---
title: "SSF തളിപ്പറമ്പ സെക്ടർ പദയാത്ര സംഘടിപ്പിച്ചു. "
english_title: "ssf_sector"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/92590/ssf_sector"
published_at: "2023-01-26T19:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d2825ced919_new.jpg"
keywords: []
---

# SSF തളിപ്പറമ്പ സെക്ടർ പദയാത്ര സംഘടിപ്പിച്ചു. 

> **Lead Summary:** തളിപ്പറമ്പ: SSF തളിപ്പറമ്പ സെക്ടർ കമ്മിറ്റി ഗ്രാമ സ്വരാജ് എന്ന പേരിൽ പദയാത്ര സംഘടിപ്പിച്ചു. റിപ്പബ്ലിക് ദിനത്തിൻ്റെ ഭാഗമായി നടന്ന പദയാത്ര സയ്യിദ് നഗറിൽ നിന്നാരംഭിച്ച് വിവിധ യൂണിറ്റ് കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് മദ്രസ്സാ പരിസരത്ത് സമാപിച്ചു. വൈവിധ്യത്തെ ഉൾക്കൊളളുന്ന ഭരണഘടനയുടെ ബലത്തിലാണ് രാജ്യം മുന്നോട്ട് പോകുന്നതെന്നത് SSF ഓർമിപ്പിച്ചു. SSF തളിപ്പറമ്പ ഡിവിഷൻ സെക്രട്ടറി സഫ്‌വാൻ വായാട് പദയാത്രക്ക് നേതൃത്വം നൽകി. 'നമ്മൾ ഇന്ത്യൻ ജനത' എന്ന വിഷയത്തിൽ സെക്ടർ പ്രസിഡന്റ്‌ മുഹ്സിൻ സുന്നി നഗർ സംസാരിച്ചു. സെക്ടർ സെക്രട്ടറി ഷഫീക് സുന്നി നഗർ നന്ദി പറഞ്ഞു.

## Article Content

തളിപ്പറമ്പ: SSF തളിപ്പറമ്പ സെക്ടർ കമ്മിറ്റി ഗ്രാമ സ്വരാജ് എന്ന പേരിൽ പദയാത്ര സംഘടിപ്പിച്ചു. റിപ്പബ്ലിക് ദിനത്തിൻ്റെ ഭാഗമായി നടന്ന പദയാത്ര സയ്യിദ് നഗറിൽ നിന്നാരംഭിച്ച് വിവിധ യൂണിറ്റ് കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് മദ്രസ്സാ പരിസരത്ത് സമാപിച്ചു. വൈവിധ്യത്തെ ഉൾക്കൊളളുന്ന ഭരണഘടനയുടെ ബലത്തിലാണ് രാജ്യം മുന്നോട്ട് പോകുന്നതെന്നത് SSF ഓർമിപ്പിച്ചു. SSF തളിപ്പറമ്പ ഡിവിഷൻ സെക്രട്ടറി സഫ്‌വാൻ വായാട് പദയാത്രക്ക് നേതൃത്വം നൽകി. 'നമ്മൾ ഇന്ത്യൻ ജനത' എന്ന വിഷയത്തിൽ സെക്ടർ പ്രസിഡന്റ്‌ മുഹ്സിൻ സുന്നി നഗർ സംസാരിച്ചു. സെക്ടർ സെക്രട്ടറി ഷഫീക് സുന്നി നഗർ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/92590/ssf_sector)