---
title: "കുടുംബശ്രീയുടെ മഹാസംഗമ വേദിയിൽ ഓലമെടയലും കുട്ട നിർമ്മാണവുമായി ദീപം കുടുംബശ്രീ മുള്ളൂൽ"
english_title: "deepam kudumbasree"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/92897/deepam-kudumbasree"
published_at: "2023-01-28T09:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d49d7165945_download.jfif"
keywords: []
---

# കുടുംബശ്രീയുടെ മഹാസംഗമ വേദിയിൽ ഓലമെടയലും കുട്ട നിർമ്മാണവുമായി ദീപം കുടുംബശ്രീ മുള്ളൂൽ

> **Lead Summary:** കുടുംബശ്രീയുടെ 25ാം മഹാ സംഗമ വേദിയിൽ ഓലമെടയലും കുട്ട നിർമ്മാണവും പരിശീലനം നടത്തി ദീപം കുംടുംബശ്രീ മുള്ളൂൽ. കുടുംബശ്രീയുടെ പ്രസിഡണ്ട് ചന്ദ്രമതി ഗംഗാധരൻ നേതൃത്വം വഹിച്ചു, മുൻ പ്രസിഡണ്ടും അംഗവുമായ മായ രഞ്ജിത്തും സജിത പി വിയും വേണ്ട സഹായങ്ങളൊക്കെ ചെയ്തു. ഓല മെടയലിൽ പ്രാവീണ്യം നേടിയ മുതിർന്ന അംഗങ്ങളായ സരോജിനി, യശോദ എന്നിവർ ചേർന്ന് ഓലമെടയാനും ഓലക്കുട്ട നിർമിക്കാനും കുടുംബശ്രീയിലെ ചെറുപ്പക്കാരായ അംഗങ്ങളെയും അവരുടെ കുഞ്ഞുമക്കളെയും പഠിപ്പിച്ചു. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി തെയ്യക്കാവുകളിലും മറ്റ് പൊതു പരിപാടികളിലും കുന്നുകൂടുന്ന പ്ലാസ്റ്റിക്കിനെ ഈ കുട്ടയിൽ നിക്ഷേപിക്കുവാനും നിർമാർജനം ചെയ്യുവാനും ആണ് ഇവർ ഉദ്ദേശിക്കുന്നത് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പിയുടെയും മുൻ മെമ്പർ ദാമോദരൻ കെ യുടെയും പൂർണ്ണപിന്തുണ പരിപാടിക്ക് ഉണ്ടായി. പരിശീലനത്തിലൂടെ നിർമ്മിച്ച കുട്ട സമീപത്തെ മടയിൽ വാര്യമ്പത്ത് കാവിലേക്ക് നൽകി ദീപം കുടുംബശ്രീ മാതൃകയായി

## Article Content

കുടുംബശ്രീയുടെ 25ാം മഹാ സംഗമ വേദിയിൽ ഓലമെടയലും കുട്ട നിർമ്മാണവും പരിശീലനം നടത്തി ദീപം കുംടുംബശ്രീ മുള്ളൂൽ. കുടുംബശ്രീയുടെ പ്രസിഡണ്ട് ചന്ദ്രമതി ഗംഗാധരൻ നേതൃത്വം വഹിച്ചു, മുൻ പ്രസിഡണ്ടും അംഗവുമായ മായ രഞ്ജിത്തും സജിത പി വിയും വേണ്ട സഹായങ്ങളൊക്കെ ചെയ്തു. ഓല മെടയലിൽ പ്രാവീണ്യം നേടിയ മുതിർന്ന അംഗങ്ങളായ സരോജിനി, യശോദ എന്നിവർ ചേർന്ന് ഓലമെടയാനും ഓലക്കുട്ട നിർമിക്കാനും കുടുംബശ്രീയിലെ ചെറുപ്പക്കാരായ അംഗങ്ങളെയും അവരുടെ കുഞ്ഞുമക്കളെയും പഠിപ്പിച്ചു. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി തെയ്യക്കാവുകളിലും മറ്റ് പൊതു പരിപാടികളിലും കുന്നുകൂടുന്ന പ്ലാസ്റ്റിക്കിനെ ഈ കുട്ടയിൽ നിക്ഷേപിക്കുവാനും നിർമാർജനം ചെയ്യുവാനും ആണ് ഇവർ ഉദ്ദേശിക്കുന്നത് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പിയുടെയും മുൻ മെമ്പർ ദാമോദരൻ കെ യുടെയും പൂർണ്ണപിന്തുണ പരിപാടിക്ക് ഉണ്ടായി. പരിശീലനത്തിലൂടെ നിർമ്മിച്ച കുട്ട സമീപത്തെ മടയിൽ വാര്യമ്പത്ത് കാവിലേക്ക് നൽകി ദീപം കുടുംബശ്രീ മാതൃകയായി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/92897/deepam-kudumbasree)