---
title: "ഭക്ഷ്യവിഷബാധയെന്ന് സംശയം: പയ്യന്നൂരിൽ പശുക്കൾ ചത്തു, ഏഴെണ്ണം ഗുരുതരാവസ്ഥയിൽ"
english_title: "food poison at payyannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/93396/food-poison-at-payyannur"
published_at: "2023-01-30T15:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d78efac2420_news-card.jpg"
keywords: []
---

# ഭക്ഷ്യവിഷബാധയെന്ന് സംശയം: പയ്യന്നൂരിൽ പശുക്കൾ ചത്തു, ഏഴെണ്ണം ഗുരുതരാവസ്ഥയിൽ

> **Lead Summary:** **പയ്യന്നൂര്‍:** ഭക്ഷ്യവിഷബാധയെന്ന് സംശയം, രണ്ട് പശുക്കള്‍ ചത്തു ഏഴ് പശുക്കള്‍ അവശ നിലയില്‍. പയ്യന്നൂരിലെ ക്ഷീര കർഷകൻ എൽഐസി ജങ്ഷന് സമീപത്തെ അനിലിന്റെ ഉടമസ്ഥതയിലുള്ള പശുക്കപശുക്കളാണ് ചത്തത്. അധികം കഞ്ഞിയും വെള്ളവും നല്‍കിയതാണ് ഈ കാരണമെന്നാണ് വെറ്ററിനറി ഡോക്ടര്‍മാര്‍ പറയുന്നത്. കഞ്ഞി കുടിച്ച ഉടന്‍ തന്നെ പശുക്കള്‍ കുഴഞ്ഞു വീഴുകയായിരുന്നുെവന്നാണ് പറയുന്നത്. ദിവസം 20 മുതല്‍ 24 ലിറ്റര്‍ വീതം പാല് കറക്കുന്ന 2 പശുക്കളാണ് വയറ് വീര്‍ത്ത് ചത്തത്. മറ്റ് പശുക്കളെയെങ്കിലും രക്ഷിക്കാനുള്ള തീവ്രപരിശ്രമത്തിലാണ് ഡോക്ടര്‍മാര്‍. പയ്യന്നൂർ വെറ്റിനറി ആശുപത്രി ഡോക്ടർമാരും സ്റ്റാഫും സ്ഥലത്തുണ്ട്. സീനിയർ വെറ്റിനറി സർജൻ കെ വി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലാണ് പശുക്കളെ പരിചരിക്കുന്നത്. 

## Article Content

**പയ്യന്നൂര്‍:** ഭക്ഷ്യവിഷബാധയെന്ന് സംശയം, രണ്ട് പശുക്കള്‍ ചത്തു ഏഴ് പശുക്കള്‍ അവശ നിലയില്‍. പയ്യന്നൂരിലെ ക്ഷീര കർഷകൻ എൽഐസി ജങ്ഷന് സമീപത്തെ അനിലിന്റെ ഉടമസ്ഥതയിലുള്ള പശുക്കപശുക്കളാണ് ചത്തത്. അധികം കഞ്ഞിയും വെള്ളവും നല്‍കിയതാണ് ഈ കാരണമെന്നാണ് വെറ്ററിനറി ഡോക്ടര്‍മാര്‍ പറയുന്നത്. കഞ്ഞി കുടിച്ച ഉടന്‍ തന്നെ പശുക്കള്‍ കുഴഞ്ഞു വീഴുകയായിരുന്നുെവന്നാണ് പറയുന്നത്. ദിവസം 20 മുതല്‍ 24 ലിറ്റര്‍ വീതം പാല് കറക്കുന്ന 2 പശുക്കളാണ് വയറ് വീര്‍ത്ത് ചത്തത്. മറ്റ് പശുക്കളെയെങ്കിലും രക്ഷിക്കാനുള്ള തീവ്രപരിശ്രമത്തിലാണ് ഡോക്ടര്‍മാര്‍. പയ്യന്നൂർ വെറ്റിനറി ആശുപത്രി ഡോക്ടർമാരും സ്റ്റാഫും സ്ഥലത്തുണ്ട്. സീനിയർ വെറ്റിനറി സർജൻ കെ വി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലാണ് പശുക്കളെ പരിചരിക്കുന്നത്. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/93396/food-poison-at-payyannur)