---
title: "പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ജീവനക്കാരുടെ അനാസ്ഥയുടെ ഉദാഹരണമായി മാധ്യമപ്രവർത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ്"
english_title: "facebook post of sreekanth"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/91773/facebook-post-of-sreekanth"
published_at: "2023-01-22T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cd05a6e9018_news-card.jpg"
keywords: []
---

# പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ജീവനക്കാരുടെ അനാസ്ഥയുടെ ഉദാഹരണമായി മാധ്യമപ്രവർത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ്

> **Lead Summary:** കേരളത്തിലെ പ്രശസ്ത ആശുപത്രിയായ പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ജീവനക്കാരുടെ കർത്തവ്യബോധത്തിന് മുന്നിൽ കണ്ണ് നിറഞ്ഞുപോകുകയാണ് മാധ്യമപ്രവർത്തകൻ ശ്രീകാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ വായിച്ചപ്പോൾ. മറവി രോഗിയായ ഒരു മനുഷ്യനെ കണ്ടു മുട്ടേണ്ടി വന്ന രംഗമാണ് അദ്ദേഹത്തിന്റെ അനുഭവം. ഇങ്ങനൊരു പങ്കു വെക്കലിലൂടെ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ജീവനക്കാരുടെ അനാസ്ഥയും അശ്രദ്ധയും എത്രത്തോളമാണെന്ന് പൊതുജനങ്ങൾ മനസ്സിലാക്കി. 

## Article Content

കേരളത്തിലെ പ്രശസ്ത ആശുപത്രിയായ പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ജീവനക്കാരുടെ കർത്തവ്യബോധത്തിന് മുന്നിൽ കണ്ണ് നിറഞ്ഞുപോകുകയാണ് മാധ്യമപ്രവർത്തകൻ ശ്രീകാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ വായിച്ചപ്പോൾ. മറവി രോഗിയായ ഒരു മനുഷ്യനെ കണ്ടു മുട്ടേണ്ടി വന്ന രംഗമാണ് അദ്ദേഹത്തിന്റെ അനുഭവം. ഇങ്ങനൊരു പങ്കു വെക്കലിലൂടെ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ജീവനക്കാരുടെ അനാസ്ഥയും അശ്രദ്ധയും എത്രത്തോളമാണെന്ന് പൊതുജനങ്ങൾ മനസ്സിലാക്കി. 

