---
title: "തളിപ്പറമ്പ് മണ്ഡലത്തിൽ നാല് സ്കൂളുകളുടെ നവീകരണത്തിന് 7.05 കോടി രൂപയുടെ ഭരണാനുമതിയായി"
english_title: "7 crores allowed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/92029/7-crores-allowed"
published_at: "2023-01-23T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ce9f37316d0_download.jfif"
keywords: []
---

# തളിപ്പറമ്പ് മണ്ഡലത്തിൽ നാല് സ്കൂളുകളുടെ നവീകരണത്തിന് 7.05 കോടി രൂപയുടെ ഭരണാനുമതിയായി

> **Lead Summary:** **തളിപ്പറമ്പ്:** തളിപ്പറമ്പ് മണ്ഡലത്തിലെ നാല് സ്കൂൾ കെട്ടിടങ്ങൾ നവീകരിക്കുന്നതിന് 7.05 കോടി രൂപയുടെ ഭരണാനുമതിയായി. ചെലേരി ഗവ. എൽ പി സ്കൂൾ നവീകരണത്തിന് 2 കോടി രൂപയും, ഗവ. ഹൈ സ്കൂൾ ചെറിയൂരിന് 1.85 കോടിയും, ഗവ. മാപ്പിള യു പി സ്കൂൾ തളിപ്പറമ്പ 1.70 കോടി, ഐ എം എൻ ജി എച്ച് എസ് എസ് മയ്യിൽ 1.50 കോടി എന്നിങ്ങനെയാണ് ഭരണാനുമതി ലഭ്യമായത്. വിജ്ഞാന സമൂഹമായി മുന്നേറാൻ കേരളത്തെ പ്രാപ്തമാക്കുന്ന ഇടപെടലാണ് വിദ്യാഭ്യാസ മേഖലയിൽ ഇടത് പക്ഷ സർക്കാർ നടപ്പിലാക്കുന്നതെന്നും ആധുനിക സൗകര്യങ്ങളോടെയുള്ള പഠനം ഉറപ്പാക്കുകയും കുട്ടികളുടെ മനസികവും ശരീരികവുമായ വികസനത്തിന്‌ മുഖ്യ പരിഗണന നൽകുകയും ചെയ്യുക എന്നത് സർക്കാർ നയമാണെന്നും എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ പറഞ്ഞു.

## Article Content

**തളിപ്പറമ്പ്:** തളിപ്പറമ്പ് മണ്ഡലത്തിലെ നാല് സ്കൂൾ കെട്ടിടങ്ങൾ നവീകരിക്കുന്നതിന് 7.05 കോടി രൂപയുടെ ഭരണാനുമതിയായി. ചെലേരി ഗവ. എൽ പി സ്കൂൾ നവീകരണത്തിന് 2 കോടി രൂപയും, ഗവ. ഹൈ സ്കൂൾ ചെറിയൂരിന് 1.85 കോടിയും, ഗവ. മാപ്പിള യു പി സ്കൂൾ തളിപ്പറമ്പ 1.70 കോടി, ഐ എം എൻ ജി എച്ച് എസ് എസ് മയ്യിൽ 1.50 കോടി എന്നിങ്ങനെയാണ് ഭരണാനുമതി ലഭ്യമായത്. വിജ്ഞാന സമൂഹമായി മുന്നേറാൻ കേരളത്തെ പ്രാപ്തമാക്കുന്ന ഇടപെടലാണ് വിദ്യാഭ്യാസ മേഖലയിൽ ഇടത് പക്ഷ സർക്കാർ നടപ്പിലാക്കുന്നതെന്നും ആധുനിക സൗകര്യങ്ങളോടെയുള്ള പഠനം ഉറപ്പാക്കുകയും കുട്ടികളുടെ മനസികവും ശരീരികവുമായ വികസനത്തിന്‌ മുഖ്യ പരിഗണന നൽകുകയും ചെയ്യുക എന്നത് സർക്കാർ നയമാണെന്നും എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/92029/7-crores-allowed)