---
title: "വ്യാപാരിക്ക് നേരെ ഉണ്ടായ ആക്രമണം: ശക്തമായ പ്രതിഷേധനടപടിക്കൊരുങ്ങി തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷൻ"
english_title: "protest of merchants association"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/93858/protest-of-merchants-association"
published_at: "2023-02-01T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63da2f6b6c708_news-card.jpg"
keywords: []
---

# വ്യാപാരിക്ക് നേരെ ഉണ്ടായ ആക്രമണം: ശക്തമായ പ്രതിഷേധനടപടിക്കൊരുങ്ങി തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷൻ

> **Lead Summary:** വ്യാപാരിക്ക് നേരെ ഉണ്ടായ ആക്രമണം: ശക്തമായ പ്രതിഷേധനടപടിക്കൊരുങ്ങി തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷൻ.തളിപ്പറമ്പ് ഗോദയിലെ ഇസ്ഹാഖ് എന്ന വ്യാപാരിയെ ഇന്നലെ മെയിൻ റോഡിൽ ഷാദുലി പള്ളിക്ക് സമീപം വെച്ച് ചുമട്ടു തൊഴിലാളികൾ ആക്രമിച്ചതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടിക്ക് ഒരുങ്ങി തളിപ്പറമ്പ് ഏരിയ വ്യാപാരി വ്യവസായി ഏകോപന സമിതി യോഗം തീരുമാനിച്ചു. മുമ്പും സമാന രീതിയിൽ വ്യാപാരികൾക്ക് നേരെ ആക്രമണം ഉണ്ടാവുകയും എന്നാൽ അവ മാന്യമായ രീതിയിൽ പറഞ്ഞു തീർക്കുകയാണ് ചെയ്തത്. എന്നാൽ ഇത് പതിവായാൽ വ്യാപാരികൾ തൊഴിലാളികളെ പേടിച്ച് ജീവിക്കേണ്ട അവസ്ഥയാണ് ഉണ്ടാകുന്നത്. അതിനാൽ ആക്രമണം നടത്തിയ രണ്ട് പേരെ പൂർണ്ണമായും മാറ്റി നിർത്തിയില്ലെങ്കിൽ കടയടച്ചുള്ള സമരത്തിനും തയാറാണെന്ന് സ്വാതന്ത്ര്യ തൊഴിലാളി യൂണിയന് കത്ത് നൽകാൻ മർച്ചന്റ്സ് അസോസിയേഷൻ തീരുമാനിച്ചതായി കെ റിയാസ്, വി താജുദ്ധീൻ എന്നിവർ അറിയിച്ചു. ഇതിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം 5.30 ക്ക് തളിപ്പറമ്പ് ഗോദയിൽ നിന്നും മാർക്കറ്റ് റോഡിലേക്ക് പ്രകടനം നടത്തുവാനും യോഗം തീരുമാനിച്ചു

## Article Content

വ്യാപാരിക്ക് നേരെ ഉണ്ടായ ആക്രമണം: ശക്തമായ പ്രതിഷേധനടപടിക്കൊരുങ്ങി തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷൻ.തളിപ്പറമ്പ് ഗോദയിലെ ഇസ്ഹാഖ് എന്ന വ്യാപാരിയെ ഇന്നലെ മെയിൻ റോഡിൽ ഷാദുലി പള്ളിക്ക് സമീപം വെച്ച് ചുമട്ടു തൊഴിലാളികൾ ആക്രമിച്ചതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടിക്ക് ഒരുങ്ങി തളിപ്പറമ്പ് ഏരിയ വ്യാപാരി വ്യവസായി ഏകോപന സമിതി യോഗം തീരുമാനിച്ചു. മുമ്പും സമാന രീതിയിൽ വ്യാപാരികൾക്ക് നേരെ ആക്രമണം ഉണ്ടാവുകയും എന്നാൽ അവ മാന്യമായ രീതിയിൽ പറഞ്ഞു തീർക്കുകയാണ് ചെയ്തത്. എന്നാൽ ഇത് പതിവായാൽ വ്യാപാരികൾ തൊഴിലാളികളെ പേടിച്ച് ജീവിക്കേണ്ട അവസ്ഥയാണ് ഉണ്ടാകുന്നത്. അതിനാൽ ആക്രമണം നടത്തിയ രണ്ട് പേരെ പൂർണ്ണമായും മാറ്റി നിർത്തിയില്ലെങ്കിൽ കടയടച്ചുള്ള സമരത്തിനും തയാറാണെന്ന് സ്വാതന്ത്ര്യ തൊഴിലാളി യൂണിയന് കത്ത് നൽകാൻ മർച്ചന്റ്സ് അസോസിയേഷൻ തീരുമാനിച്ചതായി കെ റിയാസ്, വി താജുദ്ധീൻ എന്നിവർ അറിയിച്ചു. ഇതിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം 5.30 ക്ക് തളിപ്പറമ്പ് ഗോദയിൽ നിന്നും മാർക്കറ്റ് റോഡിലേക്ക് പ്രകടനം നടത്തുവാനും യോഗം തീരുമാനിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/93858/protest-of-merchants-association)