---
title: "വളപട്ടണത്തെ ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ അപാകതകൾ പരിഹരിക്കുക: ബിജെപി"
english_title: "valapattanam floating bridge"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/92483/valapattanam-floating-bridge"
published_at: "2023-01-26T09:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d1f845d0f6f_news-card.jpg"
keywords: []
---

# വളപട്ടണത്തെ ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ അപാകതകൾ പരിഹരിക്കുക: ബിജെപി

> **Lead Summary:** വളപട്ടണം പുഴയുടെ തീരത്ത് നിർമ്മാണത്തിൽ ഇരിക്കുന്ന ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ അപാകതകൾ ഉടൻ പരിഹരിക്കുക. ഒന്നര മാസ കാലത്തോളം ആയി യാതൊരുവിധ സുരക്ഷാ നടപടികളും പാലിക്കാതെ നിർമ്മിച്ചു കൊണ്ടിരിക്കുന്ന ഫ്ലോട്ടിങ് ബ്രിഡ്ജ് ദുരന്തം ക്ഷണിച്ചുവരുത്തുന്ന രീതിയിലാണ്. കുട്ടികൾ അടക്കമുള്ള ഫാമിലിയും മറ്റുള്ളവരും സെൽഫി എടുക്കാനും മറ്റുമായി ഇതിൽ കയറുമ്പോൾ കൈവരി പോലും ഇല്ലാത്തത് അപകടസാധ്യത വർദ്ധിപ്പിക്കുന്നു. നിരവധിതവണ ആക്ഷേപം ഉന്നയിച്ചിട്ടും ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്ന് സുരക്ഷാ സംവിധാനം ഒരുക്കുന്നതിനൊ അപകട സൂചന ബോർഡ് വേക്കുന്നതിനൊ യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലാ എന്നുള്ളത് പ്രതിഷേധാർഹമാണ്. എത്രയും പെട്ടെന്ന് ബന്ധപ്പെട്ട അധികൃതർ സുരക്ഷാസംവിധാനം ഒരുക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് സ്ഥലം സന്തർശിച്ചുകൊണ്ടു ഭാരതീയ ജനതാ പാർട്ടി ചിറക്കൽ മണ്ഡലം പ്രസിഡണ്ട് രാഹുൽ രാജീവൻ അധികൃതരോട് ആവശ്യപ്പെട്ടു.

## Article Content

വളപട്ടണം പുഴയുടെ തീരത്ത് നിർമ്മാണത്തിൽ ഇരിക്കുന്ന ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ അപാകതകൾ ഉടൻ പരിഹരിക്കുക. ഒന്നര മാസ കാലത്തോളം ആയി യാതൊരുവിധ സുരക്ഷാ നടപടികളും പാലിക്കാതെ നിർമ്മിച്ചു കൊണ്ടിരിക്കുന്ന ഫ്ലോട്ടിങ് ബ്രിഡ്ജ് ദുരന്തം ക്ഷണിച്ചുവരുത്തുന്ന രീതിയിലാണ്. കുട്ടികൾ അടക്കമുള്ള ഫാമിലിയും മറ്റുള്ളവരും സെൽഫി എടുക്കാനും മറ്റുമായി ഇതിൽ കയറുമ്പോൾ കൈവരി പോലും ഇല്ലാത്തത് അപകടസാധ്യത വർദ്ധിപ്പിക്കുന്നു. നിരവധിതവണ ആക്ഷേപം ഉന്നയിച്ചിട്ടും ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്ന് സുരക്ഷാ സംവിധാനം ഒരുക്കുന്നതിനൊ അപകട സൂചന ബോർഡ് വേക്കുന്നതിനൊ യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലാ എന്നുള്ളത് പ്രതിഷേധാർഹമാണ്. എത്രയും പെട്ടെന്ന് ബന്ധപ്പെട്ട അധികൃതർ സുരക്ഷാസംവിധാനം ഒരുക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് സ്ഥലം സന്തർശിച്ചുകൊണ്ടു ഭാരതീയ ജനതാ പാർട്ടി ചിറക്കൽ മണ്ഡലം പ്രസിഡണ്ട് രാഹുൽ രാജീവൻ അധികൃതരോട് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/92483/valapattanam-floating-bridge)