---
title: "കല്യാശ്ശേരി മണ്ഡലം മുസ്ലിം ലീഗ് സമ്മേളനം ഇന്ന് മുതൽ"
english_title: "muslim league kallyassery"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/92655/muslim-league-kallyassery"
published_at: "2023-01-27T09:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d3487b5b907_download.jfif"
keywords: []
---

# കല്യാശ്ശേരി മണ്ഡലം മുസ്ലിം ലീഗ് സമ്മേളനം ഇന്ന് മുതൽ

> **Lead Summary:** **പഴയങ്ങാടി: **ഏഴരപതിറ്റാണ്ടിന്റെ അഭിമാനം എന്ന പ്രമേയത്തെ ആസ്പദമാക്കി കല്യാശ്ശേരി മണ്ഡലം മുസ്ലിം ലീഗ് സമ്മേളനം 2023 ജനുവരി 27, 28, 29 തിയ്യതികളിൽ നടക്കും. 27 രാവിലെ 9 മണിക്ക് കടന്നപ്പള്ളി പഞ്ചായത്തിലെ ആലക്കാട് വെച്ച് കൊടിമര ജാഥ: കല്യാശ്ശേരി മണ്ഡലം പ്രസിഡന്റ് എസ്.കെ.പി.സക്കരിയ്യ ജാഥാ നായകൻ പി.വി. ഇബ്രാഹിം മാസ്റ്റർക്ക് പതാക കൈമാറി ഉൽഘാടനം ചെയ്യും. ചെറുതാഴം, കുഞ്ഞിമംഗലം, മാടായി എന്നീ പഞ്ചായത്തുകൾ കടന്ന് വൈകുന്നേരം 5 മണിക്ക് പഴയങ്ങാടിയിൽ സമാപിക്കും. ഏഴോം പഞ്ചായത്തിലെ എറന്തലയിൽ നിന്നും പതാക ജാഥ കല്യാശ്ശേരി മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഗഫൂർ മാട്ടൂൽ അസ്ലം പി.കെ.പി ക്ക് പതാക കൈമാറി ഉൽഘാടനം ചെയ്യും ഏഴോം, പട്ടുവം, കല്യാശ്ശേരി, ചെറുകുന്ന് മാട്ടൂൽ, മാടായി എന്നീ പഞ്ചായത്തുകൾ കടന്ന് പഴയങ്ങാടിയിൽ സമാപിക്കും. രണ്ട് ജാഥകളും 5 മണിക്ക് പഴയങ്ങാടിയിൽ സമാപിക്കും. 28 ശനിയാഴ്ച ഉച്ചയ്ക്ക് മണിക്ക് വെങ്ങര ബേങ്ക് 2 ഓഡിറ്റോറിയത്തിൽ വെച്ച് വനിതാ വനിതാ ലീഗ് സംഗമം നടക്കും. ഓർഗനൈസിംഗ് സെക്രട്ടറി ജയന്തി രാജൻ ഉദ്ഘാടനം ചെയ്യും. ഷമീമ ഇസ്ലാഹിയ് ,റോഷ് നി ഖാലിദ് ,റുമൈസ റഫീഖ് എന്നിവർ പ്രസംഗിക്കും 29 ഞായർ രാവിലെ 9.30 ന് പുതിയങ്ങാടി ജമാഅത്ത് ഹൈസ്കൂളിൽ പ്രതിനിധി സമ്മേളനം ദേശീയ യൂത് ലീഗ് ജനറൽ സെക്രട്ടറി ഫൈസൽ ബാബു ഉദ്ഘാടനം ചെയ്യും മിസ് ഹബ് കീഴയൂർ മുഖ്യപ്രഭാഷണം നടത്തും. 2.30 ന് പഴയങ്ങാടി റെയിൽവെ ഗ്രൗണ്ട് കേന്ദ്രീകരിച്ച് പ്രകടനം ആരംഭിച്ച് പഴയങ്ങാടിയിൽ സമാപിക്കും. വൈകുന്നേരം 3.30 ന് നടക്കുന്ന സമാപന സമ്മേളനം അഖിലേന്ത്യ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. അബ്ദുറഹിമാൻ കല്ലായി പി.കുഞ്ഞി മുഹമ്മദ്, അഡ്വ അബ്ദുൽ കരീം ചേലേരി, അൻവർ സാദത്ത് പാലക്കാട്, അഷ്ക്കർ ഫറൂഖ് എന്നിവർ പ്രസംഗിക്കും. പഴയങ്ങാടിയിൽ നടന്ന മാധ്യമ സമ്മേളനത്തിൽ എസ്സ് കെ പി സക്കരിയ, ഗഫൂർ മാട്ടൂൽ,പി വി ഇബ്രാഹിം, തുടങ്ങിയവർ സംബന്ധിച്ചു.

