---
title: "ലോറി ഡ്രൈവറെ മർദ്ദിച്ച ചുമട്ട് തൊഴിലാളികൾക്കെതിരെ കേസ്"
english_title: "case "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/93055/case"
published_at: "2023-01-28T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d537ed24c1d_images.jfif"
keywords: []
---

# ലോറി ഡ്രൈവറെ മർദ്ദിച്ച ചുമട്ട് തൊഴിലാളികൾക്കെതിരെ കേസ്

> **Lead Summary:** **പെരിങ്ങോം: **മാതമംഗലം പോർക്കലി സ്റ്റീൽ സിലേക്ക് സാധനങ്ങളുമായി വന്ന ലോറി തടഞ്ഞ് ഡ്രൈവറെ മർദ്ദിക്കുകയും മൊബെൽ ഫോൺ തല്ലിതകർക്കുകയും ചെയ്ത ചുമട്ട് തൊഴിലാളികൾക്കെതിരെ പരാതിയിൽ പോലീസ് കേസെടുത്തു. ലോറി ഡ്രൈവർപട്ടുവം വെള്ളിക്കീൽ സ്വദേശി റഷീദിൻ്റെ പരാതിയിലാണ് മാതമംഗലം ടൗണിലെ ചുമട്ട് തൊഴിലാളികളായ രഞ്ജിത്ത്, ഷിജു, സിജു, രാജേഷ് എന്നിവർക്കെതിരെ പെരിങ്ങോം പോലീസ് കേസെടുത്തത്.ഇന്നലെ വൈകുന്നേരം 4 മണിയോടെയായിരുന്നു സംഭവം. കടയിലേക്ക്സാധനങ്ങളുമായി വന്ന ലോറി തടയുകയും ഡ്രൈവറുമായി വാക്തർക്കത്തിനിടെ മർദ്ദിക്കുകയും കൈയിലുണ്ടായിരുന്ന മൊബെൽ ഫോൺ പിടിച്ചു വാങ്ങി തകർക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു.ഇതിനിടെ ലോറിയുടെ ടയറിൻ്റെ കാറ്റഴിച്ചുവിട്ട സംഭവവുമുണ്ടായി.പോർക്കലി സ്റ്റീൽസ് സ്ഥാപനവുമായി ബന്ധപ്പെട്ട് വീണ്ടും സംഘർഷത്തിന് തുടക്കമിട്ടതോടെ പോലീസും ജാഗ്രതയിലായി.

## Article Content

**പെരിങ്ങോം: **മാതമംഗലം പോർക്കലി സ്റ്റീൽ സിലേക്ക് സാധനങ്ങളുമായി വന്ന ലോറി തടഞ്ഞ് ഡ്രൈവറെ മർദ്ദിക്കുകയും മൊബെൽ ഫോൺ തല്ലിതകർക്കുകയും ചെയ്ത ചുമട്ട് തൊഴിലാളികൾക്കെതിരെ പരാതിയിൽ പോലീസ് കേസെടുത്തു. ലോറി ഡ്രൈവർപട്ടുവം വെള്ളിക്കീൽ സ്വദേശി റഷീദിൻ്റെ പരാതിയിലാണ് മാതമംഗലം ടൗണിലെ ചുമട്ട് തൊഴിലാളികളായ രഞ്ജിത്ത്, ഷിജു, സിജു, രാജേഷ് എന്നിവർക്കെതിരെ പെരിങ്ങോം പോലീസ് കേസെടുത്തത്.ഇന്നലെ വൈകുന്നേരം 4 മണിയോടെയായിരുന്നു സംഭവം. കടയിലേക്ക്സാധനങ്ങളുമായി വന്ന ലോറി തടയുകയും ഡ്രൈവറുമായി വാക്തർക്കത്തിനിടെ മർദ്ദിക്കുകയും കൈയിലുണ്ടായിരുന്ന മൊബെൽ ഫോൺ പിടിച്ചു വാങ്ങി തകർക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു.ഇതിനിടെ ലോറിയുടെ ടയറിൻ്റെ കാറ്റഴിച്ചുവിട്ട സംഭവവുമുണ്ടായി.പോർക്കലി സ്റ്റീൽസ് സ്ഥാപനവുമായി ബന്ധപ്പെട്ട് വീണ്ടും സംഘർഷത്തിന് തുടക്കമിട്ടതോടെ പോലീസും ജാഗ്രതയിലായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/93055/case)