---
title: "2023-24 വാർഷിക പദ്ധതി രൂപീകരണം: തളിപ്പറമ്പ് നഗരസഭാ വികസന സെമിനാർ സംഘടിപ്പിച്ചു"
english_title: "seminar of thalipparamb municipality"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/92412/seminar-of-thalipparamb-municipality"
published_at: "2023-01-25T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d13ace5d8c6_news-card.jpg"
keywords: []
---

# 2023-24 വാർഷിക പദ്ധതി രൂപീകരണം: തളിപ്പറമ്പ് നഗരസഭാ വികസന സെമിനാർ സംഘടിപ്പിച്ചു

> **Lead Summary:** തളിപ്പറമ്പ് നഗരസഭ വികസന സെമിനാർ ഡ്രീം പാലസ് ഓഡിറ്റോറിയത്തിൽ വെച്ച് നഗരസഭ ചെയർപേഴ്സൺ മുർഷിദ കോങ്ങായിയുടെ അധ്യക്ഷതയിൽ തളിപ്പറമ്പ് എം എൽ എ എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കരട് പദ്ധതി രേഖ പ്രകാശനം വൈസ് ചെയർമാൻ കല്ലീങ്കിൽ പദ്മനാഭൻ നിർവഹിച്ചു. കരട് പദ്ധതി അവതരണം വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ഷബിത എം കെ നിർവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ നബീസ ബീവി പി പി മുഹമ്മദ്‌ നിസാർ,ഖദീജ കെ പി കൗൺസിലർമാരായ ഒ സുഭാഗ്യം, കെ വത്സരാജൻ, മുൻ നഗരസഭ അധ്യക്ഷൻ അള്ളാംകുളം മഹമൂദ് മുൻ നഗര സഭ വൈസ് ചെയർമാൻ ഗംഗാധരൻ പി എന്നിവർ പ്രസംഗിച്ചു. ചടങ്ങിന് നഗരസഭ സെക്രട്ടറി സുബൈർ കെ പി സ്വാഗതവും, നഗരസഭ എഞ്ചിനീയർ വിമൽ കുമാർ വി നന്ദിയും പറഞ്ഞു.ചടങ്ങിൽ വെച്ച് പി എം എ വൈ പദ്ധതിയിൽ മികച്ച സേവനം നടത്തിയ വിജേഷ് ബേബി, സംരംഭ പ്രോത്സാന പദ്ധതിയിൽ മികച്ച സേവനം നടത്തി ടാർജറ്റ് പൂർത്തീകരിച്ച അർജുൻ എം, അഞ്ജു കെ എൻ എന്നിവർക്ക് എം എൽ എ ഗോവിന്ദൻ മാസ്റ്റർ മൊമെന്റോ നൽകി.

## Article Content

തളിപ്പറമ്പ് നഗരസഭ വികസന സെമിനാർ ഡ്രീം പാലസ് ഓഡിറ്റോറിയത്തിൽ വെച്ച് നഗരസഭ ചെയർപേഴ്സൺ മുർഷിദ കോങ്ങായിയുടെ അധ്യക്ഷതയിൽ തളിപ്പറമ്പ് എം എൽ എ എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കരട് പദ്ധതി രേഖ പ്രകാശനം വൈസ് ചെയർമാൻ കല്ലീങ്കിൽ പദ്മനാഭൻ നിർവഹിച്ചു. കരട് പദ്ധതി അവതരണം വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ഷബിത എം കെ നിർവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ നബീസ ബീവി പി പി മുഹമ്മദ്‌ നിസാർ,ഖദീജ കെ പി കൗൺസിലർമാരായ ഒ സുഭാഗ്യം, കെ വത്സരാജൻ, മുൻ നഗരസഭ അധ്യക്ഷൻ അള്ളാംകുളം മഹമൂദ് മുൻ നഗര സഭ വൈസ് ചെയർമാൻ ഗംഗാധരൻ പി എന്നിവർ പ്രസംഗിച്ചു. ചടങ്ങിന് നഗരസഭ സെക്രട്ടറി സുബൈർ കെ പി സ്വാഗതവും, നഗരസഭ എഞ്ചിനീയർ വിമൽ കുമാർ വി നന്ദിയും പറഞ്ഞു.ചടങ്ങിൽ വെച്ച് പി എം എ വൈ പദ്ധതിയിൽ മികച്ച സേവനം നടത്തിയ വിജേഷ് ബേബി, സംരംഭ പ്രോത്സാന പദ്ധതിയിൽ മികച്ച സേവനം നടത്തി ടാർജറ്റ് പൂർത്തീകരിച്ച അർജുൻ എം, അഞ്ജു കെ എൻ എന്നിവർക്ക് എം എൽ എ ഗോവിന്ദൻ മാസ്റ്റർ മൊമെന്റോ നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/92412/seminar-of-thalipparamb-municipality)