---
title: "തളിപ്പറമ്പിൽ വ്യാപാരിക്ക് നേരെ ചുമട്ടുതൊഴിലാളികളുടെ ആക്രമണം: പരിക്കേറ്റ ഇസ്ഹാക്ക് ആശുപത്രിയിൽ"
english_title: "attack against ishaq"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/93834/attack-against-ishaq"
published_at: "2023-02-01T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63da1798d7c21_news-card.jpg"
keywords: []
---

# തളിപ്പറമ്പിൽ വ്യാപാരിക്ക് നേരെ ചുമട്ടുതൊഴിലാളികളുടെ ആക്രമണം: പരിക്കേറ്റ ഇസ്ഹാക്ക് ആശുപത്രിയിൽ

> **Lead Summary:** തളിപ്പറമ്പിൽ വ്യാപാരിക്ക് നേരെ ചുമട്ടുതൊഴിലാളികളുടെ ആക്രമണം: പരിക്കേറ്റ ഇസ്ഹാക്ക് ആശുപത്രിയിൽ. തളിപ്പറമ്പ് ഗോദയിലെയും മെയിൻ റോഡിലെയും എസ് ടി യു വിഭാഗത്തിൽപ്പെട്ട ചുമട്ടുതൊഴിലാളികളുടെ സംഘർഷത്തിനിടെയാണ് മാർക്കറ്റിലെ വ്യാപാരിയായ ഒ പി ഇസഹാക്കിന് തലക്ക് അടിയേറ്റത്. അദ്ദേഹത്തെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം ഗോദയിലെയും മെയിൻ റോഡിലേയും ചുമട്ടുതൊഴിലാളികൾ തമ്മിൽ നിലനിൽക്കുന്ന തൊഴിൽ തർക്കത്തിന്റെ ഭാഗമായി ഇന്നലെ ഗോദയിൽ എത്തിയ വാഹനത്തിൽ നിന്ന് മൂന്ന് ചാക്ക് വെല്ലം അവിടുത്തെ തൊഴിലാളികൾ ഇറക്കി മെയിൻ റോഡിലേക്ക് കൊണ്ടുവരവേ മെയിൻ റോഡിലെ ചുമട്ടുതൊഴിലാളികളിൽ ചിലർ അത് ബലമായി നിലത്തേക്ക് തള്ളിയിട്ടു. ഇത് സംബന്ധിച്ച് സംഘർഷം നിലനിൽക്കുന്നതിനിടെ മാർക്കറ്റിലെ വ്യാപാരിയായ ഇസ്ഹാക്ക് സ്കൂട്ടിയിൽ അതുവഴി പോകുമ്പോൾ വെല്ലം ചാക്ക് നിലത്ത് വീണു കിടക്കുന്നത് കണ്ടു എന്താണെന്ന് അന്വേഷിച്ചു. ഇതേത്തുടർന്ന് മെയിൻ റോഡിലെ ചുമട്ടുതൊഴിലാളിയും സഹോദരൻ ചേർന്ന് ഹെൽമെറ്റ് കൊണ്ട് അദ്ദേഹത്തെ തലക്കടിക്കുകയായിരുന്നു. വ്യാപാരിയെ ആക്രമിച്ചതിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി രംഗത്തുവന്നു. ആക്രമികളായ രണ്ടുപേരെ ചുമട്ട് തൊഴിലിൽ നിന്ന് മാറ്റി നിർത്തിയില്ലെങ്കിൽ കട അടച്ചിടുന്നത് ഉൾപ്പെടെയുള്ള സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് വ്യാപാരി നേതാക്കൾ മുന്നറിയിപ്പ് നൽകി. ഇസഹാക്കിനെ ആക്രമിച്ചവർക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് ഏകോപനസമിതി യൂണിറ്റ് പ്രസിഡണ്ട് റിയാസും സെക്രട്ടറി വി താജുദ്ദീനും പോലീസിനോട് ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ആശുപത്രിയിൽ അദ്ദേഹത്തെ സന്ദർശിച്ചു.

## Article Content

തളിപ്പറമ്പിൽ വ്യാപാരിക്ക് നേരെ ചുമട്ടുതൊഴിലാളികളുടെ ആക്രമണം: പരിക്കേറ്റ ഇസ്ഹാക്ക് ആശുപത്രിയിൽ. തളിപ്പറമ്പ് ഗോദയിലെയും മെയിൻ റോഡിലെയും എസ് ടി യു വിഭാഗത്തിൽപ്പെട്ട ചുമട്ടുതൊഴിലാളികളുടെ സംഘർഷത്തിനിടെയാണ് മാർക്കറ്റിലെ വ്യാപാരിയായ ഒ പി ഇസഹാക്കിന് തലക്ക് അടിയേറ്റത്. അദ്ദേഹത്തെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം ഗോദയിലെയും മെയിൻ റോഡിലേയും ചുമട്ടുതൊഴിലാളികൾ തമ്മിൽ നിലനിൽക്കുന്ന തൊഴിൽ തർക്കത്തിന്റെ ഭാഗമായി ഇന്നലെ ഗോദയിൽ എത്തിയ വാഹനത്തിൽ നിന്ന് മൂന്ന് ചാക്ക് വെല്ലം അവിടുത്തെ തൊഴിലാളികൾ ഇറക്കി മെയിൻ റോഡിലേക്ക് കൊണ്ടുവരവേ മെയിൻ റോഡിലെ ചുമട്ടുതൊഴിലാളികളിൽ ചിലർ അത് ബലമായി നിലത്തേക്ക് തള്ളിയിട്ടു. ഇത് സംബന്ധിച്ച് സംഘർഷം നിലനിൽക്കുന്നതിനിടെ മാർക്കറ്റിലെ വ്യാപാരിയായ ഇസ്ഹാക്ക് സ്കൂട്ടിയിൽ അതുവഴി പോകുമ്പോൾ വെല്ലം ചാക്ക് നിലത്ത് വീണു കിടക്കുന്നത് കണ്ടു എന്താണെന്ന് അന്വേഷിച്ചു. ഇതേത്തുടർന്ന് മെയിൻ റോഡിലെ ചുമട്ടുതൊഴിലാളിയും സഹോദരൻ ചേർന്ന് ഹെൽമെറ്റ് കൊണ്ട് അദ്ദേഹത്തെ തലക്കടിക്കുകയായിരുന്നു. വ്യാപാരിയെ ആക്രമിച്ചതിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി രംഗത്തുവന്നു. ആക്രമികളായ രണ്ടുപേരെ ചുമട്ട് തൊഴിലിൽ നിന്ന് മാറ്റി നിർത്തിയില്ലെങ്കിൽ കട അടച്ചിടുന്നത് ഉൾപ്പെടെയുള്ള സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് വ്യാപാരി നേതാക്കൾ മുന്നറിയിപ്പ് നൽകി. ഇസഹാക്കിനെ ആക്രമിച്ചവർക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് ഏകോപനസമിതി യൂണിറ്റ് പ്രസിഡണ്ട് റിയാസും സെക്രട്ടറി വി താജുദ്ദീനും പോലീസിനോട് ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ആശുപത്രിയിൽ അദ്ദേഹത്തെ സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/93834/attack-against-ishaq)