---
title: "നായ കുറുകെ ചാടി; ഓട്ടോറിക്ഷ വൈദ്യുതി തൂണിലിടിച്ച് രണ്ട് പേര്‍ക്ക് "
english_title: "AUTO_ACCIDENT"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/92600/auto_accident"
published_at: "2023-01-26T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d28a64aebf0_new.jpg"
keywords: []
---

# നായ കുറുകെ ചാടി; ഓട്ടോറിക്ഷ വൈദ്യുതി തൂണിലിടിച്ച് രണ്ട് പേര്‍ക്ക് 

> **Lead Summary:** പഴയങ്ങാടി : തെരുവ് നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോ റിക്ഷറോഡരികിലെ വൈദ്യുതി തൂണിലിടിച്ച് ഡ്രൈവർക്കും യാത്രക്കാരിക്കും പരിക്കേറ്റു. വേങ്ങര ബാങ്കിന് സമീപത്താണ് അപകടം.

## Article Content

പഴയങ്ങാടി : തെരുവ് നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോ റിക്ഷറോഡരികിലെ വൈദ്യുതി തൂണിലിടിച്ച് ഡ്രൈവർക്കും യാത്രക്കാരിക്കും പരിക്കേറ്റു. വേങ്ങര ബാങ്കിന് സമീപത്താണ് അപകടം.

ഓടി കൂടിയ നാട്ടുകാരാണ് അപകടത്തിൽപ്പെട്ട ഓട്ടോ ഡ്രൈവർ പഴയങ്ങാടിയിലെ ഷാജിയെയും ഓട്ടോ യാത്രക്കാരിയേയും എരിപുരം താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. .വേങ്ങര ബാങ്ക് തെരുവ് ഗെയ്റ്റ് ഭാഗങ്ങളിൽ നായകളുടെ ശല്യം രൂക്ഷമായതിനാൽ കാലത്ത് മദ്രസയിൽ പോകുന്ന കുട്ടികളും വഴിയാത്രക്കാരും ഏറെ ഭയത്തോടെയാണ് ഇതുവഴി പോകുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/92600/auto_accident)