സംഭവ ബഹുലമായ ഇന്നത്തെ ദിവസം :- #മറവിഎന്നവില്ലൻ എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ഇന്ന് ഒരു 11 മണിക്ക് ശേഷം പരിയാരം മെഡിക്കൽ കോളേജിൽ അമ്മയെ ഡോക്ടറെ കാണിച്ച് ഓട്ടോയിൽ കയറ്റുമ്പോഴാണ് ആ കാഴ്ച കണ്ടത്. 80 ൽ അധികം വയസ് തോന്നിക്കുന്ന ഒരാൾ ക്ഷീണം പിടിച്ച് നടക്കുന്നതും ഒടുവിൽ വഴിയരികിൽ ഇരിക്കുന്നതും കണ്ടത് .അയാളുടെ കൂടെ ആരുമില്ലാത്തതിനാലും, അയാൾ ഒരു സഹായത്തിന് എന്ന പോലെ എല്ലാവരേയും നോക്കുന്നുമുണ്ടായിരുന്നു അത് കണ്ട് ഞാൻ അയാളോട് ചോദിച്ചു.. കൂടെ ആരുമില്ലേ? നിങ്ങൾ എവിടെയാണ് എന്ന് ... സംസാരം ക്ലിയറല്ലെങ്കിലും ഒന്ന് രണ്ട് തവണ അയാൾ ആവർത്തിച്ചപ്പോൾ മനസിലായി അയാൾ പറഞ്ഞ പേര് സെബാസ്റ്റ്യൻ ആണ് എന്നും സ്ഥലം മണക്കടവ് ആണെന്നും.അയാളുടെ കൈയ്യിൽ മൊബൈൽ ഫോണോ മറ്റ് അഡ്രസോ ഓർത്തെടുക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. ഷാജി മണക്കടവ് എന്ന് പിറുപിറുക്കുന്നുണ്ടായിരുന്നു. എങ്ങനെയാണ് പരിയാരത്ത് എത്തിയത് എന്നതിനും അയാൾക്ക് ഉത്തരം ഉണ്ടായില്ല.. ആലക്കോടുള്ള സുഹൃത്ത് എന്ന നിലയിൽ ജോബി ലസാറോ എന്നയാളെ വിളിച്ച് ചോദിച്ചപ്പോൾ ജോബി മണക്കടവ് പ്രദേശത്തെ സാജു എന്നയാളുടെ നമ്പർ തന്നു .സാജുവിന് ഈ വയോധികൻ്റെ ഫോട്ടോ അയച്ച് കൊടുത്തപ്പോൾ ഇങ്ങനെയൊരു സെബാസ്റ്റ്യൻ എന്ന് പറയുന്നയാൾ മണക്കടവ് പ്രദേശത്ത് ഇല്ല എന്നും സാജു കുറേ ആൾക്കാരോട് അന്വേഷിച്ചപ്പോൾ ഇവരും ഇയാൾ ആരാന്ന് അറിയില്ല എന്ന ഉത്തരമാണ് നൽകിയത്. ആൾ പ്രതീക്ഷയോടെ എന്നെ നോക്കുകയായിരുന്നു. അയാളുടെ ഭാവത്തിൽ നിന്ന് അയാൾക്ക് നല്ല വിശപ്പ് ഉണ്ട് എന്ന് അറിയാൻ പറ്റുന്നുണ്ടായിരുന്നു അയാളെയും കൂട്ടി തൊട്ടടുത്ത സഹകരണ കാൻ്റീനിൽ പോയി ചായയും, കടിയുമൊക്കെ വാങ്ങി കൊടുത്തപ്പോൾ ആള് കുറച്ച് കൂടി ഉശാറായി.. ഒന്നു കൂടി പേര് ചോദിച്ചeപ്പാൾ അയാൾ പറഞ്ഞു സെബാസ്റ്റ്യൻ എന്നാണ് പേര് എന്ന് ആവർത്തിച്ചു അതിനൊപ്പം എന്തൊക്കെയോ പരസ്പര വിരുദ്ധമായി പറയാൻ തുടങ്ങി അതിനിടയക്ക് കുട്ടാംപറമ്പ് എന്ന സ്ഥലപേര് ആവർത്തിക്കുന്നതായി കേട്ടു. വീണ്ടും ജോബി ലസാറോയെ വിളിച്ച് കുട്ടാംപറമ്പ് എന്ന് പറയുന്നുണ്ട് എന്ന് പറഞ്ഞ് ഫോട്ടോ അയച്ചു കൊടുത്ത് അന്വേഷിക്കാൻ പറഞ്ഞു.. പിന്നീട് എന്തെങ്കിലും ഓർത്ത് നോക്ക് സെബാസ്റ്റ്യൻ ചേട്ടാ എന്ന് പറഞ്ഞപ്പോൾ അയാൾ എന്നോട് പറഞ്ഞു എൻ്റെ പേര് രാരിച്ചൻ എന്നാണ് എന്നും കുട്ടോംമ്പുഴ ക്കാരൻ ആണെന്നും.. സ്വന്തം പേര് പോലും മറന്ന് പോകുന്ന അത്രയും തരത്തിലുള്ള മറവിരോഗ ബാധിതനാണ് എൻ്റെ മുൻപിൽ ഇരിക്കുന്നത് എന്ന് വളരെ ഞെട്ടലോടെയാണ് ഞാൻ മനസിലാക്കിയത്. ഒടുവിൽ ഞാൻ അയാളോട് പറഞ്ഞു.. ചേട്ടാ ഇവിടെ അടുത്ത് പിലാത്തറ 'ഹോപ്പ്' എന്ന ഒരു സ്ഥാപനമുണ്ട് പോലിസ് സ്റ്റേഷനിൽ അറിയിച്ച് ചേട്ടനെ അങ്ങോട്ട് മാറ്റാം എന്ന്... അപ്പോൾ എന്തോ ഓർത്തത് പോലെ എന്നോട് പറഞ്ഞു ഹോപ്പ് എനിക്കറിയാം എന്ന് പേരടക്കം