---
title: "അറിവരങ്ങിന്റെ ആയിരം ദിന പരിപാടിക്ക് തുടക്കമായി: 'ഞാനറിഞ്ഞ അറിവരങ്ങ്' സെമിനാർ കബീർ കണ്ണാടിപ്പറമ്പ് ഉൽഘാടനം ചെയ്തു"
english_title: "arivarangu seminar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/93908/arivarangu-seminar"
published_at: "2023-02-01T18:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63da67d9b77e7_news-card.jpg"
keywords: []
---

# അറിവരങ്ങിന്റെ ആയിരം ദിന പരിപാടിക്ക് തുടക്കമായി: 'ഞാനറിഞ്ഞ അറിവരങ്ങ്' സെമിനാർ കബീർ കണ്ണാടിപ്പറമ്പ് ഉൽഘാടനം ചെയ്തു

> **Lead Summary:** **തളിപ്പറമ്പ്: **ആയുധമാണ് ഒരു കാലത്ത് കരുത്തിന്റെ പര്യായമെങ്കിൽ ഇന്നത് അറിവാണെന്ന് കണ്ണൂർ പ്രസ്സ് ക്ലബ്‌ ട്രഷറർ കബീർ കണ്ണാടിപ്പറമ്പ്. തോട്ടിക്കൽ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പിന്റെ 1000 ദിനത്തോടനുബന്ധിച്ച് നടത്തിയ 'ഞാനറിഞ്ഞ അറിവരങ്ങ്' സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസ്ഥാപിതമായി പ്രവർത്തിക്കുന്ന പര മ്പരാഗത സംവിധാനത്തോടെയുള്ള വിദ്യാഭ്യാസ പദ്ധതികളാണ് നമുക്ക് ചുറ്റുമുള്ളത്. എന്നാൽ അത്തരത്തിലുള്ള ഒരു ഘടകത്തിന്റെയും പിൻബലമോ സഹായമോ ഇല്ലാതെ അറിവരങ്ങ് എന്ന ഈ ഗ്രൂപ്പ്‌ വലിയ വിചാര വിപ്ലവം തന്നെയാണ് തീർത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചെയർമാൻ ഷാക്കിർ തോട്ടിക്കൽ അധ്യക്ഷത വഹിച്ചു. ജമാൽ മാസ്റ്റർ, സിറാജ് മാസ്റ്റർ, ജോസ്ന ശ്രീനിവാസ്, ഷഫീഖ് ദാരിമി പങ്കെടുത്തു.

## Article Content

**തളിപ്പറമ്പ്: **ആയുധമാണ് ഒരു കാലത്ത് കരുത്തിന്റെ പര്യായമെങ്കിൽ ഇന്നത് അറിവാണെന്ന് കണ്ണൂർ പ്രസ്സ് ക്ലബ്‌ ട്രഷറർ കബീർ കണ്ണാടിപ്പറമ്പ്. തോട്ടിക്കൽ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പിന്റെ 1000 ദിനത്തോടനുബന്ധിച്ച് നടത്തിയ 'ഞാനറിഞ്ഞ അറിവരങ്ങ്' സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസ്ഥാപിതമായി പ്രവർത്തിക്കുന്ന പര മ്പരാഗത സംവിധാനത്തോടെയുള്ള വിദ്യാഭ്യാസ പദ്ധതികളാണ് നമുക്ക് ചുറ്റുമുള്ളത്. എന്നാൽ അത്തരത്തിലുള്ള ഒരു ഘടകത്തിന്റെയും പിൻബലമോ സഹായമോ ഇല്ലാതെ അറിവരങ്ങ് എന്ന ഈ ഗ്രൂപ്പ്‌ വലിയ വിചാര വിപ്ലവം തന്നെയാണ് തീർത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചെയർമാൻ ഷാക്കിർ തോട്ടിക്കൽ അധ്യക്ഷത വഹിച്ചു. ജമാൽ മാസ്റ്റർ, സിറാജ് മാസ്റ്റർ, ജോസ്ന ശ്രീനിവാസ്, ഷഫീഖ് ദാരിമി പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/93908/arivarangu-seminar)