## Article Content

**പഴയങ്ങാടി: **ഏഴരപതിറ്റാണ്ടിന്റെ അഭിമാനം എന്ന പ്രമേയത്തെ ആസ്പദമാക്കി കല്യാശ്ശേരി മണ്ഡലം മുസ്ലിം ലീഗ് സമ്മേളനം 2023 ജനുവരി 27, 28, 29 തിയ്യതികളിൽ നടക്കും. 27 രാവിലെ 9 മണിക്ക് കടന്നപ്പള്ളി പഞ്ചായത്തിലെ ആലക്കാട് വെച്ച് കൊടിമര ജാഥ: കല്യാശ്ശേരി മണ്ഡലം പ്രസിഡന്റ് എസ്.കെ.പി.സക്കരിയ്യ ജാഥാ നായകൻ പി.വി. ഇബ്രാഹിം മാസ്റ്റർക്ക് പതാക കൈമാറി ഉൽഘാടനം ചെയ്യും. ചെറുതാഴം, കുഞ്ഞിമംഗലം, മാടായി എന്നീ പഞ്ചായത്തുകൾ കടന്ന് വൈകുന്നേരം 5 മണിക്ക് പഴയങ്ങാടിയിൽ സമാപിക്കും. ഏഴോം പഞ്ചായത്തിലെ എറന്തലയിൽ നിന്നും പതാക ജാഥ കല്യാശ്ശേരി മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഗഫൂർ മാട്ടൂൽ അസ്ലം പി.കെ.പി ക്ക് പതാക കൈമാറി ഉൽഘാടനം ചെയ്യും ഏഴോം, പട്ടുവം, കല്യാശ്ശേരി, ചെറുകുന്ന് മാട്ടൂൽ, മാടായി എന്നീ പഞ്ചായത്തുകൾ കടന്ന് പഴയങ്ങാടിയിൽ സമാപിക്കും. രണ്ട് ജാഥകളും 5 മണിക്ക് പഴയങ്ങാടിയിൽ സമാപിക്കും. 28 ശനിയാഴ്ച ഉച്ചയ്ക്ക് മണിക്ക് വെങ്ങര ബേങ്ക് 2 ഓഡിറ്റോറിയത്തിൽ വെച്ച് വനിതാ വനിതാ ലീഗ് സംഗമം നടക്കും. ഓർഗനൈസിംഗ് സെക്രട്ടറി ജയന്തി രാജൻ ഉദ്ഘാടനം ചെയ്യും. ഷമീമ ഇസ്ലാഹിയ് ,റോഷ് നി ഖാലിദ് ,റുമൈസ റഫീഖ് എന്നിവർ പ്രസംഗിക്കും 29 ഞായർ രാവിലെ 9.30 ന് പുതിയങ്ങാടി ജമാഅത്ത് ഹൈസ്കൂളിൽ പ്രതിനിധി സമ്മേളനം ദേശീയ യൂത് ലീഗ് ജനറൽ സെക്രട്ടറി ഫൈസൽ ബാബു ഉദ്ഘാടനം ചെയ്യും മിസ് ഹബ് കീഴയൂർ മുഖ്യപ്രഭാഷണം നടത്തും. 2.30 ന് പഴയങ്ങാടി റെയിൽവെ ഗ്രൗണ്ട് കേന്ദ്രീകരിച്ച് പ്രകടനം ആരംഭിച്ച് പഴയങ്ങാടിയിൽ സമാപിക്കും. വൈകുന്നേരം 3.30 ന് നടക്കുന്ന സമാപന സമ്മേളനം അഖിലേന്ത്യ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. അബ്ദുറഹിമാൻ കല്ലായി പി.കുഞ്ഞി മുഹമ്മദ്, അഡ്വ അബ്ദുൽ കരീം ചേലേരി, അൻവർ സാദത്ത് പാലക്കാട്, അഷ്ക്കർ ഫറൂഖ് എന്നിവർ പ്രസംഗിക്കും. പഴയങ്ങാടിയിൽ നടന്ന മാധ്യമ സമ്മേളനത്തിൽ എസ്സ് കെ പി സക്കരിയ, ഗഫൂർ മാട്ടൂൽ,പി വി ഇബ്രാഹിം, തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/92655/muslim-league-kallyassery)