---
title: "വ്യാപാരിക്ക് നേരെ ഉണ്ടായ ആക്രമണം: തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി"
english_title: "protest of merchants association"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/94006/protest-of-merchants-association"
published_at: "2023-02-02T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63db3f2de0784_news-card.jpg"
keywords: []
---

# വ്യാപാരിക്ക് നേരെ ഉണ്ടായ ആക്രമണം: തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി

> **Lead Summary:** വ്യാപാരിക്ക് മേൽ ഉണ്ടായ ചുമട്ടുതൊഴിലാളികളുടെ ആക്രമണത്തിനെതിരെ പ്രകടനം നടത്തി. തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം ഇന്നലെ വൈകുന്നേരം തളിപ്പറമ്പ് ഗോദയിൽ നിന്നും മാർക്കറ്റ് റോഡ്‌ വരെ ഉണ്ടായിരുന്നു. വി താജുദ്ധീൻ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് മെർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്‌ റിയാസ്.കെ എസ്. ഉൽഘാടനം ചെയ്തു.കെ. അയൂബ്,എം.എ. മുനീർ,പി. സിദ്ദിക്ക്,കെ.മുസ്തഫ,മുഹമ്മെദ് കുഞ്ഞി കൊടിയിൽ, സി.പി.ഷൌക്കത്തലി,കെ.വി.ഇബ്രാഹിം,മുഹ് കുട്ടി,ശിഹാബ്,മുഹമ്മദ്‌ ഷാഫി എന്നിവർ സംസാരിച്ചു. തളിപ്പറമ്പ് ഗോദയിലെ വ്യാപാരിയായ ഇസഹാക്ക് എന്നയാളെയാണ് രണ്ട് ചുമട്ടുതൊഴിലാളികൾ ആക്രമിച്ചത്. ആക്രമികളായ ഇരുവരെയും മാറ്റിനിർത്തിയില്ലെങ്കിൽ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും മർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു

## Article Content

വ്യാപാരിക്ക് മേൽ ഉണ്ടായ ചുമട്ടുതൊഴിലാളികളുടെ ആക്രമണത്തിനെതിരെ പ്രകടനം നടത്തി. തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം ഇന്നലെ വൈകുന്നേരം തളിപ്പറമ്പ് ഗോദയിൽ നിന്നും മാർക്കറ്റ് റോഡ്‌ വരെ ഉണ്ടായിരുന്നു. വി താജുദ്ധീൻ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് മെർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്‌ റിയാസ്.കെ എസ്. ഉൽഘാടനം ചെയ്തു.കെ. അയൂബ്,എം.എ. മുനീർ,പി. സിദ്ദിക്ക്,കെ.മുസ്തഫ,മുഹമ്മെദ് കുഞ്ഞി കൊടിയിൽ, സി.പി.ഷൌക്കത്തലി,കെ.വി.ഇബ്രാഹിം,മുഹ് കുട്ടി,ശിഹാബ്,മുഹമ്മദ്‌ ഷാഫി എന്നിവർ സംസാരിച്ചു. തളിപ്പറമ്പ് ഗോദയിലെ വ്യാപാരിയായ ഇസഹാക്ക് എന്നയാളെയാണ് രണ്ട് ചുമട്ടുതൊഴിലാളികൾ ആക്രമിച്ചത്. ആക്രമികളായ ഇരുവരെയും മാറ്റിനിർത്തിയില്ലെങ്കിൽ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും മർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/94006/protest-of-merchants-association)