---
title: "പ്രകൃതിദത്ത പാനീയങ്ങളുടെ പ്രദർശനമൊരുക്കി കയരളം നോർത്ത് എ എൽ പി സ്കൂളിൽ ഹാപ്പി ഡ്രിങ്ക്സ്"
english_title: "kayaralam school"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/92359/kayaralam-school"
published_at: "2023-01-25T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d0fb03b3c90_download_(1).jfif"
keywords: []
---

# പ്രകൃതിദത്ത പാനീയങ്ങളുടെ പ്രദർശനമൊരുക്കി കയരളം നോർത്ത് എ എൽ പി സ്കൂളിൽ ഹാപ്പി ഡ്രിങ്ക്സ്

> **Lead Summary:** **മയ്യിൽ; **കുട്ടികളിൽ ആരോഗ്യദായകമായ പ്രകൃതിദത്ത പനീയങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും കുട്ടികളെ നാടൻ പാനീയങ്ങളുടെ ഗുണങ്ങളെക്കുറിച്ച് ബോധവത്കരിക്കുന്നതിനുമായി കയരളം നോർത്ത് എ എൽ പി സ്കൂളിൽ 'ഹാപ്പി ഡ്രിങ്ക്സ്' നാടൻ പാനീയങ്ങളുടെ നിർമ്മാണവും പ്രദർശനവും സംഘടിപ്പിച്ചു. സമഗ്ര ശിക്ഷ കേരള, തളിപ്പറമ്പ് സൗത്ത് ബി ആർ സി, മദർ പി ടി എ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. നിരവധി പാനീയങ്ങൾ കുട്ടികളുടെ നേതൃത്വത്തിൽ തയ്യാറാക്കി പ്രദർശനത്തിനൊരുക്കി. മദർ പി ടി എ പ്രസിഡന്റ് കെ പി റജില ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക എം ഗീത അധ്യക്ഷയായി. എ ഒ ജീജ സ്വാഗതവും വി സി മുജീബ് നന്ദിയും പറഞ്ഞു. എം പി നവ്യ, കെ വൈശാഖ്, കെ പി ഷഹീമ എന്നിവർ നേതൃത്വം നൽകി.

## Article Content

**മയ്യിൽ; **കുട്ടികളിൽ ആരോഗ്യദായകമായ പ്രകൃതിദത്ത പനീയങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും കുട്ടികളെ നാടൻ പാനീയങ്ങളുടെ ഗുണങ്ങളെക്കുറിച്ച് ബോധവത്കരിക്കുന്നതിനുമായി കയരളം നോർത്ത് എ എൽ പി സ്കൂളിൽ 'ഹാപ്പി ഡ്രിങ്ക്സ്' നാടൻ പാനീയങ്ങളുടെ നിർമ്മാണവും പ്രദർശനവും സംഘടിപ്പിച്ചു. സമഗ്ര ശിക്ഷ കേരള, തളിപ്പറമ്പ് സൗത്ത് ബി ആർ സി, മദർ പി ടി എ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. നിരവധി പാനീയങ്ങൾ കുട്ടികളുടെ നേതൃത്വത്തിൽ തയ്യാറാക്കി പ്രദർശനത്തിനൊരുക്കി. മദർ പി ടി എ പ്രസിഡന്റ് കെ പി റജില ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക എം ഗീത അധ്യക്ഷയായി. എ ഒ ജീജ സ്വാഗതവും വി സി മുജീബ് നന്ദിയും പറഞ്ഞു. എം പി നവ്യ, കെ വൈശാഖ്, കെ പി ഷഹീമ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/92359/kayaralam-school)