---
title: "ക്ഷേത്രോത്സവത്തിനിടെയുണ്ടായ രാഷ്ട്രീയ സംഘർഷം: കോൺഗ്രസ് നേതാവ് അറസ്റ്റിൽ"
english_title: "congress leader arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/93815/congress-leader-arrested"
published_at: "2023-02-01T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63da08361cb40_ed47d720-f3a0-47e0-921d-34b8aeb7e071.jfif"
keywords: []
---

# ക്ഷേത്രോത്സവത്തിനിടെയുണ്ടായ രാഷ്ട്രീയ സംഘർഷം: കോൺഗ്രസ് നേതാവ് അറസ്റ്റിൽ

> **Lead Summary:** **പാനൂർ :** പന്ന്യന്നൂർ കൂറുമ്പക്കാവിൽ ക്ഷേത്രോത്സവത്തിനിടെയുണ്ടായ അക്രമത്തിൽ ഒരു കോൺഗ്രസ് പ്രവർത്തകനും, 4 ആർ എസ് എസ് പ്രവർത്തകർക്കും പരിക്കേറ്റിരുന്നു. സംഘർഷം തടയാനെത്തിയ എസ്.ഐ ഉൾപ്പടെയുള്ള പൊലീസുകാർക്കും പരിക്കേറ്റിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകനായ മൊട്ടപ്പറമ്പത്ത് സന്ദീപിന് നേരെയുണ്ടായ അക്രമത്തിന് ശേഷമാണ് കൂറുമ്പക്കാവ് ചിത്ര വയലിന് സമീപം ആർ.എസ്.എസ്. ഖണ്ഡ് ശാരീരിക് പ്രമുഖ് സി.ടി.കെ അനീഷ്, മണ്ഡൽ കാര്യവാഹ് അതുൽ എന്നിവർക്കു നേരെ അക്രമമുണ്ടായത് അനീഷിന്റെ വീടും, വാഹനവും അക്രമിക്കപ്പെട്ടു. ഈ കേസിലാണ് പാനൂർ യുപി സ്കൂൾ അധ്യാപകനും, കെ.പി.എസ്.ടി.എ നേതാവുമായ ദിനേശൻ പച്ചോളിനെ അറസ്റ്റു ചെയ്തത്. കോടതി രണ്ടാഴ്ച്ചത്തേക്ക് റിമാൻറ് ചെയ്തു. അക്രമത്തിൽ ആറോളം ആർ എസ് എസ് പ്രവർത്തകർ നേരത്തെ അറസ്റ്റിലായിരുന്നെങ്കിലും പ്രതിപ്പട്ടികയിൽപ്പെട്ട കോൺഗ്രസ് പ്രവർത്തകർ ഒളിവിലായിരുന്നു.

## Article Content

**പാനൂർ :** പന്ന്യന്നൂർ കൂറുമ്പക്കാവിൽ ക്ഷേത്രോത്സവത്തിനിടെയുണ്ടായ അക്രമത്തിൽ ഒരു കോൺഗ്രസ് പ്രവർത്തകനും, 4 ആർ എസ് എസ് പ്രവർത്തകർക്കും പരിക്കേറ്റിരുന്നു. സംഘർഷം തടയാനെത്തിയ എസ്.ഐ ഉൾപ്പടെയുള്ള പൊലീസുകാർക്കും പരിക്കേറ്റിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകനായ മൊട്ടപ്പറമ്പത്ത് സന്ദീപിന് നേരെയുണ്ടായ അക്രമത്തിന് ശേഷമാണ് കൂറുമ്പക്കാവ് ചിത്ര വയലിന് സമീപം ആർ.എസ്.എസ്. ഖണ്ഡ് ശാരീരിക് പ്രമുഖ് സി.ടി.കെ അനീഷ്, മണ്ഡൽ കാര്യവാഹ് അതുൽ എന്നിവർക്കു നേരെ അക്രമമുണ്ടായത് അനീഷിന്റെ വീടും, വാഹനവും അക്രമിക്കപ്പെട്ടു. ഈ കേസിലാണ് പാനൂർ യുപി സ്കൂൾ അധ്യാപകനും, കെ.പി.എസ്.ടി.എ നേതാവുമായ ദിനേശൻ പച്ചോളിനെ അറസ്റ്റു ചെയ്തത്. കോടതി രണ്ടാഴ്ച്ചത്തേക്ക് റിമാൻറ് ചെയ്തു. അക്രമത്തിൽ ആറോളം ആർ എസ് എസ് പ്രവർത്തകർ നേരത്തെ അറസ്റ്റിലായിരുന്നെങ്കിലും പ്രതിപ്പട്ടികയിൽപ്പെട്ട കോൺഗ്രസ് പ്രവർത്തകർ ഒളിവിലായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/93815/congress-leader-arrested)