---
title: "ഭാര്യയെ ചപ്പാത്തിക്കോൽ കൊണ്ട് മർദ്ദിച്ചു: പട്ടുവം സ്വദേശി റിമാൻഡിൽ"
english_title: "santhosh arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/93557/santhosh-arrested"
published_at: "2023-01-31T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d8a8aa1ff78_ed47d720-f3a0-47e0-921d-34b8aeb7e071.jfif"
keywords: []
---

# ഭാര്യയെ ചപ്പാത്തിക്കോൽ കൊണ്ട് മർദ്ദിച്ചു: പട്ടുവം സ്വദേശി റിമാൻഡിൽ

> **Lead Summary:** **തളിപ്പറമ്പ്: **ഭാര്യയെ ചപ്പാത്തിക്കോല്‍കൊണ്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് റിമാന്‍ഡില്‍. പട്ടുവം വെള്ളിക്കീല്‍ റോഡ് ചെറുകുളക്കാട്ടെ മുണ്ടയാട്ട് വീട്ടില്‍ സന്തോഷിനെയാണ്തളിപ്പറമ്പ് എസ്.ഐ പി.യദുകൃഷ്ണന്‍ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 25 ന് രാത്രി പതിനൊന്നോടെ ഭാര്യ ഭാഗ്യലക്ഷ്മിയെയും മകനേയും ചീത്തവിളിക്കുകയും മകനെ കഴുത്തിന് പിടിച്ച് തള്ളുകയും ഭാര്യ ലക്ഷ്മിയെ ചപ്പാത്തിക്കോല്‍ കൊണ്ട് തലക്കടിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് അറസ്റ്റ്. പരിക്കേറ്റ ഭാഗ്യലക്ഷ്മി തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

## Article Content

**തളിപ്പറമ്പ്: **ഭാര്യയെ ചപ്പാത്തിക്കോല്‍കൊണ്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് റിമാന്‍ഡില്‍. പട്ടുവം വെള്ളിക്കീല്‍ റോഡ് ചെറുകുളക്കാട്ടെ മുണ്ടയാട്ട് വീട്ടില്‍ സന്തോഷിനെയാണ്തളിപ്പറമ്പ് എസ്.ഐ പി.യദുകൃഷ്ണന്‍ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 25 ന് രാത്രി പതിനൊന്നോടെ ഭാര്യ ഭാഗ്യലക്ഷ്മിയെയും മകനേയും ചീത്തവിളിക്കുകയും മകനെ കഴുത്തിന് പിടിച്ച് തള്ളുകയും ഭാര്യ ലക്ഷ്മിയെ ചപ്പാത്തിക്കോല്‍ കൊണ്ട് തലക്കടിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് അറസ്റ്റ്. പരിക്കേറ്റ ഭാഗ്യലക്ഷ്മി തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/93557/santhosh-arrested)