---
title: "പാപ്പിനിശ്ശേരി മൂന്ന് പെറ്റുമ്മ പള്ളി മഖാം ഉറൂസ് നാളെ മുതൽ"
english_title: "pappinissery makham "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/92500/pappinissery-makham"
published_at: "2023-01-26T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d21758b7953_ed47d720-f3a0-47e0-921d-34b8aeb7e071.jfif"
keywords: []
---

# പാപ്പിനിശ്ശേരി മൂന്ന് പെറ്റുമ്മ പള്ളി മഖാം ഉറൂസ് നാളെ മുതൽ

> **Lead Summary:** **പാപ്പിനിശ്ശേരി: **മൂന്നുപെറ്റുമ്മാ പള്ളി (കാട്ടിലെ പള്ളി) മഖാം ഉറൂസ് 27-ന് തുടങ്ങുമെന്ന് മാനേജിങ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. 27-ന് ജുമാനിസ്കാരത്തിന് ശേഷം സമസ്ത കേന്ദ്ര മുശാവറ ട്രഷറർ പി.പി. ഉമ്മർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. രാത്രി ഏഴരയ്ക്ക് ബുർദ ആൻഡ്‌ ഖവാലിയും തുടർന്ന് ഉദ്‌ബോധന സദസ്സും നടത്തും. 28-ന് രാത്രി ഏഴിന് കഥാപ്രസംഗവും ദഫ് പ്രദർശനവും. 29-ന് എട്ടിന് ബുർദ മജ്‌ലിസ്. സമാപനദിവസമായ 30-ന് രാത്രി എട്ടിന് സമാപനസമ്മേളനം പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. തുടർന്ന് ദിക്ർ ദുആ മജ്‌ലിസും നടക്കും. പത്രസമ്മേളനത്തിൽ വി.പി. ഷഹീർ, കെ.പി. അബ്ദുൾ റഷീദ്, സി.എച്ച്. അബ്ദുൾ സലാം, എ.പി. അബ്ദുൾ ഖാദർ ഹാജി, എം.വി. മഹമൂദ് എന്നിവർ പങ്കെടുത്തു.

## Article Content

**പാപ്പിനിശ്ശേരി: **മൂന്നുപെറ്റുമ്മാ പള്ളി (കാട്ടിലെ പള്ളി) മഖാം ഉറൂസ് 27-ന് തുടങ്ങുമെന്ന് മാനേജിങ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. 27-ന് ജുമാനിസ്കാരത്തിന് ശേഷം സമസ്ത കേന്ദ്ര മുശാവറ ട്രഷറർ പി.പി. ഉമ്മർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. രാത്രി ഏഴരയ്ക്ക് ബുർദ ആൻഡ്‌ ഖവാലിയും തുടർന്ന് ഉദ്‌ബോധന സദസ്സും നടത്തും. 28-ന് രാത്രി ഏഴിന് കഥാപ്രസംഗവും ദഫ് പ്രദർശനവും. 29-ന് എട്ടിന് ബുർദ മജ്‌ലിസ്. സമാപനദിവസമായ 30-ന് രാത്രി എട്ടിന് സമാപനസമ്മേളനം പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. തുടർന്ന് ദിക്ർ ദുആ മജ്‌ലിസും നടക്കും. പത്രസമ്മേളനത്തിൽ വി.പി. ഷഹീർ, കെ.പി. അബ്ദുൾ റഷീദ്, സി.എച്ച്. അബ്ദുൾ സലാം, എ.പി. അബ്ദുൾ ഖാദർ ഹാജി, എം.വി. മഹമൂദ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/92500/pappinissery-makham)