---
title: "കല്ല്യാശ്ശേരി പഞ്ചായത്തിൽ കുഞ്ഞിമക്കൾക്കൊപ്പം പരിപാടിക്ക് തുടക്കമായി"
english_title: "kunjimakkalkkoppam programme started by Kalyassery Gramapanchayat"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/9304/kunjimakkalkkoppam-programme-started-by-kalyassery-gramapanchayat"
published_at: "2021-11-07T09:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6187554160400_news-card-jpg"
keywords: []
---

# കല്ല്യാശ്ശേരി പഞ്ചായത്തിൽ കുഞ്ഞിമക്കൾക്കൊപ്പം പരിപാടിക്ക് തുടക്കമായി

> **Lead Summary:** > ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന "കുഞ്ഞുമക്കൾക്കൊപ്പം" പരിപാടിക്ക് കല്യാശ്ശേരി പഞ്ചായത്തിൽ തുടക്കമായി. കോവിഡ് കാലത്ത് വീടുകളിൽ അകപ്പെട്ട അങ്കണവാടികളിലെയും പ്രീ പ്രൈമറികളിലെയും കുഞ്ഞുങ്ങൾക്ക് വീടുകളിൽ നൽകാവുന്ന അനുഭവങ്ങളും പ്രവർത്തനങ്ങളും രക്ഷിതാക്കൾക്ക് പരിചയപ്പെടുത്തുന്ന പരിപാടിയാണ് ഇത്.

## Article Content

> ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന "കുഞ്ഞുമക്കൾക്കൊപ്പം" പരിപാടിക്ക് കല്യാശ്ശേരി പഞ്ചായത്തിൽ തുടക്കമായി. കോവിഡ് കാലത്ത് വീടുകളിൽ അകപ്പെട്ട അങ്കണവാടികളിലെയും പ്രീ പ്രൈമറികളിലെയും കുഞ്ഞുങ്ങൾക്ക് വീടുകളിൽ നൽകാവുന്ന അനുഭവങ്ങളും പ്രവർത്തനങ്ങളും രക്ഷിതാക്കൾക്ക് പരിചയപ്പെടുത്തുന്ന പരിപാടിയാണ് ഇത്.

ഗവ. എൽ.പി.സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ പഞ്ചാ. പ്രസിഡണ്ട് ടി.ടി.ബാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സി. നിഷ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ സ്വപ്നകുമാരി, വികസന സമിതി കൺവീനർ ടി.ലക്ഷ്മണൻ, പരിഷത്ത് സംസ്ഥാന വിദ്യാഭ്യാസ സമിതി ചെയർമാൻ ഡോ. പി.വി.പുരുഷോത്തമൻ, യൂണിറ്റ് പ്രസിഡണ്ട് ടി.അജയകുമാർ എന്നിവർ ആശംസകൾ നേർന്നു.

ആസൂത്രണ സമിതി വൈസ് ചെയർമാൻ സി. പ്രദീപൻ ഭാവിപ്രവർത്തന രൂപരേഖ അവതരിപ്പിച്ചു. ഇംപ്ലിമെന്റിങ്ങ് ഓഫീസർ പ്രതാപ് കേശവൻ സ്വാഗതവും അക്കാഡമിക് കൺവീനർ ടി.ദിലീപൻ നന്ദിയും പ്രകാശിപ്പിച്ചു. അധ്യാപകരായ പി.സി. സാവിത്രി, ഷീന ബാബുരാജ്, സരിത പ്രദീപൻ എന്നിവർ ക്ലാസെടുത്തു. പഞ്ചായത്തിലെ അങ്കണവാടികൾ, സ്കൂളുകളിലെ പ്രീ പ്രൈമറികൾ, പ്രൈമറി സ്കൂളുകൾ എന്നിവിടങ്ങളിലെ അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/9304/kunjimakkalkkoppam-programme-started-by-kalyassery-gramapanchayat)