---
title: "തട്ടിപ്പ് കേസുകൾ: പ്രവീൺ റാണയെ കണ്ണൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തി"
english_title: "praveen raana"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/91809/praveen-raana"
published_at: "2023-01-22T19:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cd3b0064348_download.jfif"
keywords: []
---

# തട്ടിപ്പ് കേസുകൾ: പ്രവീൺ റാണയെ കണ്ണൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തി

> **Lead Summary:** **കണ്ണൂർ: **തൃശ്ശൂർ സേഫ് ആൻഡ് സ്ട്രോങ് സ്ഥാപന ഉടമ അറസ്റ്റിലായ പ്രവീൺ റാണയെ കണ്ണൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ഇതിനായി രണ്ടുദിവസത്തിനുള്ളിൽ തൃശ്ശൂർ പോലീസ് കണ്ണൂരിലെത്തും. സ്ഥാപനത്തിന്റെ കണ്ണൂർ ബ്രാഞ്ചിലും നിക്ഷേപത്തട്ടിപ്പ് നടന്നിരുന്നു. കണ്ണൂരിലും കമ്പനി വൻതോതിൽ നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഒന്നുമുതൽ 20 ലക്ഷംവരെ 15 ശതമാനം പലിശ വാഗ്ദാനം ചെയ്താണ് നിക്ഷേപം സ്വീകരിച്ച് കോടികൾ തട്ടിപ്പ് നടത്തിയത്. ദിനംപ്രതി നിരവധി പരാതികളാണ് ടൗൺ സ്റ്റേഷനിൽ എത്തുന്നത്. കണ്ണൂർ കെ.വി.ആർ. ടവറിലെ നാലാമത്തെ നിലയിലാണ് സേഫ് ആൻഡ് സ്ട്രോങ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. പ്രവീൻ റാണയ്ക്കെതിരേ തൃശ്ശൂർ ജില്ലയിൽ മാത്രം 22 തട്ടിപ്പ് കേസുകൾ നിലവിലുണ്ട്. നിക്ഷേപകർക്ക് പലിശയോ മുതലോ തിരിച്ചുനൽകാതെ വഞ്ചിച്ചുവെന്നാണ് കേസ്.

## Article Content

**കണ്ണൂർ: **തൃശ്ശൂർ സേഫ് ആൻഡ് സ്ട്രോങ് സ്ഥാപന ഉടമ അറസ്റ്റിലായ പ്രവീൺ റാണയെ കണ്ണൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ഇതിനായി രണ്ടുദിവസത്തിനുള്ളിൽ തൃശ്ശൂർ പോലീസ് കണ്ണൂരിലെത്തും. സ്ഥാപനത്തിന്റെ കണ്ണൂർ ബ്രാഞ്ചിലും നിക്ഷേപത്തട്ടിപ്പ് നടന്നിരുന്നു. കണ്ണൂരിലും കമ്പനി വൻതോതിൽ നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഒന്നുമുതൽ 20 ലക്ഷംവരെ 15 ശതമാനം പലിശ വാഗ്ദാനം ചെയ്താണ് നിക്ഷേപം സ്വീകരിച്ച് കോടികൾ തട്ടിപ്പ് നടത്തിയത്. ദിനംപ്രതി നിരവധി പരാതികളാണ് ടൗൺ സ്റ്റേഷനിൽ എത്തുന്നത്. കണ്ണൂർ കെ.വി.ആർ. ടവറിലെ നാലാമത്തെ നിലയിലാണ് സേഫ് ആൻഡ് സ്ട്രോങ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. പ്രവീൻ റാണയ്ക്കെതിരേ തൃശ്ശൂർ ജില്ലയിൽ മാത്രം 22 തട്ടിപ്പ് കേസുകൾ നിലവിലുണ്ട്. നിക്ഷേപകർക്ക് പലിശയോ മുതലോ തിരിച്ചുനൽകാതെ വഞ്ചിച്ചുവെന്നാണ് കേസ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/91809/praveen-raana)