---
title: "വ്യാജ ഡോക്ടർ പിലാത്തറയിലെ സർവ്വീസ് സ്റ്റേഷൻ ഉടമ നജീബ് അറസ്റ്റിൽ"
english_title: "Fake doctor Najeeb arrested in Pilathara service station"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/926/fake-doctor-najeeb-arrested-in-pilathara-service-station"
published_at: "2021-10-03T11:18:00+05:30"
category: "Pariyaram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615944989356d_news-card-web.jpg"
keywords: []
---

# വ്യാജ ഡോക്ടർ പിലാത്തറയിലെ സർവ്വീസ് സ്റ്റേഷൻ ഉടമ നജീബ് അറസ്റ്റിൽ

> **Lead Summary:** **പരിയാരം:** ഡോക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയില്‍ നിന്ന് ആറ് ലക്ഷം രൂപ തട്ടിയെടുത്ത പിലാത്തറയിലെ സര്‍വീസ് സ്റ്റേഷന്‍ ഉടമ അറസ്റ്റിൽ.

## Article Content

**പരിയാരം:** ഡോക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയില്‍ നിന്ന് ആറ് ലക്ഷം രൂപ തട്ടിയെടുത്ത പിലാത്തറയിലെ സര്‍വീസ് സ്റ്റേഷന്‍ ഉടമ അറസ്റ്റിൽ.

പിലാത്തറ മേരിമാത സ്‌കൂളിന് സമീപത്തെ നസ്‌റിയ വില്ലയില്‍ നജീബിനെയാണ്(38) ഇന്നലെ രാത്രി അറസറ്റ് ചെയ്തത്. പയ്യന്നൂര്‍ കണ്ടങ്കാളിയിലെ നരേന്‍കുളങ്ങര വീട്ടില്‍ ഷംന(29) എന്ന യുവതിയെ ഫോണില്‍ ബന്ധപ്പെട്ട് 2020 ഡിസംബര്‍ മുതല്‍ പണം വാങ്ങിയതായാണ് പരാതി.

ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ ഡോക്ടറാണെന്നാണ് ഷംനയോട് പറഞ്ഞിരുന്നത്.

ഇയാളുടെ വാക്ചാതുരി കാരണമാണ് പണം നല്‍കിയതെന്ന് പോലീസ് പറഞ്ഞു. മറ്റ് നിരവധിപേരെയും നജീബ് വഞ്ചിച്ചതായി പരാതിയുണ്ട്.

പയ്യന്നൂര്‍ ഡി.വൈ.എസ്.പി.കെ.ഇ.പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/926/fake-doctor-najeeb-arrested-in-pilathara-service-station)