---
title: "മൂത്തേടത്ത് സ്കൂൾ എൻ എസ് എസ്സിന്റെ നേതൃത്വത്തിൽ ഗാന്ധി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു"
english_title: "moothedath nss"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/93537/moothedath-nss"
published_at: "2023-01-31T09:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d88e1a6bac0_download.jfif"
keywords: []
---

# മൂത്തേടത്ത് സ്കൂൾ എൻ എസ് എസ്സിന്റെ നേതൃത്വത്തിൽ ഗാന്ധി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ: **മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ രാഷ്ട്രപിതാവിൻ്റെ എഴുപത്തി അഞ്ചാം രക്തസാക്ഷിത്വ ദിനത്തിൽ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. അനുസ്മരണ സദസ്സിൽ ചിത്രകാരൻ പ്രദീപ് ഹേന ഗാന്ധിജിയുടെ ചുമർചിത്രം വരച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പി.വി. രസ്ന മോളുടെ അധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ എസ്.കെ. നളിനാക്ഷൻ ഗാന്ധി അനുസ്മരണ സന്ദേശം നല്കി. ഗാന്ധിജിയുടെ ആദർശങ്ങൾ പുതു തലമുറ ഉൾക്കൊള്ളണമെന്നും ഗാന്ധിജിയുടെ മഹത്വം വിദ്യാർത്ഥികൾ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. അധ്യാപകരായ കെ.പി.രജിത, ടി.പി. പ്രവീൺ, എ.കെ.ഉഷ, വി.പി.ലീന, ഇ.പി.സുധ, എം.ജിഷ, എം സ്മിന, കെ.സപ്ന, ടി.സി.ദീപ്തി, ടി.എസ്. സജില, കെ.പി. ബീന തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നല്കി. വളണ്ടിയർ ലീഡർ കെ. ആദിത്യൻ നന്ദി പറഞ്ഞു.

## Article Content

**തളിപ്പറമ്പ: **മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ രാഷ്ട്രപിതാവിൻ്റെ എഴുപത്തി അഞ്ചാം രക്തസാക്ഷിത്വ ദിനത്തിൽ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. അനുസ്മരണ സദസ്സിൽ ചിത്രകാരൻ പ്രദീപ് ഹേന ഗാന്ധിജിയുടെ ചുമർചിത്രം വരച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പി.വി. രസ്ന മോളുടെ അധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ എസ്.കെ. നളിനാക്ഷൻ ഗാന്ധി അനുസ്മരണ സന്ദേശം നല്കി. ഗാന്ധിജിയുടെ ആദർശങ്ങൾ പുതു തലമുറ ഉൾക്കൊള്ളണമെന്നും ഗാന്ധിജിയുടെ മഹത്വം വിദ്യാർത്ഥികൾ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. അധ്യാപകരായ കെ.പി.രജിത, ടി.പി. പ്രവീൺ, എ.കെ.ഉഷ, വി.പി.ലീന, ഇ.പി.സുധ, എം.ജിഷ, എം സ്മിന, കെ.സപ്ന, ടി.സി.ദീപ്തി, ടി.എസ്. സജില, കെ.പി. ബീന തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നല്കി. വളണ്ടിയർ ലീഡർ കെ. ആദിത്യൻ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/93537/moothedath-nss)