---
title: "എസ് ടി യൂ പ്രവർത്തകരുടെ മർദ്ധനമേറ്റ ഇസ്‌ഹാഖിനെ വ്യാപാരി നേതാക്കൾ സന്ദർശിച്ചു"
english_title: "Trader leaders visited Ishaq"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/94064/trader-leaders-visited-ishaq"
published_at: "2023-02-02T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63db690d1f6ec_news-card.jpg"
keywords: []
---

# എസ് ടി യൂ പ്രവർത്തകരുടെ മർദ്ധനമേറ്റ ഇസ്‌ഹാഖിനെ വ്യാപാരി നേതാക്കൾ സന്ദർശിച്ചു

> **Lead Summary:**  തളിപ്പറമ്പ മെയിൻറോഡിലെ എസ് ടി യു ചുമട്ടു തൊഴിലാളികളുടെ ക്രൂരമായ മർദ്ധനത്തിന് ഇരയായി തളിപ്പറമ്പ സഹകരണ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒണ്ടമ്പുളി ഇസ്‌ഹാഖിനെ വ്യാപാരി വ്യവസായി സമിതിയുടെ നേതാക്കൾ സന്ദർശിച്ചു. വ്യാപാരി വ്യവസായി സമിതി ഏരിയ സിക്രട്ടറി കെ വി മനോഹരൻ, കെ പി എം റിയാസുദ്ധീൻ, പി പി ലക്ഷ്മണൻ എന്നിവർ സന്ദർശിച്ചു. ക്രിമിനൽ സ്വഭാവമുള്ള ഇത്തരം ആൾക്കാരെ വിലക്കാനുള്ള ആർജ്ജവം എസ് ടി യു നേതൃത്വം കാണിക്കണം എന്ന് വ്യാപാരി വ്യവസായി നേതാക്കൾ ആവശ്യപ്പെട്ടു. പ്രതികൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും സമിതി പോലീസിനോടും ആവശ്യപ്പെട്ടു.

## Article Content

 തളിപ്പറമ്പ മെയിൻറോഡിലെ എസ് ടി യു ചുമട്ടു തൊഴിലാളികളുടെ ക്രൂരമായ മർദ്ധനത്തിന് ഇരയായി തളിപ്പറമ്പ സഹകരണ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒണ്ടമ്പുളി ഇസ്‌ഹാഖിനെ വ്യാപാരി വ്യവസായി സമിതിയുടെ നേതാക്കൾ സന്ദർശിച്ചു. വ്യാപാരി വ്യവസായി സമിതി ഏരിയ സിക്രട്ടറി കെ വി മനോഹരൻ, കെ പി എം റിയാസുദ്ധീൻ, പി പി ലക്ഷ്മണൻ എന്നിവർ സന്ദർശിച്ചു. ക്രിമിനൽ സ്വഭാവമുള്ള ഇത്തരം ആൾക്കാരെ വിലക്കാനുള്ള ആർജ്ജവം എസ് ടി യു നേതൃത്വം കാണിക്കണം എന്ന് വ്യാപാരി വ്യവസായി നേതാക്കൾ ആവശ്യപ്പെട്ടു. പ്രതികൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും സമിതി പോലീസിനോടും ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/94064/trader-leaders-visited-ishaq)