---
title: " വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ കടന്നു പിടിച്ചതായി പരാതി; പോലീസ് ഓഫീസര്‍ അറസ്റ്റില്‍"
english_title: "police-officer-arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/92982/police-officer-arrested"
published_at: "2023-01-28T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d4e55cb30df_new.jpg"
keywords: []
---

#  വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ കടന്നു പിടിച്ചതായി പരാതി; പോലീസ് ഓഫീസര്‍ അറസ്റ്റില്‍

> **Lead Summary:** യുവതിയെ കടന്നു പിടിച്ച പോലീസുകാരനെ അറസ്റ്റ് ചെയ്തു. കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശി പി. വി പ്രദീപിനെ ആണ് ഹോസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തത്.

## Article Content

യുവതിയെ കടന്നു പിടിച്ച പോലീസുകാരനെ അറസ്റ്റ് ചെയ്തു. കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശി പി. വി പ്രദീപിനെ ആണ് ഹോസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തത്.

വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ കടന്നു പിടിച്ചു എന്ന പരാതിയിലാണ്  അറസ്റ്റ്. പോലീസ് സ്റ്റേഷൻ പരിധിയിലെ  തീരദേശ മേഖലയിലെ ഒരു വീട്ടിൽ നിന്ന് നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചതാണെന്ന് പറയുന്നു.

കണ്ണൂർ എ ആർ ക്യാമ്പിലെ  സിവിൽ പോലീസ് ഓഫീസറാണ് പ്രദീപ്. നേരത്തെ ഡ്യൂട്ടിക്ക് ആയി  കണ്ണൂരിൽ നിന്ന് കാഞ്ഞങ്ങാട് എത്തിയപ്പോൾ  പരിചയപ്പെട്ട യുവതിയുടെ വീട്ടിലാണ്  പോലീസുകാരൻ എത്തിയത്.  കണ്ണൂരിൽ സമാനമായ രണ്ടു കേസുകളും  ഇയാൾക്കെതിരെ ഉണ്ടെന്ന് പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/92982/police-officer-arrested)