---
title: "ചിറവക്കിലൊരുങ്ങുന്നു, 188 ലക്ഷം രൂപ ചെലവിൽ ഹാപ്പിനസ് സ്ക്വയർ"
english_title: "happiness square"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/91716/happiness-square"
published_at: "2023-01-22T09:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ccb5eec52ea_news-card.jpg"
keywords: []
---

# ചിറവക്കിലൊരുങ്ങുന്നു, 188 ലക്ഷം രൂപ ചെലവിൽ ഹാപ്പിനസ് സ്ക്വയർ

> **Lead Summary:** തളിപ്പറമ്പിന്റെ സന്തോഷപ്പെരുമ കൂടുതൽ ഉയരങ്ങളിലേക്ക് പടരുകയാണ്. ജനങ്ങൾക്ക് ഒത്തുചേരാനും ആഘോഷ നിമിഷങ്ങളിൽ പങ്കുചേരാനുമായി തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ ഹാപ്പിനസ് സ്ക്വയർ യാഥാർത്ഥ്യമാവുകയാണ്. തളിപ്പറമ്പ് നഗരത്തിൽ എത്തിച്ചേരുന്നവർക്ക് ഉപയോഗപ്രദമാകുന്ന സ്ക്വയർ ചിറവക്കിലാണ് നിർമ്മിക്കുന്നത്. കലാ സാംസ്കാരിക, സാമൂഹിക രംഗങ്ങളിലെ തളിപ്പറമ്പിന്റെ അടയാളമാകുന്ന കേന്ദ്രമായിരിക്കും ഹാപ്പിനസ് സ്ക്വയർ. സാംസ്കാരിക കേന്ദ്രം, കൺവെൻഷൻ സെന്റർ, കോഫി പാർക്ക്, റീഡിംഗ് കഫേ, തുടങ്ങിയ സൗകര്യങ്ങളോടെയുള്ള ആധുനിക സംവിധാനമാണ് ഹാപ്പിനസ് സ്ക്വയർ. 188 ലക്ഷം രൂപയുടെ ഹാപ്പിനസ് സ്ക്വയർ നിർമ്മാണ പ്രവർത്തികളുടെ ഉദ്ഘാടനം ജനുവരി 25 ന് വൈകുന്നേരം എം വി ഗോവിന്ദൻമാസ്റ്റർ എംഎൽഎ നിർവ്വഹിക്കും.

## Article Content

തളിപ്പറമ്പിന്റെ സന്തോഷപ്പെരുമ കൂടുതൽ ഉയരങ്ങളിലേക്ക് പടരുകയാണ്. ജനങ്ങൾക്ക് ഒത്തുചേരാനും ആഘോഷ നിമിഷങ്ങളിൽ പങ്കുചേരാനുമായി തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ ഹാപ്പിനസ് സ്ക്വയർ യാഥാർത്ഥ്യമാവുകയാണ്. തളിപ്പറമ്പ് നഗരത്തിൽ എത്തിച്ചേരുന്നവർക്ക് ഉപയോഗപ്രദമാകുന്ന സ്ക്വയർ ചിറവക്കിലാണ് നിർമ്മിക്കുന്നത്. കലാ സാംസ്കാരിക, സാമൂഹിക രംഗങ്ങളിലെ തളിപ്പറമ്പിന്റെ അടയാളമാകുന്ന കേന്ദ്രമായിരിക്കും ഹാപ്പിനസ് സ്ക്വയർ. സാംസ്കാരിക കേന്ദ്രം, കൺവെൻഷൻ സെന്റർ, കോഫി പാർക്ക്, റീഡിംഗ് കഫേ, തുടങ്ങിയ സൗകര്യങ്ങളോടെയുള്ള ആധുനിക സംവിധാനമാണ് ഹാപ്പിനസ് സ്ക്വയർ. 188 ലക്ഷം രൂപയുടെ ഹാപ്പിനസ് സ്ക്വയർ നിർമ്മാണ പ്രവർത്തികളുടെ ഉദ്ഘാടനം ജനുവരി 25 ന് വൈകുന്നേരം എം വി ഗോവിന്ദൻമാസ്റ്റർ എംഎൽഎ നിർവ്വഹിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/91716/happiness-square)