---
title: "റിപ്പബ്ലിക് ദിനാഘോഷം: മന്ത്രി കെ രാധാകൃഷ്ണൻ ദേശീയ പതാക ഉയർത്തി, ചക്കരക്കൽ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ശ്രീജിത്ത് കോടേരി പരേഡ് കമാൻഡറായി കണ്ണപുരം പ്രിൻസിപ്പൽ എസ് ഐ വി ആർ വിനീഷ് അസിസ്റ്റന്റ് കമാൻഡറായി"
english_title: "republic day celebration kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/92549/republic-day-celebration-kannur"
published_at: "2023-01-26T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d247c2ab73a_download.jfif"
keywords: []
---

# റിപ്പബ്ലിക് ദിനാഘോഷം: മന്ത്രി കെ രാധാകൃഷ്ണൻ ദേശീയ പതാക ഉയർത്തി, ചക്കരക്കൽ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ശ്രീജിത്ത് കോടേരി പരേഡ് കമാൻഡറായി കണ്ണപുരം പ്രിൻസിപ്പൽ എസ് ഐ വി ആർ വിനീഷ് അസിസ്റ്റന്റ് കമാൻഡറായി

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിൽ ഇന്ന് രാവിലെ എട്ടിന് നടന്ന 74-ാം റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ മന്ത്രി കെ.രാധാകൃഷ്ണൻ ദേശീയപതാകയുയർത്തി സല്യൂട്ട് സ്വീകരിച്ചു. ഭരണഘടന ശിൽപി ഡോ. ബി ആർ അംബേദ്കർ പറഞ്ഞത് പോലെ രാജ്യത്തിന്റെ ചാലക ശക്തിയായി നിലനിൽക്കാൻ ഇന്ത്യൻ ഭരണഘടനയ്ക്ക് കഴിയുന്നതായി പട്ടികജാതി-പട്ടികവർഗ, പിന്നാക്ക ക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. എല്ലാ ജാതിയിലും മതത്തിലും പ്രദേശത്തിലും പെട്ട ആളുകൾ ഒന്നാണ് എന്ന സന്ദേശത്തിലൂടെയാണ് നമ്മുടെ രാജ്യം കടന്നു പോവുന്നത്. അതിന് വിരുദ്ധമായ സമീപനം സ്വീകരിച്ചാൽ നമ്മുടെ രാജ്യത്തിന്റെ മതേതരത്വവും സൗഹാർദവുമെല്ലാം നഷ്ടപ്പെടും എന്ന തിരിച്ചറിവ് ഉണ്ടാകേണ്ട സമയമാണിത്. ജനാധിപത്യവും ഫെഡറിലസവും നിലനിർത്തി ഓരോ മനുഷ്യരും സമന്മാർ ആണെന്ന സങ്കല്പം നമുക്ക് മുന്നോട്ടു കൊണ്ടു പോകാൻ കഴിഞ്ഞിട്ടുണ്ട്. ആ സങ്കല്പം മുറുകെ പിടിച്ചു മുന്നോട്ടു കൊണ്ടു പോകാൻ കഴിഞ്ഞില്ലെങ്കിൽ നമ്മുടെ രാജ്യം വലിയ അപകടത്തിലേക്ക് പോകുമെന്നും മന്ത്രി പറഞ്ഞു. വിവിധ സേനാ വിഭാഗങ്ങൾ, വിദ്യാർത്ഥി കേഡറ്റുകൾ എന്നിവരുടെ പരേഡ് മന്ത്രി പരിശോധിച്ചു. വിശിഷ്ടാതിഥികളായി പങ്കെടുത്ത പത്മശ്രീ ജേതാക്കളായ പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യ സമര സേനാനിയുമായ പയ്യന്നൂരിലെ വി പി അപ്പുക്കുട്ട പൊതുവാൾ, കളരിപ്പയറ്റ് ആചാര്യൻ കണ്ണൂർ ചിറക്കലിലെ എസ് ആർ ഡി പ്രസാദ് എന്നിവരെ മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു. പരേഡിൽ മികച്ച പ്രകടനം കാഴ്ച വെച്ചവർക്കും മികച്ച സേവനം നടത്തിയ ഉദ്യോഗസ്ഥർക്കും മന്ത്രി ഉപഹാരം നൽകി. പോലീസ്, ജയിൽ, എക്സൈസ്, എൻ.സി.സി., എസ്.പി.സി., ജൂനിയർ റെഡ്‌ക്രോസ് എന്നിവയുൾപ്പെടെ 36 പ്ലാറ്റൂണുകൾ പരേഡിൽ അണിനിരന്നു. ചക്കരക്കൽ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. ശ്രീജിത്ത് കൊടേരി പരേഡ് കമാൻഡറായി. കണ്ണപുരം എസ് ഐ വി ആർ വിനീഷ് അസിസ്റ്റന്റ് കമാന്ററായി.

