---
title: "ഡിവൈഎഫ്ഐ നേതാവിനെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ"
english_title: "v sajith arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/91945/v-sajith-arrested"
published_at: "2023-01-23T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ce4a01d4f5d_news-card.jpg"
keywords: []
---

# ഡിവൈഎഫ്ഐ നേതാവിനെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ

> **Lead Summary:** **പെരിങ്ങോം:** കഞ്ചാവ് വിൽപന ചോദ്യം ചെയ്ത വിരോധത്തിൽ ഡിവൈ.എഫ്.ഐ. പ്രാദേശിക നേതാവിനെ മർദ്ദിച്ച ലോറി ഡ്രൈവറായ യുവാവ് അറസ്റ്റിൽ.കുറ്റൂർ മേനോൻ കുന്നിലെ വി.സജിത്തിനെ യാണ് വധശ്രമ കേസിൽ പെരിങ്ങോം സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ പി.സുഭാഷ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലാണ് ഡിവൈ.എഫ്.ഐ. മേഖലാ വൈസ് പ്രസിഡണ്ട് കുറ്റൂർ മേനോൻ കുന്നിലെ ആരമ്പൻ ജിത്തു അക്രമത്തിനിരയായത്. കൈ കൊണ്ടും ഇരുമ്പ് വടി കൊണ്ടും അടിയേറ്റ ജിത്തുവിനെ പയ്യന്നൂർ സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു .പ്രദേശത്ത് ലഹരി വിൽപന തടയുന്നതിനിടെ ഭാഗമായി ഡിവൈ.എഫ്.ഐ പ്രവർത്തകർ വീടുകൾ തോറും സ്ക്വാഡ് പ്രവർത്തനം നടത്തിയിരുന്നു. കഞ്ചാവ് വിൽപന ചോദ്യം ചെയ്തതിലുള്ള വിരോധത്തിലാണ് അക്രമിച്ചത്.പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

## Article Content

**പെരിങ്ങോം:** കഞ്ചാവ് വിൽപന ചോദ്യം ചെയ്ത വിരോധത്തിൽ ഡിവൈ.എഫ്.ഐ. പ്രാദേശിക നേതാവിനെ മർദ്ദിച്ച ലോറി ഡ്രൈവറായ യുവാവ് അറസ്റ്റിൽ.കുറ്റൂർ മേനോൻ കുന്നിലെ വി.സജിത്തിനെ യാണ് വധശ്രമ കേസിൽ പെരിങ്ങോം സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ പി.സുഭാഷ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലാണ് ഡിവൈ.എഫ്.ഐ. മേഖലാ വൈസ് പ്രസിഡണ്ട് കുറ്റൂർ മേനോൻ കുന്നിലെ ആരമ്പൻ ജിത്തു അക്രമത്തിനിരയായത്. കൈ കൊണ്ടും ഇരുമ്പ് വടി കൊണ്ടും അടിയേറ്റ ജിത്തുവിനെ പയ്യന്നൂർ സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു .പ്രദേശത്ത് ലഹരി വിൽപന തടയുന്നതിനിടെ ഭാഗമായി ഡിവൈ.എഫ്.ഐ പ്രവർത്തകർ വീടുകൾ തോറും സ്ക്വാഡ് പ്രവർത്തനം നടത്തിയിരുന്നു. കഞ്ചാവ് വിൽപന ചോദ്യം ചെയ്തതിലുള്ള വിരോധത്തിലാണ് അക്രമിച്ചത്.പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/91945/v-sajith-arrested)