---
title: "കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നടപടി: കല്യാശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കുറ്റവിചാരണ യാത്ര നടത്തി"
english_title: "kallyassery congress"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/94003/kallyassery-congress"
published_at: "2023-02-02T09:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63db39caa2a2b_1.jfif"
keywords: []
---

# കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നടപടി: കല്യാശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കുറ്റവിചാരണ യാത്ര നടത്തി

> **Lead Summary:** **പട്ടുവം: **അധികാരത്തിന്റെയും ഏകാധിപത്യത്തിന്റെയും പാതയിലൂടെ ഭരണകൂടഭീകരത സൃഷ്ടിച്ച് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ജനങ്ങളെ കൊള്ളയടിക്കുയാണെന്ന് കെ.പി.സി.സി എക്സി. മെമ്പർ എം.പി.ഉണ്ണികൃഷ്ണൻ. ദേശീയ സ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കുമില്ലാത്ത മോദിയും കൂട്ടരും ദേശീയതയെ കൂട്ടുപിടിച്ച് സ്വാതന്ത്ര്യ സമരചരിത്രത്തെ മാറ്റിയെഴുതുവാനും കുത്തകമാരുടെ അഴിമതി വെള്ളപൂശാനും ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കല്യാശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ നടപടികൾക്കെതിരെ നടത്തുന്ന കുറ്റവിചാരണ യാത്ര ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റും ജാഥാലീഡറുമായ കാപ്പാടൻ ശശിധരന് പതാക കൈമാറി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സി.നാരായണൻ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറിമാരായ അഡ്വ. ബ്രിജേഷ് കുമാർ , ഇ. ടി.രാജീവൻ, പട്ടുവം മണ്ഡലം പ്രസിഡന്റ് ടി.രമേശൻ , ബ്ലോക്ക് ഭാരവാഹികളായ പി.ബാലറാം, കൃഷ്ണൻ കട്ടക്കുളം, പി.വി.വേണുഗോപാൽ, ബേബി ആന്റണി, രാജേഷ് പാലങ്ങാട്ട്, കെ.വി. ഉത്തമൻ ,ഷാജി കല്ലേൻ , കരയാപ്പത്ത് ഗോവിന്ദൻ , ലിഭ പത്മനാഭൻ, സതീഷ് കടാങ്കോട്ട്, പി.ഒ.മുരളീധരൻ , ടി.എസ് ഡാനിയൽ എന്നിവർ പ്രസംഗിച്ചു.

## Article Content

**പട്ടുവം: **അധികാരത്തിന്റെയും ഏകാധിപത്യത്തിന്റെയും പാതയിലൂടെ ഭരണകൂടഭീകരത സൃഷ്ടിച്ച് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ജനങ്ങളെ കൊള്ളയടിക്കുയാണെന്ന് കെ.പി.സി.സി എക്സി. മെമ്പർ എം.പി.ഉണ്ണികൃഷ്ണൻ. ദേശീയ സ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കുമില്ലാത്ത മോദിയും കൂട്ടരും ദേശീയതയെ കൂട്ടുപിടിച്ച് സ്വാതന്ത്ര്യ സമരചരിത്രത്തെ മാറ്റിയെഴുതുവാനും കുത്തകമാരുടെ അഴിമതി വെള്ളപൂശാനും ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കല്യാശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ നടപടികൾക്കെതിരെ നടത്തുന്ന കുറ്റവിചാരണ യാത്ര ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റും ജാഥാലീഡറുമായ കാപ്പാടൻ ശശിധരന് പതാക കൈമാറി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സി.നാരായണൻ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറിമാരായ അഡ്വ. ബ്രിജേഷ് കുമാർ , ഇ. ടി.രാജീവൻ, പട്ടുവം മണ്ഡലം പ്രസിഡന്റ് ടി.രമേശൻ , ബ്ലോക്ക് ഭാരവാഹികളായ പി.ബാലറാം, കൃഷ്ണൻ കട്ടക്കുളം, പി.വി.വേണുഗോപാൽ, ബേബി ആന്റണി, രാജേഷ് പാലങ്ങാട്ട്, കെ.വി. ഉത്തമൻ ,ഷാജി കല്ലേൻ , കരയാപ്പത്ത് ഗോവിന്ദൻ , ലിഭ പത്മനാഭൻ, സതീഷ് കടാങ്കോട്ട്, പി.ഒ.മുരളീധരൻ , ടി.എസ് ഡാനിയൽ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/94003/kallyassery-congress)