---
title: " തളിപ്പറമ്പ് മണ്ഡലത്തിലെ അഞ്ച് തീരദേശ റോഡുകളുടെ നവീകരണത്തിന് 2.06 കോടി രൂപയുടെ ഭരണാനുമതിയായി"
english_title: "2.6 crores allowed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/93898/26-crores-allowed"
published_at: "2023-02-01T17:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63da54bd3a896_1.jfif"
keywords: []
---

#  തളിപ്പറമ്പ് മണ്ഡലത്തിലെ അഞ്ച് തീരദേശ റോഡുകളുടെ നവീകരണത്തിന് 2.06 കോടി രൂപയുടെ ഭരണാനുമതിയായി

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പ് മണ്ഡലത്തിലെ അഞ്ച് തീരദേശ റോഡുകളുടെ നവീകരണത്തിന് 2.06 കോടി രൂപയുടെ ഭരണാനുമതിയായി. ആന്തൂർ നഗരസഭയുടെ ഉടുപ്പ മുതൽ ബക്കളം വരെയുള്ള വെള്ളിക്കീൽ തീരദേശ റോഡിന് 30 ലക്ഷം രൂപ, പരിയാരം ഗ്രാമ പഞ്ചായത്തിലെ പാച്ചേനി-ഇരിങ്ങൽ റോഡ് 40.60 ലക്ഷം രൂപ, തളിപ്പറമ്പ് നഗരസഭയിലെ കുറ്റിക്കോൽ-പത്തായചിറ റോഡിന് 40 ലക്ഷം രൂപ, മയ്യിൽ ഗ്രാമ പഞ്ചായത്തിലെ മുല്ലക്കൊടി-ആയാർമുനമ്പ് റോഡ് റോഡ് 50 ലക്ഷം രൂപ, മലപ്പട്ടം ഗ്രാമ പഞ്ചായത്തിലെ കപ്പാട്ട്കുന്ന്-ചൂളിയാട് റോഡ് 40 ലക്ഷം രൂപ എന്നീ റോഡുകളുടെ നവീകരണ പ്രവൃത്തികൾക്കാണ് ഭരണാനുമതി ലഭിച്ചത്. തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ അടിസ്ഥാന സൗകര്യവികസനത്തിന്‌ വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നും അതിന്റെ ഭാഗമായാണ് ഇത്തരം പദ്ധതികൾ നടപ്പാക്കുന്നതെന്നും എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ പറഞ്ഞു.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പ് മണ്ഡലത്തിലെ അഞ്ച് തീരദേശ റോഡുകളുടെ നവീകരണത്തിന് 2.06 കോടി രൂപയുടെ ഭരണാനുമതിയായി. ആന്തൂർ നഗരസഭയുടെ ഉടുപ്പ മുതൽ ബക്കളം വരെയുള്ള വെള്ളിക്കീൽ തീരദേശ റോഡിന് 30 ലക്ഷം രൂപ, പരിയാരം ഗ്രാമ പഞ്ചായത്തിലെ പാച്ചേനി-ഇരിങ്ങൽ റോഡ് 40.60 ലക്ഷം രൂപ, തളിപ്പറമ്പ് നഗരസഭയിലെ കുറ്റിക്കോൽ-പത്തായചിറ റോഡിന് 40 ലക്ഷം രൂപ, മയ്യിൽ ഗ്രാമ പഞ്ചായത്തിലെ മുല്ലക്കൊടി-ആയാർമുനമ്പ് റോഡ് റോഡ് 50 ലക്ഷം രൂപ, മലപ്പട്ടം ഗ്രാമ പഞ്ചായത്തിലെ കപ്പാട്ട്കുന്ന്-ചൂളിയാട് റോഡ് 40 ലക്ഷം രൂപ എന്നീ റോഡുകളുടെ നവീകരണ പ്രവൃത്തികൾക്കാണ് ഭരണാനുമതി ലഭിച്ചത്. തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ അടിസ്ഥാന സൗകര്യവികസനത്തിന്‌ വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നും അതിന്റെ ഭാഗമായാണ് ഇത്തരം പദ്ധതികൾ നടപ്പാക്കുന്നതെന്നും എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/93898/26-crores-allowed)