ഓർമ്മയില്ലാത്ത ആൾ ആയത് കൊണ്ട് ഞാൻ അയാൾ പറഞ്ഞത് കാര്യമാക്കാതെ ഇരിക്കുമ്പോൾ ആലക്കോടുള്ള ജോബിയുടെ മെസേജ് വന്നു .. eജാബി തൻ്റെ വാട്സപ്പ് വഴി ഇയാളുടെ ഫോട്ടോ കുറച്ച് ആൾക്കാർക്ക് അയച്ചപ്പോൾ അതിൽ ഒരാൾക്ക് ആളെ മനസിലായി പുള്ളിയുടെ ഒറിജിനൽ പേര് ദേവസ്യ.. നാട് ആലക്കോടിനടുത്ത പൂവൻചാൽ.. ഇപ്പോൾ ഹോപ്പിലെ അന്തേവാസിയാണ് എന്ന് ജോബി പറഞ്ഞു... ഇത് കേട്ട ഞാർ ദേവസ്യ ചേട്ടാ എന്ന് ഞാൻ വിളിച്ചപ്പോൾ തൻ്റെ സ്വന്തം പേര് ഓർമ്മ വന്ന് ചെറിയ കുട്ടി എന്ന പോലെ നമ്മുടെ വലിയ കുട്ടി ചിരിച്ചു. ഉടനടി ഹോപ്പിലെ ജയമോഹനുമായും, ഷനിൽ ചെറുതാഴവുമായി ബന്ധപ്പെടുകയും ചെയ്തു. മറവി രോഗമുള്ള ദേവസ്യ ചേട്ടനും മാനസിക അസുഖമുള്ള ഭാര്യയും, മകളും ഹോപ്പിലെ അന്തേവാസികളാണ്. ആരോഗ്യ പ്രശ്നം കാരണം ദേവസ്യ ചേട്ടനെ പരിയാരം മെഡിക്കൽ കോളേജിൽ ഏഴാം നിലയിൽ 709 ൽ അഡ്മിറ്റാക്കിയിരിക്കുകയാണ് ബൈ സ്റ്റാൻ്ററായി മകളുടെ ഭർത്താവ് ഷാജിയുമുണ്ട്. (മറവി രോഗം മൂലം ഇതൊന്നും ദേവസ്യ ചേട്ടന് പറയാൻ പറ്റിയില്ല) ബൈ സ്റ്റാൻ്ററായ ഷാജി മരുന്ന് വാങ്ങിക്കാൻ പോയപ്പോൾ നമ്മുടെ ദേവസ്യ ചേട്ടൻ മറവിരോഗം കാരണം ഇറങ്ങി നടന്നാണ് ഏഴു നിലയും കീഞ്ഞ് മെഡിക്കൽ കോളേജ് പരിസരത്തൂടെ കറങ്ങി നടന്നത്.. ബൈസ്റ്റാൻ്റർ മരുന്ന് വാങ്ങിക്കാൻ പോകുമ്പോൾ ഒരു രോഗി പുറത്തേക്ക് ഇറങ്ങി പോകുന്നത് അല്ലെങ്കിൽ ഇറങ്ങി പോയത് പോലും അറിയാതിരുന്ന 709 ആം വാർഡിലെ ജീവനക്കാരുടെ കർത്തവ്യ ബോധം കണ്ട് കണ്ണ് നിറഞ്ഞ് പോയി... മെഡിക്കൽ കോളേജിലേക്ക് കയറുമ്പോൾ കർശന പരിശോധന നടത്തുന്ന സെക്യൂരിറ്റിക്കാരും,അകത്തെ സെക്യൂരിറ്റിക്കാരും രോഗിയായ ഒരു വയോധികന് സ്ഥലകാല ബോധമില്ലാതെ പുറത്തേക്ക് പോകുന്നത് കണ്ടില്ല.... ഒടുവിൽ ദേവസ്യ ചേട്ടനെ മെഡിക്കൽ കോളേജിനകത്തുള്ള പോലീസ് എയ്ഡ് പോസ്റ്റിൽ എത്തിച്ചപ്പോഴാണ് അറിഞ്ഞത് ഏഴാം നിലയിൽ നിന്ന് ഒരു രോഗി മിസ്സിങ്ങാണ് എന്ന വിവരം പോലും 709 ലെ ജീവനക്കാർ പോലീസ് എയ്ഡ് പോസ്റ്റിൽ അറിയിച്ചിട്ടില്ല.ഉടൻ തന്നെ ദേവസ്യ ചേട്ടൻ്റെ ബൈ സ്റ്റാൻ്ററെ കണ്ടുപിടിക്കുകയും അദ്ദേഹത്തെ കൈമാറുകയും ചെയ്തു. ഹോപ്പിലെ പ്രതിനിധി എന്ന നിലയിൽ ഷനിൽ ചെറുതാഴം പരിയാരതെത്തി ഇതിനെ കുറിച്ച് വാർഡിൽ അനേഷിച്ചപ്പോഴും ,പി ആർ ഒ യോട് അന്വേഷിച്ചപ്പോഴും തികച്ചും നിരുത്തരവാദപരമായതും,ധാർഷ്ട്യം നിറഞ്ഞതുമായ പെരുമാറ്റമാണ് ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ഷനിൽ അത് വെക്തമായി നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും എന്ന് കരുതുന്നു... എല്ലാ വിഭാഗം ജനങ്ങൾക്കും സേവനം നൽകുന്ന ആരോഗ്യ സ്ഥാപനം എന്ന നിലയിൽ കൂടുതൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാൻ സാധിക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട് നിർത്തുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/91773/facebook-post-of-sreekanth)