---
title: "'കടിച്ച പാമ്പിനെക്കൊണ്ട് തന്നെ വിഷമെടുപ്പിച്ചു': വീട്ടുകിണറിൽ മാലിന്യം തള്ളിയവരെ കണ്ടെത്തി വൃത്തിയാക്കിച്ചു"
english_title: "dumped garbage in the well"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/93408/dumped-garbage-in-the-well"
published_at: "2023-01-30T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d79bfeee71b_news-card.jpg"
keywords: []
---

# 'കടിച്ച പാമ്പിനെക്കൊണ്ട് തന്നെ വിഷമെടുപ്പിച്ചു': വീട്ടുകിണറിൽ മാലിന്യം തള്ളിയവരെ കണ്ടെത്തി വൃത്തിയാക്കിച്ചു

> **Lead Summary:** വീട്ടുകിണറ്റിൽ മാലിന്യം തള്ളിയ നിലയിൽ കണ്ടെത്തി. അള്ളാം കുളം മൈത്രീ നഗറിൽ അഷറഫ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പുതിയ വീടിന്റെ കിണറ്റിലാണ് മാലിന്യങ്ങൾ തള്ളിയത്. കക്കൂസ് മാലിന്യങ്ങൾ അടങ്ങിയ പാമ്പേഴ്സ്, മിൽമ കവർ, ഇളനീർ തൊണ്ട്, മറ്റു പ്ലാസ്റ്റിക് മാലിന്യങ്ങൾ, തുണികൾ എന്നുവേണ്ട ഒരുവീട്ടിലെ മുഴുവൻ മാലിന്യങ്ങളും കിണറിൽ തള്ളുകയായിരുന്നു.കിണറ്റിൽ കൊണ്ടിട്ട മാലിന്യങ്ങൾ പുറത്തെടുത്തു കിണർ വെള്ളം മുഴുവൻ വറ്റിച്ചു കിണർ ശുചീകരിച്ചു. ഇന്നലെ വാർഡ് കൌൺസിലർ എം.കെ.ഷബിത,സുബൈർ സൂപ്പർ വിഷൻ,മൈത്രീ നഗർ റെസിഡൻസി അസോസിയേഷൻ ഭാരവാഹികളായ പത്മനാഭൻ, ഷാജി, പി.പി.മുഹമ്മദ്‌ കുഞ്ഞി എന്നിവരുടെ നേതൃത്വത്തിൽ കിണറിൽ നിന്ന് പുറത്തെടുത്ത മാലിന്യങ്ങൾ പരിശോധിച്ചപ്പോൾ കിട്ടിയ നിർണ്ണായക തെളിവിന്റെ അടിസ്ഥാനത്തിൽ നിമിഷങ്ങൾക്കകം കുറ്റവാളികളെ കണ്ടെത്തു കയും പുറത്തെടുത്ത മാലിന്യങ്ങൾ മുഴുവൻ അവരെക്കൊണ്ട് തന്നെ എടുപ്പിക്കുകയും കിണർ പൂർണ്ണമായും വറ്റിച്ചു ശുചിയാകുകയും ചെയ്തു.

## Article Content

വീട്ടുകിണറ്റിൽ മാലിന്യം തള്ളിയ നിലയിൽ കണ്ടെത്തി. അള്ളാം കുളം മൈത്രീ നഗറിൽ അഷറഫ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പുതിയ വീടിന്റെ കിണറ്റിലാണ് മാലിന്യങ്ങൾ തള്ളിയത്. കക്കൂസ് മാലിന്യങ്ങൾ അടങ്ങിയ പാമ്പേഴ്സ്, മിൽമ കവർ, ഇളനീർ തൊണ്ട്, മറ്റു പ്ലാസ്റ്റിക് മാലിന്യങ്ങൾ, തുണികൾ എന്നുവേണ്ട ഒരുവീട്ടിലെ മുഴുവൻ മാലിന്യങ്ങളും കിണറിൽ തള്ളുകയായിരുന്നു.കിണറ്റിൽ കൊണ്ടിട്ട മാലിന്യങ്ങൾ പുറത്തെടുത്തു കിണർ വെള്ളം മുഴുവൻ വറ്റിച്ചു കിണർ ശുചീകരിച്ചു. ഇന്നലെ വാർഡ് കൌൺസിലർ എം.കെ.ഷബിത,സുബൈർ സൂപ്പർ വിഷൻ,മൈത്രീ നഗർ റെസിഡൻസി അസോസിയേഷൻ ഭാരവാഹികളായ പത്മനാഭൻ, ഷാജി, പി.പി.മുഹമ്മദ്‌ കുഞ്ഞി എന്നിവരുടെ നേതൃത്വത്തിൽ കിണറിൽ നിന്ന് പുറത്തെടുത്ത മാലിന്യങ്ങൾ പരിശോധിച്ചപ്പോൾ കിട്ടിയ നിർണ്ണായക തെളിവിന്റെ അടിസ്ഥാനത്തിൽ നിമിഷങ്ങൾക്കകം കുറ്റവാളികളെ കണ്ടെത്തു കയും പുറത്തെടുത്ത മാലിന്യങ്ങൾ മുഴുവൻ അവരെക്കൊണ്ട് തന്നെ എടുപ്പിക്കുകയും കിണർ പൂർണ്ണമായും വറ്റിച്ചു ശുചിയാകുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/93408/dumped-garbage-in-the-well)