---
title: "മാടായി പാറയിൽ ഏക്കർ കണക്കിന് പുൽമേടുകളിൽ വൻ തീപിടുത്തം"
english_title: "A huge fire in Matai Para"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/93648/a-huge-fire-in-matai-para"
published_at: "2023-01-31T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d8ed5e6e132_news-card.jpg"
keywords: []
---

# മാടായി പാറയിൽ ഏക്കർ കണക്കിന് പുൽമേടുകളിൽ വൻ തീപിടുത്തം

> **Lead Summary:** പഴയങ്ങാടി മാടായി പാറയിൽ ഏക്കർ കണക്കിന് പുൽമേടുകളിൽ വൻ തീപിടുത്തം. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ ആണ് തീപിടുത്തം ഉണ്ടായത്. മാടായി പാറയിലെ ധാരികൻ കോട്ടക്ക് സമീപത്തെ പുൽമേടിലാണ് തീപിടുത്തം ഉണ്ടായത്. തീയും പുകയും ഉയർന്നതോടെ നാട്ടുകാർ പോലീസിലും ഫയർഫോഴ്സിലും വിവരം അറിയിക്കുക ആയിരുന്നു. പയ്യന്നൂർ ഫയർ സ്റ്റേഷനിൽ നിന്നും സ്റ്റേഷൻ ഓഫീസർ ടി.കെ സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിൽ അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റുമായി സ്ഥലത്തെത്തി തീയണക്കുക ആയിരുന്നു അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യത്തിന് തീയിടുന്നതും വേനൽ ചൂടും മാടായി പാറയിൽ പുൽമേടുകളിൽ തീപിടിക്കുന്നത് പതിവായിട്ടുണ്ട്.

## Article Content

പഴയങ്ങാടി മാടായി പാറയിൽ ഏക്കർ കണക്കിന് പുൽമേടുകളിൽ വൻ തീപിടുത്തം. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ ആണ് തീപിടുത്തം ഉണ്ടായത്. മാടായി പാറയിലെ ധാരികൻ കോട്ടക്ക് സമീപത്തെ പുൽമേടിലാണ് തീപിടുത്തം ഉണ്ടായത്. തീയും പുകയും ഉയർന്നതോടെ നാട്ടുകാർ പോലീസിലും ഫയർഫോഴ്സിലും വിവരം അറിയിക്കുക ആയിരുന്നു. പയ്യന്നൂർ ഫയർ സ്റ്റേഷനിൽ നിന്നും സ്റ്റേഷൻ ഓഫീസർ ടി.കെ സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിൽ അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റുമായി സ്ഥലത്തെത്തി തീയണക്കുക ആയിരുന്നു അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യത്തിന് തീയിടുന്നതും വേനൽ ചൂടും മാടായി പാറയിൽ പുൽമേടുകളിൽ തീപിടിക്കുന്നത് പതിവായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/93648/a-huge-fire-in-matai-para)