---
title: "കണ്ണൂരില്‍ മാവോയിസ്റ്റ് നേതാവ് പിടിയില്‍"
english_title: "Maoist leader arrested in Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/9325/maoist-leader-arrested-in-kannur"
published_at: "2021-11-07T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61877342862cb_news-card.jpg"
keywords: []
---

# കണ്ണൂരില്‍ മാവോയിസ്റ്റ് നേതാവ് പിടിയില്‍

> **Lead Summary:** **കണ്ണൂര്‍: **കണ്ണൂരില്‍ മാവോയിസ്റ്റ് നേതാവ് പിടിയില്‍. മുരുകന്‍ എന്ന പേരില്‍ അറിയപ്പെട്ട ഗൗതം ആണ് പിടിയിലായത്. എന്‍ഐഎയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

## Article Content

**കണ്ണൂര്‍: **കണ്ണൂരില്‍ മാവോയിസ്റ്റ് നേതാവ് പിടിയില്‍. മുരുകന്‍ എന്ന പേരില്‍ അറിയപ്പെട്ട ഗൗതം ആണ് പിടിയിലായത്. എന്‍ഐഎയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

2016ല്‍ ആയുധ പരിശീശിലനത്തില്‍ ഇയാള്‍ പങ്കാളിയായിരുന്നെന്നും പൊലീസ് പറയുന്നു.

പാപ്പിനിശേരിയില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്. ഏറെക്കാലമായി ഇയാള്‍ ഇവിടെ ഒളിവില്‍ കഴിയുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ എന്‍ഐഎ പിടികൂടിയത്. 

എടക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുരുകന്‍ പ്രതിയാണ്. ആയുധ പരീശീലനം നല്‍കിയെന്നാണ് ഇയാളുടെ പേരിലുള്ള കേസ്. ഇപ്പോള്‍ ഇയാള്‍ മാവോയിസ്റ്റ് സംഘടനയുടെ സന്ദേശവാഹകന്‍ എന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/9325/maoist-leader-arrested-in-kannur)