---
title: "കണ്ണൂരിൽ കൃത്യനിർവഹണത്തിനിടെ എസ്.ഐ ക്ക് നേരെ ഗുണ്ടാ ആക്രമണം."
english_title: "Goons attack SI during duty in Kannur."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/933/goons-attack-si-during-duty-in-kannur"
published_at: "2021-10-03T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61594d084aca3_news-card-web-b.jpg"
keywords: []
---

# കണ്ണൂരിൽ കൃത്യനിർവഹണത്തിനിടെ എസ്.ഐ ക്ക് നേരെ ഗുണ്ടാ ആക്രമണം.

> **Lead Summary:** കണ്ണൂര്‍ റൂറല്‍ പൊലിസിന്റെ കീഴിലുള്ള കണ്ണവം പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ എസ്‌ഐക്ക് നേരെ ഗുണ്ടാ അക്രമം.

## Article Content

കണ്ണൂര്‍ റൂറല്‍ പൊലിസിന്റെ കീഴിലുള്ള കണ്ണവം പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ എസ്‌ഐക്ക് നേരെ ഗുണ്ടാ അക്രമം.

കണ്ണവംഎസ്‌ഐ ബഷീറിന് നേരെയാണ് ആക്രമണമുണ്ടായത്. വെള്ളിയാഴ്ച്ച വൈകീട്ട് ഏഴോടെയാണ് സംഭവം.

സ്‌പെഷ്യല്‍ ഡ്രൈവ് ഡ്യൂട്ടി ചെയ്ത് തിരികെ വരികയായിരുന്നു എസ്‌ഐ ബഷീര്‍. പോലിസ് വാഹനം ചിറ്റാരിപ്പറമ്ബ് ഭാഗത്തു നിന്നും കോട്ടയില്‍ ഭാഗത്തേക്ക് വരുമ്പോൾ, റോഡരികില്‍ കൂട്ടംകൂടിനിന്ന ഇരുപതോളം പേര്‍ ഓടി പോയത് എസ്‌ഐയുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. ഇവരെ പിന്‍തുടര്‍ന്ന എസ്.ഐ. ഇവരില്‍ ഒരാളുടെ വാഹനം കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് മാറ്റാന്‍ ശ്രമിച്ചതോടെ ഓടിപ്പോയവര്‍ സംഘടിച്ച്‌ തിരിച്ചെത്തുകയും വാഹനം കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന ഭീഷണി മുഴക്കി എസ്‌ഐയെ തടയുകയുകയുമായിരുന്നു.

ഇതിനിടെ, എസ്‌ഐയുടെ കൈ പിടിച്ചു തിരിച്ച്‌ പരിക്കേല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് സിഐ ശിവന്‍ ചോടത്തിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലിസ് സ്ഥലത്തെത്തിയാണ് ആളുകളെ നീക്കിയത്.

പരിക്കേറ്റ എസ്‌ഐ ബഷീര്‍ കൂത്തുപറമ്ബ് ജനറല്‍ ഹോസ്പിറ്റലില്‍ ചികിത്സ തേടി. കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും കൈയ്യേറ്റം ചെയ്തതിനും കണ്ടാലറിയാവുന്ന 20ഓളം പേര്‍ക്കെതിരേ കണ്ണവം പോലിസ് കേസെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/933/goons-attack-si-during-duty-in-kannur)