---
title: "വിവാഹസൽക്കാരത്തിനിടയിൽ വധുവിന്റെ മൊബൈൽഫോൺ കവർന്ന യുവാവ് അറസ്റ്റിൽ"
english_title: "mobile phone theft"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/92898/mobile-phone-theft"
published_at: "2023-01-28T09:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d49e26e0777_ed47d720-f3a0-47e0-921d-34b8aeb7e071.jfif"
keywords: []
---

# വിവാഹസൽക്കാരത്തിനിടയിൽ വധുവിന്റെ മൊബൈൽഫോൺ കവർന്ന യുവാവ് അറസ്റ്റിൽ

> **Lead Summary:** **ശ്രീകണ്ഠപുരം:** വിവാഹസൽക്കാരത്തിനിടയിൽ നവവധുവിന്റെ മൊബൈൽഫോൺ കവർന്ന യുവാവ് അറസ്റ്റിൽ. ആന്തൂർ തളിയിൽ സ്വദേശി പ്രവീൺ ആണ് പിടിയിലായത്. കഴിഞ്ഞയാഴ്ച വളക്കൈ അടിച്ചാക്കമലയിൽ നടന്ന വിവാഹസൽക്കാരത്തിനിടയിലാണ് നവവധുവിന്റെ 17,000 രൂപ വില വരുന്ന മൊബൈൽഫോൺ മോഷണം പോയത്. പരാതിയെ തുടർന്ന് സൈബർസെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ശ്രീകണ്ഠപുരം സി.ഐ. ഇ.പി. സുരേശൻ, എസ്.ഐ. പി.സി. വില്ലി എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു.തളിപ്പറമ്പിലെ ഒരു മൊബൈൽഫോൺ കടയിൽ വിറ്റ ഫോൺ പോലീസ് കണ്ടെടുത്തു.

## Article Content

**ശ്രീകണ്ഠപുരം:** വിവാഹസൽക്കാരത്തിനിടയിൽ നവവധുവിന്റെ മൊബൈൽഫോൺ കവർന്ന യുവാവ് അറസ്റ്റിൽ. ആന്തൂർ തളിയിൽ സ്വദേശി പ്രവീൺ ആണ് പിടിയിലായത്. കഴിഞ്ഞയാഴ്ച വളക്കൈ അടിച്ചാക്കമലയിൽ നടന്ന വിവാഹസൽക്കാരത്തിനിടയിലാണ് നവവധുവിന്റെ 17,000 രൂപ വില വരുന്ന മൊബൈൽഫോൺ മോഷണം പോയത്. പരാതിയെ തുടർന്ന് സൈബർസെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ശ്രീകണ്ഠപുരം സി.ഐ. ഇ.പി. സുരേശൻ, എസ്.ഐ. പി.സി. വില്ലി എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു.തളിപ്പറമ്പിലെ ഒരു മൊബൈൽഫോൺ കടയിൽ വിറ്റ ഫോൺ പോലീസ് കണ്ടെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/92898/mobile-phone-theft)