---
title: "കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ വികസന പ്രവർത്തനങ്ങളുടെ പുരോഗതി എം വിജിൻ എംഎൽഎ വിലയിരുത്തി"
english_title: "mla "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/93434/mla"
published_at: "2023-01-30T17:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d7b3ed2f93a_download.jfif"
keywords: []
---

# കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ വികസന പ്രവർത്തനങ്ങളുടെ പുരോഗതി എം വിജിൻ എംഎൽഎ വിലയിരുത്തി

> **Lead Summary:** കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ സർക്കാർ തീരുമാനിച്ച വികസന പ്രവർത്തനങ്ങളുടെ പുരോഗതി എം വിജിൻ എം. എൽ. എ വിലയിരുത്തി. പ്രവർത്തി അവസാന ഘട്ടത്തിലെത്തിയ റോഡ് വികസനമാണ് എം.എൽ എ നേതൃത്വത്തിൽ പരിശോധിച്ചത്. പ്രിൻസിപ്പാൾ ഡോ എസ് പ്രതാപ്, ആശുപത്രി സൂപ്രണ്ട് ഡോ കെ സുദീപ്, കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ KIIFB പ്രവൃത്തികളുടെ നോഡൽ ഓഫീസർ ഡോ വിമൽ റോഹൻ, HS ഒബ്രോയ് ബിൽഡ് ടെക് വൈസ് ചെയർമാൻ അപ്രേഷ് ബാനർജി തുടങ്ങിയവർ ഒപ്പമുണ്ടായി. രണ്ട് ലെയർ ആയാണ് റോഡ് താറിംഗ് നടത്തിവരുന്നത്. ബിറ്റുമിനസ് മെക്കാഡം താറിംഗ് ആദ്യം ചെയ്തശേഷം രണ്ടാം ഘട്ടത്തിൽ ബിറ്റുമിൻ കോൺഗ്രീറ്റ് രീതിയും നടപ്പാക്കിയാണ് റോഡ് പുതുക്കിപ്പണിയുന്നത്. അടുത്തദിവസത്തോടെ മെഡിക്കൽ കോളേജിന് മുന്നിലെ റോഡ്പണി പൂർത്തിയാവും. മഴക്കാലത്ത് വെള്ളം ഒഴുകിപ്പോവാൻ ഉൾപ്പടെയായി ഓവുചാലും പുതുതായി പണിതുവരികയാണ്. മാത്രമല്ല, റോഡിന്റെ അരികിൽ നടപ്പാതയ്ക്കൊപ്പം പൂന്തോട്ടവും വികസന പ്രവർത്തനങ്ങളുടെ ഭാഗമാണെന്ന് എം വിജിൻ എം.എൽ.എ അറിയിച്ചു. മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ പെയിന്റിംഗ് പ്രവൃത്തികൾ സമീപദിവസങ്ങളിൽ പൂർത്തിയാക്കാൻ സാധിച്ചേക്കുമെന്നും ആശുപത്രിയിലെ വാർഡ്‌ നവീകരണ പ്രവൃത്തികളും ടോയ്‌ലറ്റുകൾ പുതുക്കിപണിയുന്ന പ്രവർത്തികളും ഓരോ നിലകളിലായി പൂർത്തിയാക്കി വരികയാണെന്നും, പരമാവധി വേഗത്തിൽ പണി പൂർത്തീകരിക്കാൻ നിർദ്ദേശം നൽകിയതായും എം വിജിൻ എം.എൽ എ അറിയിച്ചു.

## Article Content

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ സർക്കാർ തീരുമാനിച്ച വികസന പ്രവർത്തനങ്ങളുടെ പുരോഗതി എം വിജിൻ എം. എൽ. എ വിലയിരുത്തി. പ്രവർത്തി അവസാന ഘട്ടത്തിലെത്തിയ റോഡ് വികസനമാണ് എം.എൽ എ നേതൃത്വത്തിൽ പരിശോധിച്ചത്. പ്രിൻസിപ്പാൾ ഡോ എസ് പ്രതാപ്, ആശുപത്രി സൂപ്രണ്ട് ഡോ കെ സുദീപ്, കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ KIIFB പ്രവൃത്തികളുടെ നോഡൽ ഓഫീസർ ഡോ വിമൽ റോഹൻ, HS ഒബ്രോയ് ബിൽഡ് ടെക് വൈസ് ചെയർമാൻ അപ്രേഷ് ബാനർജി തുടങ്ങിയവർ ഒപ്പമുണ്ടായി. രണ്ട് ലെയർ ആയാണ് റോഡ് താറിംഗ് നടത്തിവരുന്നത്. ബിറ്റുമിനസ് മെക്കാഡം താറിംഗ് ആദ്യം ചെയ്തശേഷം രണ്ടാം ഘട്ടത്തിൽ ബിറ്റുമിൻ കോൺഗ്രീറ്റ് രീതിയും നടപ്പാക്കിയാണ് റോഡ് പുതുക്കിപ്പണിയുന്നത്. അടുത്തദിവസത്തോടെ മെഡിക്കൽ കോളേജിന് മുന്നിലെ റോഡ്പണി പൂർത്തിയാവും. മഴക്കാലത്ത് വെള്ളം ഒഴുകിപ്പോവാൻ ഉൾപ്പടെയായി ഓവുചാലും പുതുതായി പണിതുവരികയാണ്. മാത്രമല്ല, റോഡിന്റെ അരികിൽ നടപ്പാതയ്ക്കൊപ്പം പൂന്തോട്ടവും വികസന പ്രവർത്തനങ്ങളുടെ ഭാഗമാണെന്ന് എം വിജിൻ എം.എൽ.എ അറിയിച്ചു. മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ പെയിന്റിംഗ് പ്രവൃത്തികൾ സമീപദിവസങ്ങളിൽ പൂർത്തിയാക്കാൻ സാധിച്ചേക്കുമെന്നും ആശുപത്രിയിലെ വാർഡ്‌ നവീകരണ പ്രവൃത്തികളും ടോയ്‌ലറ്റുകൾ പുതുക്കിപണിയുന്ന പ്രവർത്തികളും ഓരോ നിലകളിലായി പൂർത്തിയാക്കി വരികയാണെന്നും, പരമാവധി വേഗത്തിൽ പണി പൂർത്തീകരിക്കാൻ നിർദ്ദേശം നൽകിയതായും എം വിജിൻ എം.എൽ എ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/93434/mla)