---
title: "പ്രതീക്ഷ പ്രവാസി സ്വാശ്രയ സംഘത്തിന്റെ ടൈലറിംഗ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു"
english_title: "tailoring unit inauguration"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/91775/tailoring-unit-inauguration"
published_at: "2023-01-22T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cd07345d7f6_download.jfif"
keywords: []
---

# പ്രതീക്ഷ പ്രവാസി സ്വാശ്രയ സംഘത്തിന്റെ ടൈലറിംഗ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** കേരള പ്രവാസി സംഘം കുറ്റിയേരി വില്ലേജ് കമ്മറ്റിയുടെ നേതൃത്വത്തിലുള്ള പ്രതീക്ഷ പ്രവാസി സ്വശ്രയ സംഘത്തിന്റെ ടൈലറിങ് യൂണിറ്റിന്റെ ഉൽഘാടനം പത്താം വാർഡ് മെമ്പർ പി അനിതയുടെ അധ്യക്ഷതയിൽ ബഹുമാനപെട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് സിഎം കൃഷ്ണൻ നിർവഹിച്ചു. സി ബാലകൃഷ്ണൻ,ഒൻപതാം വാർഡ് മെമ്പർ രജനി ടിപി, പ്രവാസി സംഘം ഏരിയ സെക്രട്ടറി സി പി ഗംഗാധരൻ,പ്രവാസി സംഘം ജില്ലകമ്മറ്റി അംഗം ഇ വി സതീശൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു, വില്ലേജ് പ്രസിഡണ്ട്‌ സുനിൽകുമാർ സ്വാഗതവും സ്വശ്രയ സംഘം പ്രസിഡന്റ് രവീന്ദ്രൻ എം നന്ദിയും പറഞ്ഞു. ആദ്യ വില്പന എം രവീന്ദ്രനു നൽകി ഏരിയ സെക്രട്ടറി സി പി ഗംഗാധരൻ നിർവഹിച്ചു. കുറ്റ്യേരി വില്ലേജിലെ പ്രവാസി കുടുംബത്തിലെ ഒരാൾക്കെങ്കിലും ജോലി നൽകുക എന്നരീതിയിലാണ് സംഘത്തിന്റെ പ്രവർത്തനം ശക്തിപ്പെടുത്തുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു. മികവാർന്ന രീതിയിലുള്ള ലേഡീസ് &ജെന്റ്‌സ് ടൈലറിങ്ങിന് പ്രഭൽകരായ ടൈലർമാരുടെ സേവനം ലഭ്യമാണ്.

## Article Content

കേരള പ്രവാസി സംഘം കുറ്റിയേരി വില്ലേജ് കമ്മറ്റിയുടെ നേതൃത്വത്തിലുള്ള പ്രതീക്ഷ പ്രവാസി സ്വശ്രയ സംഘത്തിന്റെ ടൈലറിങ് യൂണിറ്റിന്റെ ഉൽഘാടനം പത്താം വാർഡ് മെമ്പർ പി അനിതയുടെ അധ്യക്ഷതയിൽ ബഹുമാനപെട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് സിഎം കൃഷ്ണൻ നിർവഹിച്ചു. സി ബാലകൃഷ്ണൻ,ഒൻപതാം വാർഡ് മെമ്പർ രജനി ടിപി, പ്രവാസി സംഘം ഏരിയ സെക്രട്ടറി സി പി ഗംഗാധരൻ,പ്രവാസി സംഘം ജില്ലകമ്മറ്റി അംഗം ഇ വി സതീശൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു, വില്ലേജ് പ്രസിഡണ്ട്‌ സുനിൽകുമാർ സ്വാഗതവും സ്വശ്രയ സംഘം പ്രസിഡന്റ് രവീന്ദ്രൻ എം നന്ദിയും പറഞ്ഞു. ആദ്യ വില്പന എം രവീന്ദ്രനു നൽകി ഏരിയ സെക്രട്ടറി സി പി ഗംഗാധരൻ നിർവഹിച്ചു. കുറ്റ്യേരി വില്ലേജിലെ പ്രവാസി കുടുംബത്തിലെ ഒരാൾക്കെങ്കിലും ജോലി നൽകുക എന്നരീതിയിലാണ് സംഘത്തിന്റെ പ്രവർത്തനം ശക്തിപ്പെടുത്തുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു. മികവാർന്ന രീതിയിലുള്ള ലേഡീസ് &ജെന്റ്‌സ് ടൈലറിങ്ങിന് പ്രഭൽകരായ ടൈലർമാരുടെ സേവനം ലഭ്യമാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/91775/tailoring-unit-inauguration)