---
title: "റിപ്പബ്ലിക് ദിനാഘോഷം: മന്ത്രി കെ. രാധാകൃഷ്ണൻ ദേശീയ പതാക ഉയർത്തും"
english_title: "Republic day celebration "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/92450/republic-day-celebration"
published_at: "2023-01-25T22:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d165f61ece7_Screenshot_20230125_225447_Google.jpg"
keywords: []
---

# റിപ്പബ്ലിക് ദിനാഘോഷം: മന്ത്രി കെ. രാധാകൃഷ്ണൻ ദേശീയ പതാക ഉയർത്തും

> **Lead Summary:** ജനുവരി 26ന് രാവിലെ എട്ട് മണിക്ക് കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന രാജ്യത്തിന്റെ 74ാം റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ പട്ടികജാതി-പട്ടികവർഗ ക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ ദേശീയ പതാക ഉയർത്തി സല്യൂട്ട് സ്വീകരിക്കും. ചടങ്ങിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടാവും. പോലീസിന്റെ നാലും ജയിൽ, എക്‌സൈസ്, എൻസിസി, എസ്പിസി, ജൂനിയർ റെഡ് ക്രോസ് എന്നിവയും ഉൾപ്പെടെ 36 പ്ലാറ്റൂണുകൾ പരേഡിൽ അണിനിരക്കും. ചക്കരക്കൽ പോലീസ് സ്‌റ്റേഷൻ എസ്എച്ച്ഒ ശ്രീജിത്ത് കൊടേരി പരേഡ് കമാൻഡറാവും. ഡിഎസ്‌സി സെൻററിന്റേതുൾപ്പെടെ ബാൻഡ് മേളം ഉണ്ടാവും. വിവിധ വകുപ്പുകളുടെയും മിഷനുകളുടെയും പത്തോളം ഫ്‌ളോട്ടുകൾ പരേഡിനെ ആകർഷകമാക്കും. മികച്ച ഫ്‌ളോട്ടുകൾക്ക് സമ്മാനം നൽകും. ചടങ്ങിൽ പ്ലാസ്റ്റിക്, ഡിസ്‌പോസിബ്ൾ വസ്തുക്കൾ ഒഴിവാക്കും.

## Article Content

ജനുവരി 26ന് രാവിലെ എട്ട് മണിക്ക് കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന രാജ്യത്തിന്റെ 74ാം റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ പട്ടികജാതി-പട്ടികവർഗ ക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ ദേശീയ പതാക ഉയർത്തി സല്യൂട്ട് സ്വീകരിക്കും. ചടങ്ങിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടാവും. പോലീസിന്റെ നാലും ജയിൽ, എക്‌സൈസ്, എൻസിസി, എസ്പിസി, ജൂനിയർ റെഡ് ക്രോസ് എന്നിവയും ഉൾപ്പെടെ 36 പ്ലാറ്റൂണുകൾ പരേഡിൽ അണിനിരക്കും. ചക്കരക്കൽ പോലീസ് സ്‌റ്റേഷൻ എസ്എച്ച്ഒ ശ്രീജിത്ത് കൊടേരി പരേഡ് കമാൻഡറാവും. ഡിഎസ്‌സി സെൻററിന്റേതുൾപ്പെടെ ബാൻഡ് മേളം ഉണ്ടാവും. വിവിധ വകുപ്പുകളുടെയും മിഷനുകളുടെയും പത്തോളം ഫ്‌ളോട്ടുകൾ പരേഡിനെ ആകർഷകമാക്കും. മികച്ച ഫ്‌ളോട്ടുകൾക്ക് സമ്മാനം നൽകും. ചടങ്ങിൽ പ്ലാസ്റ്റിക്, ഡിസ്‌പോസിബ്ൾ വസ്തുക്കൾ ഒഴിവാക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/92450/republic-day-celebration)