---
title: "ഇസ്ഹാക്കിനെ ആക്രമിച്ച എസ് ടി യു തൊഴിലാളികൾക്കെതിരെ കേസെടുത്തു"
english_title: "case against stu workers"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/94072/case-against-stu-workers"
published_at: "2023-02-02T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63db6dcd1661f_news-card.jpg"
keywords: []
---

# ഇസ്ഹാക്കിനെ ആക്രമിച്ച എസ് ടി യു തൊഴിലാളികൾക്കെതിരെ കേസെടുത്തു

> **Lead Summary:** **തളിപ്പറമ്പ്:** വ്യാപാരിയെ ആക്രമിച്ച എസ്.ടി.യുക്കാര്‍ക്കെതിരെ കേസ്. തളിപ്പറമ്പ് ഗോദയിലെ വ്യാപാരിയായ സയ്യിദ്‌നഗര്‍ റഹ്‌മത്ത് മന്‍സിലിലെ കുട്ടുക്കന്റകത്ത് ഇസ്ഹാക്കിനെന്റെ പരാതിയിലാണ് നഗരത്തിലെ ചുമട്ടുതൊഴിലാളികളും എസ്.ടി.യു പ്രവര്‍ത്തകരുമായ സൈഫു, ഷറഫുദ്ദീന്‍ എന്നിവര്‍ക്കെതിരെ കേസെടുത്തത്. മാര്‍ക്കറ്റ് റോഡില്‍ വെച്ച് ചാക്ക് വലിക്കുന്ന ഇരുമ്പ്ഹുക്ക് ഉപയോഗിച്ച് തലയിലും മുഖത്തും കുത്തിപ്പരിക്കേല്‍പ്പിച്ചു എന്നും മുൻ വൈരാഗ്യമാണ് കാരണമെന്നും പരാതിയിൽ പറയുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ വ്യാപാരികള്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.****

## Article Content

**തളിപ്പറമ്പ്:** വ്യാപാരിയെ ആക്രമിച്ച എസ്.ടി.യുക്കാര്‍ക്കെതിരെ കേസ്. തളിപ്പറമ്പ് ഗോദയിലെ വ്യാപാരിയായ സയ്യിദ്‌നഗര്‍ റഹ്‌മത്ത് മന്‍സിലിലെ കുട്ടുക്കന്റകത്ത് ഇസ്ഹാക്കിനെന്റെ പരാതിയിലാണ് നഗരത്തിലെ ചുമട്ടുതൊഴിലാളികളും എസ്.ടി.യു പ്രവര്‍ത്തകരുമായ സൈഫു, ഷറഫുദ്ദീന്‍ എന്നിവര്‍ക്കെതിരെ കേസെടുത്തത്. മാര്‍ക്കറ്റ് റോഡില്‍ വെച്ച് ചാക്ക് വലിക്കുന്ന ഇരുമ്പ്ഹുക്ക് ഉപയോഗിച്ച് തലയിലും മുഖത്തും കുത്തിപ്പരിക്കേല്‍പ്പിച്ചു എന്നും മുൻ വൈരാഗ്യമാണ് കാരണമെന്നും പരാതിയിൽ പറയുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ വ്യാപാരികള്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.****

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/94072/case-against-stu-workers)