## Article Content

**കണ്ണൂർ: **കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിൽ ഇന്ന് രാവിലെ എട്ടിന് നടന്ന 74-ാം റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ മന്ത്രി കെ.രാധാകൃഷ്ണൻ ദേശീയപതാകയുയർത്തി സല്യൂട്ട് സ്വീകരിച്ചു. ഭരണഘടന ശിൽപി ഡോ. ബി ആർ അംബേദ്കർ പറഞ്ഞത് പോലെ രാജ്യത്തിന്റെ ചാലക ശക്തിയായി നിലനിൽക്കാൻ ഇന്ത്യൻ ഭരണഘടനയ്ക്ക് കഴിയുന്നതായി പട്ടികജാതി-പട്ടികവർഗ, പിന്നാക്ക ക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. എല്ലാ ജാതിയിലും മതത്തിലും പ്രദേശത്തിലും പെട്ട ആളുകൾ ഒന്നാണ് എന്ന സന്ദേശത്തിലൂടെയാണ് നമ്മുടെ രാജ്യം കടന്നു പോവുന്നത്. അതിന് വിരുദ്ധമായ സമീപനം സ്വീകരിച്ചാൽ നമ്മുടെ രാജ്യത്തിന്റെ മതേതരത്വവും സൗഹാർദവുമെല്ലാം നഷ്ടപ്പെടും എന്ന തിരിച്ചറിവ് ഉണ്ടാകേണ്ട സമയമാണിത്. ജനാധിപത്യവും ഫെഡറിലസവും നിലനിർത്തി ഓരോ മനുഷ്യരും സമന്മാർ ആണെന്ന സങ്കല്പം നമുക്ക് മുന്നോട്ടു കൊണ്ടു പോകാൻ കഴിഞ്ഞിട്ടുണ്ട്. ആ സങ്കല്പം മുറുകെ പിടിച്ചു മുന്നോട്ടു കൊണ്ടു പോകാൻ കഴിഞ്ഞില്ലെങ്കിൽ നമ്മുടെ രാജ്യം വലിയ അപകടത്തിലേക്ക് പോകുമെന്നും മന്ത്രി പറഞ്ഞു. വിവിധ സേനാ വിഭാഗങ്ങൾ, വിദ്യാർത്ഥി കേഡറ്റുകൾ എന്നിവരുടെ പരേഡ് മന്ത്രി പരിശോധിച്ചു. വിശിഷ്ടാതിഥികളായി പങ്കെടുത്ത പത്മശ്രീ ജേതാക്കളായ പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യ സമര സേനാനിയുമായ പയ്യന്നൂരിലെ വി പി അപ്പുക്കുട്ട പൊതുവാൾ, കളരിപ്പയറ്റ് ആചാര്യൻ കണ്ണൂർ ചിറക്കലിലെ എസ് ആർ ഡി പ്രസാദ് എന്നിവരെ മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു. പരേഡിൽ മികച്ച പ്രകടനം കാഴ്ച വെച്ചവർക്കും മികച്ച സേവനം നടത്തിയ ഉദ്യോഗസ്ഥർക്കും മന്ത്രി ഉപഹാരം നൽകി. പോലീസ്, ജയിൽ, എക്സൈസ്, എൻ.സി.സി., എസ്.പി.സി., ജൂനിയർ റെഡ്‌ക്രോസ് എന്നിവയുൾപ്പെടെ 36 പ്ലാറ്റൂണുകൾ പരേഡിൽ അണിനിരന്നു. ചക്കരക്കൽ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. ശ്രീജിത്ത് കൊടേരി പരേഡ് കമാൻഡറായി. കണ്ണപുരം എസ് ഐ വി ആർ വിനീഷ് അസിസ്റ്റന്റ് കമാന്ററായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/92549/republic-day-celebration-kannur)