---
title: "റാഗിങ്ങ് ക്രൂരത : കണ്ണൂരിൽ വിദ്യാർത്ഥി ബോധരഹിതനായി ശുചിമുറിയിൽ കിടന്നത് അഞ്ച് മണിക്കൂർ"
english_title: "Raging cruelty: In Kannur, a student lay unconscious in a toilet for five hours"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/9187/raging-cruelty-in-kannur-a-student-lay-unconscious-in-a-toilet-for-five-hours"
published_at: "2021-11-06T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618627db350b0_aa.jpg"
keywords: []
---

# റാഗിങ്ങ് ക്രൂരത : കണ്ണൂരിൽ വിദ്യാർത്ഥി ബോധരഹിതനായി ശുചിമുറിയിൽ കിടന്നത് അഞ്ച് മണിക്കൂർ

> **Lead Summary:** കണ്ണൂരിൽ വിദ്യാർത്ഥിക്ക് നേരെ റാഗിങ്ങിന്റെ പേരിൽ ക്രൂര മർദനം. കണ്ണൂർ നഹർ ആർട്‌സ് ആൻഡ് സയൻസ് കോളജിലാണ് സംഭവം. ബിഎ ഇക്കണോമിക്‌സ് രണ്ടാം വർഷ വിദ്യാർത്ഥിയായ അൻഷാദിനാണ് മർദനമേറ്റത്.

## Article Content

കണ്ണൂരിൽ വിദ്യാർത്ഥിക്ക് നേരെ റാഗിങ്ങിന്റെ പേരിൽ ക്രൂര മർദനം. കണ്ണൂർ നഹർ ആർട്‌സ് ആൻഡ് സയൻസ് കോളജിലാണ് സംഭവം. ബിഎ ഇക്കണോമിക്‌സ് രണ്ടാം വർഷ വിദ്യാർത്ഥിയായ അൻഷാദിനാണ് മർദനമേറ്റത്.

ചെക്കിക്കുളം സ്വദേശിയാണ് മർദനമേറ്റ അൻഷാദ്. സീനിയറായ 15ഓളം വിദ്യാർത്ഥികൾ ചേർന്ന് കോളജിലെ ശുചിമുറിയിൽ കയറ്റി മർദിക്കുകയായിരുന്നുവെന്ന് അൻഷാദ് പറഞ്ഞു.

മർദനമേറ്റ അൻഷാദ് അഞ്ച് മണിക്കൂറോളം ബോധരഹിതനായിരുന്നു. സിസിടിവി ക്യാമറയിൽ ഉൾപ്പെടാതിരിക്കാനാണ് ശുചിമുറിയിലേക്ക് കൊണ്ടുപോയതെന്നും മർദിച്ച എല്ലാവരെയും കണ്ടാൽ തിരിച്ചറിയുമെന്നും അൻഷാദ് കൂട്ടിച്ചേർത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/9187/raging-cruelty-in-kannur-a-student-lay-unconscious-in-a-toilet-for-five-hours)