---
title: "ബസ്റ്റാൻ്റിൽ സ്വകാര്യ ബസുകാർ ഏറ്റുമുട്ടി പിറകോട്ടെടുത്ത ബസ് അപകടത്തിൽപ്പെട്ടു; കയ്യാങ്കളിയില്‍ രണ്ടു പേർക്ക് പരിക്ക്"
english_title: "Private bus collided with a bus at the bus stand and crashed; Two injured in handcuffs"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/9305/private-bus-collided-with-a-bus-at-the-bus-stand-and-crashed-two-injured-in-handcuffs"
published_at: "2021-11-07T09:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6187564eaa68e_news-card-webatt.jpg"
keywords: []
---

# ബസ്റ്റാൻ്റിൽ സ്വകാര്യ ബസുകാർ ഏറ്റുമുട്ടി പിറകോട്ടെടുത്ത ബസ് അപകടത്തിൽപ്പെട്ടു; കയ്യാങ്കളിയില്‍ രണ്ടു പേർക്ക് പരിക്ക്

> **Lead Summary:** **പയ്യന്നൂര്‍:** പഴയ ബസ് സ്റ്റാൻ്റിൽ സമയക്രമത്തെ ചൊല്ലി തർക്കം കണ്ടക്ടര്‍ പിന്നോട്ടെടുത്ത ബസ് നിർത്തിയിട്ട മറ്റൊരു ബസിലിടിച്ചു.ബസ് ജീവനക്കാര്‍ തമ്മിലുള്ള കയ്യേറ്റത്തില്‍ മാനന്തവാടിയിലേക്ക് പോകുന്ന പ്രതാപ് ബസിലെ കണ്ടക്ടര്‍ കണ്ണൂർ പെരളശ്ശേരിയിലെ എം.ഷാജനും പാലക്കോടന്‍ ബസിലെ കണ്ടക്ടര്‍ കോറോം കാളീശ്വരത്തെ കെ.വി.ജയേഷിനും പരിക്കേറ്റു.

## Article Content

**പയ്യന്നൂര്‍:** പഴയ ബസ് സ്റ്റാൻ്റിൽ സമയക്രമത്തെ ചൊല്ലി തർക്കം കണ്ടക്ടര്‍ പിന്നോട്ടെടുത്ത ബസ് നിർത്തിയിട്ട മറ്റൊരു ബസിലിടിച്ചു.ബസ് ജീവനക്കാര്‍ തമ്മിലുള്ള കയ്യേറ്റത്തില്‍ മാനന്തവാടിയിലേക്ക് പോകുന്ന പ്രതാപ് ബസിലെ കണ്ടക്ടര്‍ കണ്ണൂർ പെരളശ്ശേരിയിലെ എം.ഷാജനും പാലക്കോടന്‍ ബസിലെ കണ്ടക്ടര്‍ കോറോം കാളീശ്വരത്തെ കെ.വി.ജയേഷിനും പരിക്കേറ്റു.

ഇരുവരെയും പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 7 മണിയോടെയാണ് സംഭവം..മാനന്തവാടിയിലേക്ക് സര്‍വീസ് നടത്തുന്ന പ്രതാപ് ബസ് പുറപ്പെടാന്‍ സമയം വൈകിയതിനെ ചൊല്ലി ബസ് ജീവനക്കാര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായി ബസ്റ്റാന്റിലെ മറ്റുജീവനക്കാര്‍ പറയുന്നു.

ഇന്നുരാവിലെത്തെ വാക്കേറ്റം കയ്യാങ്കളിയിലെത്തി.ഇതിനിടയിലാണ് പ്രതാപ് ബസിലെ കണ്ടക്ടര്‍ ഷാജനും പ്രതാപ് ബസിലെ കണ്ടക്ടര്‍ ജയേഷിനും പരിക്കേറ്റത് പാലക്കോടന്‍ ബസിന്റെ കണ്ടക്ടര്‍ ജയേഷ് ബസില്‍ കയറി ബസ് പിറകോട്ടെടുത്തപ്പോഴാണ് പ്രതാപ് ബസിൽ ഇടിച്ചത് .

ബസിന്റെ മുന്‍ഭാഗത്തെ ഗ്ലാസുകളും റേഡിയേറ്ററും തകര്‍ന്നു.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പയ്യന്നൂർ പോലീസ് ബസ് സ്റ്റാൻ്റിൽ ഗതാഗത കുരുക്കായ രണ്ടു ബസുകളും കസ്റ്റഡിയിലെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/9305/private-bus-collided-with-a-bus-at-the-bus-stand-and-crashed-two-injured-in-handcuffs)