV

Related Stories
മുസ്ലിം വിരുദ്ധ പരാമർശം:പ്രധാനമന്ത്രിക്കെതിരായ പരാതി ഇന്ന് ഹൈക്കോടതി പരിഗണിക്കും

Apr 26, 2024 11:24 AM

മുസ്ലിം വിരുദ്ധ പരാമർശം:പ്രധാനമന്ത്രിക്കെതിരായ പരാതി ഇന്ന് ഹൈക്കോടതി പരിഗണിക്കും

മുസ്ലിം വിരുദ്ധ പരാമർശം:പ്രധാനമന്ത്രിക്കെതിരായ പരാതി ഇന്ന് ഹൈക്കോടതി...

Read More >>
ലോക്‌സഭാ തിരഞ്ഞെടുപ്പ്; കണ്ണൂർ ജില്ലയിൽ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു

Apr 26, 2024 11:17 AM

ലോക്‌സഭാ തിരഞ്ഞെടുപ്പ്; കണ്ണൂർ ജില്ലയിൽ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ലോക്‌സഭാ തിരഞ്ഞെടുപ്പ്; കണ്ണൂർ ജില്ലയിൽ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു...

Read More >>
തളിപ്പറമ്പ കീഴാറ്റൂരിലെ കെ.വി കാർത്ത്യായനി നിര്യാതയായി

Apr 26, 2024 11:10 AM

തളിപ്പറമ്പ കീഴാറ്റൂരിലെ കെ.വി കാർത്ത്യായനി നിര്യാതയായി

തളിപ്പറമ്പ കീഴാറ്റൂരിലെ കെ.വി കാർത്ത്യായനി നിര്യാതയായി...

Read More >>
ഒമാനിൽ വാഹനാപകടത്തിൽ 2 മലയാളി നഴ്സുമാർക്ക് ദാരുണാന്ത്യം

Apr 25, 2024 09:14 PM

ഒമാനിൽ വാഹനാപകടത്തിൽ 2 മലയാളി നഴ്സുമാർക്ക് ദാരുണാന്ത്യം

ഒമാനിൽ വാഹനാപകടത്തിൽ 2 മലയാളി നഴ്സുമാർക്ക്...

Read More >>
നിശബ്ദ പ്രചാരണ ദിവസം അവസാനഘട്ട പര്യടനം നടത്തി എൽ ഡി എഫ് സ്ഥാനാർഥി എം വി ജയരാജൻ

Apr 25, 2024 09:12 PM

നിശബ്ദ പ്രചാരണ ദിവസം അവസാനഘട്ട പര്യടനം നടത്തി എൽ ഡി എഫ് സ്ഥാനാർഥി എം വി ജയരാജൻ

നിശബ്ദ പ്രചാരണ ദിവസം അവസാനഘട്ട പര്യടനം നടത്തി എൽ ഡി എഫ് സ്ഥാനാർഥി എം വി...

Read More >>
ബിജെപിയിൽ ചേരാനിരുന്നത് ഇ പി ജയരാജൻ: ജയരാജനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രൻ

Apr 25, 2024 09:08 PM

ബിജെപിയിൽ ചേരാനിരുന്നത് ഇ പി ജയരാജൻ: ജയരാജനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രൻ

ബിജെപിയിൽ ചേരാനിരുന്നത് ഇ പി ജയരാജൻ: ജയരാജനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ശോഭ...

Read More >>
Top Stories