---
title: "ഗാർഹിക പീഡനം: ഭർത്താവിനും മാതാപിതാക്കൾക്കുമെതിരെ കേസ്"
english_title: "domestic violance"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/92705/domestic-violance"
published_at: "2023-01-27T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d3752d121cd_download.jfif"
keywords: []
---

# ഗാർഹിക പീഡനം: ഭർത്താവിനും മാതാപിതാക്കൾക്കുമെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **കൂടുതൽ പണവും സ്വർണവും ആവശ്യപ്പെട്ട് പീഡിപ്പിച്ചതായ പരാതിയിൽ ഭർത്താവിനും മാതാപിതാക്കൾക്കുമെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് നെല്ലിക്കോട്ടെ തിരുമംഗലത്ത് ഇല്ലത്ത് ശ്രീകേഷ് നമ്പൂതിരി , പിതാവ് ശങ്കരൻ നമ്പൂതിരി, മാതാവ് കെ.പി.സാവിത്രി എന്നിവർക്കെതിരെയാണ് കേസ്. പട്ടുവം കയ്യത്തെ പ്രണവം കർത്യേരി പറപ്പൂൽ ഇല്ലത്തെ കെ.പി.രമ്യയുടെ പരാതിയിലാണ് ഗാർഹിക പീഡന നിയമപ്രകാരം കേസെടുത്തത്. 2010 ജൂൺ 28 ന് വിവാഹിതരായ രമ്യ ഭർത്താവിൻ്റെ കോഴിക്കോട്ടെ വീട്ടിൽ താമസിക്കവെ കൂടുതൽ പണവും സ്വർണവും ആവശ്യപ്പെട്ട് പീഡിപ്പിക്കുകയും മർദ്ദിക്കുകയും ചെയ്യുകയും വിവാഹ സമയത്ത് നൽകിയ സ്വർണാഭരണങ്ങൾ തട്ടിയെടുക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്

## Article Content

**തളിപ്പറമ്പ്: **കൂടുതൽ പണവും സ്വർണവും ആവശ്യപ്പെട്ട് പീഡിപ്പിച്ചതായ പരാതിയിൽ ഭർത്താവിനും മാതാപിതാക്കൾക്കുമെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് നെല്ലിക്കോട്ടെ തിരുമംഗലത്ത് ഇല്ലത്ത് ശ്രീകേഷ് നമ്പൂതിരി , പിതാവ് ശങ്കരൻ നമ്പൂതിരി, മാതാവ് കെ.പി.സാവിത്രി എന്നിവർക്കെതിരെയാണ് കേസ്. പട്ടുവം കയ്യത്തെ പ്രണവം കർത്യേരി പറപ്പൂൽ ഇല്ലത്തെ കെ.പി.രമ്യയുടെ പരാതിയിലാണ് ഗാർഹിക പീഡന നിയമപ്രകാരം കേസെടുത്തത്. 2010 ജൂൺ 28 ന് വിവാഹിതരായ രമ്യ ഭർത്താവിൻ്റെ കോഴിക്കോട്ടെ വീട്ടിൽ താമസിക്കവെ കൂടുതൽ പണവും സ്വർണവും ആവശ്യപ്പെട്ട് പീഡിപ്പിക്കുകയും മർദ്ദിക്കുകയും ചെയ്യുകയും വിവാഹ സമയത്ത് നൽകിയ സ്വർണാഭരണങ്ങൾ തട്ടിയെടുക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/92705/domestic-violance)