---
title: "രണ്ട്‌ ദിവസങ്ങളിലായി നടന്ന CDMEA സ്റ്റാഫ്‌ പ്രീമിയർ ലീഗ് സീസൺ 2ന്‌ ഉജ്ജ്വല പരിസമാപ്തി."
english_title: "cdmea_staff_premier_league"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/93024/cdmea_staff_premier_league"
published_at: "2023-01-28T16:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d50b5e1ecdd_new.jpg"
keywords: []
---

# രണ്ട്‌ ദിവസങ്ങളിലായി നടന്ന CDMEA സ്റ്റാഫ്‌ പ്രീമിയർ ലീഗ് സീസൺ 2ന്‌ ഉജ്ജ്വല പരിസമാപ്തി.

> **Lead Summary:** സർ സയ്യിദ്‌ കോളേജ്‌, കേയി സാഹിബ്‌ ട്രെയിനിംഗ്‌ കോളേജ്‌, സർ സയ്യിദ്‌ ഇൻസ്റ്റിറ്റ്യൂട്ട്‌, സർ സയ്യിദ്‌ ഹയർസെക്കണ്ടറി സ്കൂൾ എന്നീ സ്ഥാപനങ്ങളിലെ അധ്യാപക-അനധ്യാപക ജീവനക്കാരിലെ 80ഓളം പേർ അണിനിരന്ന കെ വി മുഹമ്മദ്‌ കുഞ്ഞി മാസ്റ്റർ മെമ്മോറിയൽ പ്രീമിയർ ലീഗിൽ സർസയ്യിദ്‌ റോയൽ എഫ്‌ സി യെ പരാജയപ്പെടുത്തി സർസ്സയ്യിദ്‌ ഗണ്ണേഴ്സ്‌ ജേതാക്കളായി.

## Article Content

സർ സയ്യിദ്‌ കോളേജ്‌, കേയി സാഹിബ്‌ ട്രെയിനിംഗ്‌ കോളേജ്‌, സർ സയ്യിദ്‌ ഇൻസ്റ്റിറ്റ്യൂട്ട്‌, സർ സയ്യിദ്‌ ഹയർസെക്കണ്ടറി സ്കൂൾ എന്നീ സ്ഥാപനങ്ങളിലെ അധ്യാപക-അനധ്യാപക ജീവനക്കാരിലെ 80ഓളം പേർ അണിനിരന്ന കെ വി മുഹമ്മദ്‌ കുഞ്ഞി മാസ്റ്റർ മെമ്മോറിയൽ പ്രീമിയർ ലീഗിൽ സർസയ്യിദ്‌ റോയൽ എഫ്‌ സി യെ പരാജയപ്പെടുത്തി സർസ്സയ്യിദ്‌ ഗണ്ണേഴ്സ്‌ ജേതാക്കളായി.

സർ സയ്യിദ്‌ കോളേജ്‌ പ്രിൻസിപ്പാൾ ഇസ്മായിൽ ഒലായിക്കരയുടെ അധ്യക്ഷതയിൽ CDMEA പ്രസിഡന്റ്‌ അഡ്വ: പി മഹമൂദ്‌ ടൂർണ്ണമന്റ്‌ ഉദ്ഘാടനം ചെയ്തു. ജേതാക്കൾക്കുള്ള ട്രോഫി വിതരണം CDMEA ജനറൽ സെക്രട്ടറി മഹമൂദ്‌ അളളാംകുളം നിർവ്വഹിച്ചു.

ഡോ: ഖലീൽ ചൊവ്വ, എം മുത്തലിബ്‌, എ മഹ്‌റൂഫ്‌, പ്രൊഫ: കെ. ഷബീർ, പ്രൊഫ: അബ്ദുസ്സലാം, ഡോ: കെ. അബ്ദുറഹ്മാൻ, ലക്ചർ: കെ ശിജിൽ, ലക്ച്ചർ: സുസ്മിത ബാബു, പ്രൊഫ: ഫാസില, ലക്ച്ചർ: വിജിന കെ ടി, പി കെ അബ്ദുൽ കരീം, പ്രൊഫ: പി സി സിദ്ധീഖ്‌ , പ്രൊഫ: സിസി അബ്ദുൾ ജബ്ബാർ, പ്രൊഫ: നവാസ്‌ മണ്ണൻ, പ്രൊഫ: ശരീഫ്‌, അഡ്വ: കുട്ടുക്കൻ മൊയ്തു, സി പി ഷമീം, ലക്ച്ചർ: വിദ്യാ വത്സരാജ്‌, സി പി ബഷീർ, മജീദ്‌ ഹൈവെ, എ പി അബു, വിജേഷ്‌ വിശ്വം, ഫിയാസ്‌ അള്ളാംകുളം, ടി പി ഷഫീഖ്‌, മുഹ്സിൻ കെ, സാബിത്ത്‌, ആലിപ്പി സി പി, നജീബ്‌ വി കെ, ഷബീറലി, റഫീഖ്‌ കെ സി, മുഹമ്മദ്‌ സിനാൻ കെവി സംബന്ധിച്ചു.

ടൂർണ്ണമെന്റിലെ ടോപ്‌ സ്കോററായി ഫൈസൽ ചെറുകുന്നോൻ, മികച്ച താരമായി അനീസ്‌ സി വി, ഗോൾ കീപ്പറായി ഷിജാൻ ഷാ, ഡിഫന്റ്‌റായി അമീൻ കെ എന്നിവരെ തെരഞ്ഞെടുത്തു. മാനേജ്‌മന്റ്‌ സഹായത്തോടെ സി ഡി എം ഇ എ സ്റ്റാഫ് ഫോറമാണ് ടൂർണ്ണമന്റ്‌ സംഘടിപ്പിച്ചത്‌.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/93024/cdmea_staff_premier_league)