---
title: "മുസ്ലിം ലീഗ് കാസർഗോഡ‍് ജില്ലാ പ്രസിഡന്റ് ടി ഇ അബ്ദുള്ള അന്തരിച്ചു"
english_title: "T e abdulla "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/93869/t-e-abdulla"
published_at: "2023-02-01T15:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63da37d2ddb35_Screenshot_20230201_152826_Gallery.jpg"
keywords: []
---

# മുസ്ലിം ലീഗ് കാസർഗോഡ‍് ജില്ലാ പ്രസിഡന്റ് ടി ഇ അബ്ദുള്ള അന്തരിച്ചു

> **Lead Summary:** മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റും മുതിര്‍ന്ന നേതാവുമായ ടി ഇ അബ്ദുള്ള അന്തരിച്ചു. 65 വയസായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അന്ത്യം. മരിക്കുമ്പോൾ ഭാര്യയും മക്കളും മറ്റ് ബന്ധുക്കളും അടുത്തുണ്ടായിരുന്നു. വിവരമറിഞ്ഞ് നിരവധി സംസ്ഥാന മുസ്ലീം ലീഗ് നേതാക്കൾ ആശുപത്രിയിൽ എത്തി കൊണ്ടിരിക്കുകയാണ്. കാസർകോട് നഗരസഭ ചെയർമാനായിരുന്ന ടി ഇ അബ്ദുള്ള മുൻ എംഎൽഎ ടി എ ഇബ്രാഹിമിന്റെ മകനാണ്.

## Article Content

മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റും മുതിര്‍ന്ന നേതാവുമായ ടി ഇ അബ്ദുള്ള അന്തരിച്ചു. 65 വയസായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അന്ത്യം. മരിക്കുമ്പോൾ ഭാര്യയും മക്കളും മറ്റ് ബന്ധുക്കളും അടുത്തുണ്ടായിരുന്നു. വിവരമറിഞ്ഞ് നിരവധി സംസ്ഥാന മുസ്ലീം ലീഗ് നേതാക്കൾ ആശുപത്രിയിൽ എത്തി കൊണ്ടിരിക്കുകയാണ്. കാസർകോട് നഗരസഭ ചെയർമാനായിരുന്ന ടി ഇ അബ്ദുള്ള മുൻ എംഎൽഎ ടി എ ഇബ്രാഹിമിന്റെ മകനാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/93869/t-e-abdulla)