---
title: "ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു, വീടിനും കേടുപാട്"
english_title: "electric scooter"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/93431/electric-scooter"
published_at: "2023-01-30T17:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d7b2a95fcb2_news-card.jpg"
keywords: []
---

# ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു, വീടിനും കേടുപാട്

> **Lead Summary:** **മയ്യിൽ : ** ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക്ക് സ്കൂട്ടർ കത്തി നശിച്ചു. കാട്ടാമ്പള്ളി കാഞ്ഞിരത്തറയിലെ എം.സിദ്ദിഖിന്റെ സ്കൂട്ടറാണ് ചാർജ്ജിങിനിടെ പൂർണ്ണമായും കത്തി നശിച്ചത്. വീടിനും ഭാഗികമായി തീ പിടിച്ച് നാശനഷ്ടങ്ങൾ ഉണ്ടായി. തീ പടരുന്നത് കണ്ടതോടെ വീട്ടുകൾ ഇറങ്ങി ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി. തിങ്കളാഴ്ച രാവിലെ 8 മണിയോടെ സ്കൂട്ടർ ചാർജിന്റെ വെച്ചിരിക്കുകയായിരുന്നു. 8:30 ഓടെയാണ് തീ ആളിപ്പടരാൻ തുടങ്ങിയത്. റൂട്ട് ഓട്ടോ ഇലക്ട്രിക്കിന്റെ ഇ-ഫ്ലൈ എന്ന മോഡൽ സ്കൂട്ടറാണ് കത്തി നശിച്ചത്. സ്കൂട്ടറിന്റെ ബാറ്ററി ഒരു മാസമായി തകരാറിലായിരുന്നുവെന്നും ഇത് നിരന്തരം കമ്പനിയെ അറിയിച്ചിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും എം.സിദ്ദിഖിന്റെ ഉമ്മ ബുഷറ പറഞ്ഞു. കമ്പനിയുടെ അനാസ്ഥയ്ക്കെതിരെ പരാതി നൽകുമെന്നും സ്കൂട്ടറിന്റെയും വീടിനുണ്ടായ നാശനഷ്ടത്തിന്റെയും വില നഷ്ടപരിഹാരമായി ലഭിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.

## Article Content

**മയ്യിൽ : ** ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക്ക് സ്കൂട്ടർ കത്തി നശിച്ചു. കാട്ടാമ്പള്ളി കാഞ്ഞിരത്തറയിലെ എം.സിദ്ദിഖിന്റെ സ്കൂട്ടറാണ് ചാർജ്ജിങിനിടെ പൂർണ്ണമായും കത്തി നശിച്ചത്. വീടിനും ഭാഗികമായി തീ പിടിച്ച് നാശനഷ്ടങ്ങൾ ഉണ്ടായി. തീ പടരുന്നത് കണ്ടതോടെ വീട്ടുകൾ ഇറങ്ങി ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി. തിങ്കളാഴ്ച രാവിലെ 8 മണിയോടെ സ്കൂട്ടർ ചാർജിന്റെ വെച്ചിരിക്കുകയായിരുന്നു. 8:30 ഓടെയാണ് തീ ആളിപ്പടരാൻ തുടങ്ങിയത്. റൂട്ട് ഓട്ടോ ഇലക്ട്രിക്കിന്റെ ഇ-ഫ്ലൈ എന്ന മോഡൽ സ്കൂട്ടറാണ് കത്തി നശിച്ചത്. സ്കൂട്ടറിന്റെ ബാറ്ററി ഒരു മാസമായി തകരാറിലായിരുന്നുവെന്നും ഇത് നിരന്തരം കമ്പനിയെ അറിയിച്ചിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും എം.സിദ്ദിഖിന്റെ ഉമ്മ ബുഷറ പറഞ്ഞു. കമ്പനിയുടെ അനാസ്ഥയ്ക്കെതിരെ പരാതി നൽകുമെന്നും സ്കൂട്ടറിന്റെയും വീടിനുണ്ടായ നാശനഷ്ടത്തിന്റെയും വില നഷ്ടപരിഹാരമായി ലഭിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/93431/electric-scooter)