---
title: "കാറും മീൻ ലോറിയും കൂട്ടിയിടിച്ച് അപകടം; ലോറിയുടെ ഡീസൽ ടാങ്കർ തകർന്ന് ഡീസൽ റോഡിൽ ഒഴുകി"
english_title: "car and lorry accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/93650/car-and-lorry-accident"
published_at: "2023-01-31T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d8ee7bba410_download.jfif"
keywords: []
---

# കാറും മീൻ ലോറിയും കൂട്ടിയിടിച്ച് അപകടം; ലോറിയുടെ ഡീസൽ ടാങ്കർ തകർന്ന് ഡീസൽ റോഡിൽ ഒഴുകി

> **Lead Summary:** **പിലാത്തറ : **ദേശീയപാതയിൽ പിലാത്തറപീരക്കാംതടം ജംഗ്ഷനിൽ കാറും മീൻ ലോറിയും കൂട്ടിയിടിച്ച് അപകടം ലോറിയുടെ ഡീസൽ ടാങ്കർ തകർന്ന് ഡീസൽ റോഡിൽ ഒഴുകി. ഇന്ന് രാവിലെ 8 മണിയോ ടെയായിരുന്നു സംഭവം. മത്സ്യവുമായി പയ്യന്നൂർ ഭാഗത്തേക്ക് വരികയായിരുന്ന മീൻ ലോറിയും പഴയങ്ങാടി ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.അപകടത്തെ തുടർന്ന് റോഡിൽ ഓയിൽ പരന്നതോടെ നാട്ടുകാർ ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു.പയ്യന്നൂരിൽ നിന്നും അഗ്നിശമന സേനാവിഭാഗം അസി. ഫയർസ്റ്റേഷൻ ഓഫീസർ ഒ.സി .കേശവൻ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സേനാംഗങ്ങൾ ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് വെള്ളം ചീറ്റി ഓയിൽകഴുകി കളഞ്ഞ് വാഹനഗതാഗതം സുഗമമാക്കിയത്. ഇതിനിടെ ഇരുചക്രവാഹനങ്ങൾ ചിലത് തെന്നി വീഴുകയും ചെയ്തു.

## Article Content

**പിലാത്തറ : **ദേശീയപാതയിൽ പിലാത്തറപീരക്കാംതടം ജംഗ്ഷനിൽ കാറും മീൻ ലോറിയും കൂട്ടിയിടിച്ച് അപകടം ലോറിയുടെ ഡീസൽ ടാങ്കർ തകർന്ന് ഡീസൽ റോഡിൽ ഒഴുകി. ഇന്ന് രാവിലെ 8 മണിയോ ടെയായിരുന്നു സംഭവം. മത്സ്യവുമായി പയ്യന്നൂർ ഭാഗത്തേക്ക് വരികയായിരുന്ന മീൻ ലോറിയും പഴയങ്ങാടി ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.അപകടത്തെ തുടർന്ന് റോഡിൽ ഓയിൽ പരന്നതോടെ നാട്ടുകാർ ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു.പയ്യന്നൂരിൽ നിന്നും അഗ്നിശമന സേനാവിഭാഗം അസി. ഫയർസ്റ്റേഷൻ ഓഫീസർ ഒ.സി .കേശവൻ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സേനാംഗങ്ങൾ ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് വെള്ളം ചീറ്റി ഓയിൽകഴുകി കളഞ്ഞ് വാഹനഗതാഗതം സുഗമമാക്കിയത്. ഇതിനിടെ ഇരുചക്രവാഹനങ്ങൾ ചിലത് തെന്നി വീഴുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/93650/car-and-lorry-accident)